ജോണ്സണ് ഈണങ്ങൾ പൂത്ത കാലം
പി.എ. റഫീക്ക് സക്കറിയ
പേജ് 248
വില ₹ 380
കറന്റ് ബുക്സ്, തൃശൂർ
ഫോണ്‍ 0487 233 5660
പ്രശസ്ത സംഗീത സംവിധായകൻ ജോണ്‍സന്റെ ജീവചരിത്രം. സംഗീതത്തിനായി ജീവിതം സമർപ്പിച്ച അനശ്വരകലാകാരൻ മലയാളത്തിന് സമ്മാനിച്ചത് മാധുര്യമുള്ള ഒട്ടേറെ ഗാനങ്ങളാണ്. മലയാള സിനിമയിൽ ജോണ്സണ് ഈണം പകർന്ന സിനിമാഗാനങ്ങളെയും അദ്ദേഹവുമായി േ ആത്മബന്ധം പുലർത്തിയ ഗാനരചയിതാക്കളെയും ഗായകരെയുമൊക്കെ പ്രതിപാദിക്കുന്ന ഗ്രന്ഥം.
ദക്ഷ
ശ്രീദീപ് ചേന്നമംഗലം
പേജ് 252
വില ₹ 350
കറന്റ് ബുക്സ്, തൃശൂർ
ഫോണ്‍ 0487 233 5660
അച്ഛനമ്മമാർക്കിടയിലെ അസ്വാരസ്യങ്ങളിൽ അസ്വസ്ഥയായ മകളുടെ മനസിൽ ബാല്യത്തിൽ ഉയരുന്ന ആത്മസംഘർഷങ്ങളുടെ കനൽ. അലോസരപ്പെടുത്തിയ നിമിഷങ്ങളിൽനിന്ന് അടച്ചിട്ട മുറിയുടെ ഏകാന്തതയിലേക്ക് അവൾ സ്വയം വലിഞ്ഞു. അവളുടെ ചായപ്പെൻസിലുകളിൽനിന്നു രൂപംകൊണ്ട ചിത്രങ്ങളിലെവിടെയോ ഭാവിയുടെ നിറപ്പകർച്ച നിഴലിച്ചിരുന്നു. ദക്ഷയുടെ സംഘർഷങ്ങൾ ഇതിവൃത്തമാക്കിയ നോവൽ.
ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ
ജോണ്സണ് ഐരൂർ
പേജ് 268
വില ₹ 380
കറന്റ് ബുക്സ്, തൃശൂർ
ഫോണ്‍ 0487 233 5660
വിശ്വാസം, ഭക്തി, യുക്തിവാദം എന്നിങ്ങനെ ജോണ്സണ് ഐരൂരിന്റെ ജീവിതപരിണാമം ആത്മകഥയായി കുറിച്ചിരിക്കുന്നു. സാഹിത്യകാരൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ച ജോണ്‍സന്റെ ജീവിതാനുഭവങ്ങളും തിരിച്ചറിവുകളുമാണ് ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്.
A Journal of My Life
Prof.K.K. George
Page 184
Price ₹ 250
Current Books, Trichur
Phone- 0487 233 5660
പ്രമുഖ അധ്യാപകനും മാനേജ്മെന്റ് വിദഗ്ധനുമായ പ്രഫ.കെ.കെ. ജോർജിന്റെ ആത്മകഥ. കൊച്ചിൻ യൂണിവേഴ്സിറ്റി, കളമശേരി രാജഗിരി എന്നിവിടങ്ങളിൽ അധ്യാപകനും ഓൾ ഇന്ത്യാ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, സെന്റർ ഫോർ ഡെവലപ്മെന്റ്് സ്റ്റഡീസ് എന്നിവിടങ്ങളിൽ ഗവേഷകനും ആസൂത്രണ ബോർഡ് അംഗവുമായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അയ്യപ്പനും കോശിയും
സച്ചി
പേജ് 200
വില ₹ 325
കറന്റ് ബുക്സ്, തൃശൂർ
ഫോണ്‍ 0487 233 5660
കെ.ആർ. സച്ചിദാനന്ദൻ എന്ന സച്ചി കഥയെഴുതി സംവിധാനം ചെയ്തതും നിരവധി ദേശീയ, സംസ്ഥാന അവാർഡുകൾക്ക് അർഹമായതുമായ അയ്യപ്പനും കോശിയും സിനിമയുടെ തിരക്കഥ. അട്ടപ്പാടിയുടെ വശ്യമായ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമ. ഈ സിനിമയിലൂടെ മികച്ച നടനുള്ള അവാർഡ് നേടിയ ബിജു മേനോന്റെ ആമുഖക്കുറിപ്പും വായിക്കാം.
കുട്ടികളും മാതാപിതാക്കളും
ഫുൾട്ടൻ ജെ. ഷീൻ
പേജ് ₹ 184
വില 180 രൂപ
ട്രിനിറ്റി ബുക്സ്, കണ്ണൂർ
ഫോണ്‍- 9495864893
ആധുനികലോകത്തിന്റെ ആകുലതകളിൽനിന്ന് മുക്തി നൽകി നമ്മെ നേർവഴിക്കു നയിക്കുന്ന വലിയ മൂല്യങ്ങൾ ബിഷപ് ഫുൾട്ടൻ ജെ. ഷീൻ ഈ ഗ്രന്ഥത്തിലൂടെ നൽകുന്നു. മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം എങ്ങനെയാവണം, മക്കളെ ഓരോ പ്രായത്തിലും എങ്ങനെ ഉത്തമമായ ശിക്ഷണത്തിൽ വളർത്തണം, ഉത്തരമമായ വ്യക്തിത്വം എങ്ങനെ മക്കളിൽ രൂപപ്പെടുത്തണം തുടങ്ങി സമഗ്രമായ ഉദ്ബോധനമാണ് ഓരോ ലേഖനത്തിലും പ്രതിപാദിക്കുന്നത്. വിവർത്തനം: തോമസ് ചവറാനി.