ഹൃ​ദ​യ​പൂ​ർ​വം ജീ​വി​ത​ത്തി​ൽ എ​ങ്ങ​നെ വി​ജ​യി​ക്കാം
ഹൃ​ദ​യ​പൂ​ർ​വം ജീ​വി​ത​ത്തി​ൽ എ​ങ്ങ​നെ വി​ജ​യി​ക്കാം
ഡോ.​അ​നി​ൽ​കു​മാ​ർ വ​ട​വാ​തൂ​ർ
പേ​ജ് 144
വി​ല 190 രൂ​പ

ശ്രേ​ഷ്ഠ ബു​ക്സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍-6238102167

ദൈ​നം​ദി​ന ജീ​വി​തം വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ, നേ​ട്ട​ങ്ങ​ൾ പി​ടി​ച്ച​ട​ക്കാ​ൻ, ആ​ത്യ​ന്തി​ക​ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ, അ​ങ്ങ​നെ ജീ​വി​തം സ​ന്തോ​ഷ​ഭ​രി​ത​വും സം​തൃ​പ്തി​ജ​ന​ക​വു​മാ​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ളു​ണ്ട്. ജീ​വി​ത​വി​ജ​യം നേ​ടി​യെ​ടു​ക്കാ​ൻ ന​മ്മെ സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി​യാ​യ കാ​ര്യ​ങ്ങ​ൾ ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ ര​സ​ക​ര​മാ​യ ക​ഥ​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നും റി​സ​ർ​ച്ച് ഗൈ​ഡു​മാ​യ ഡോ. ​അ​നി​ൽ​കു​മാ​ർ വ​ട​വാ​തൂ​ർ.

A Brief History of Popular Science Literature in Malayalam

Dr.Anilkumar Vadavathoor

Page 80
Price Rs 100

Indian Institute of Mass Communication,
Kottayam
Phone- 0481 2730161

ശാ​സ്ത്ര​വി​ക​സ​നം മ​ല​യാ​ള മാ​ധ്യ​മ​ലോ​കം എ​ങ്ങ​നെ അ​വ​ത​രി​പ്പി​ച്ചു​വെ​ന്നു വി​ശ​ദ​മാ​ക്കു​ക​യാ​ണ് വി​വി​ധ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഈ ​ര​ച​ന​യി​ൽ. ഒ​ന്ന​ര നൂ​റ്റാ​ണ്ടി​നു​ള്ളി​ലെ മ​ല​യാ​ള ഭാ​ഷ​യു​ടെ വ​ള​ർ​ച്ചാ​പ​രി​ണാ​മ​വും ഇ​തി​ൽ വാ​യി​ച്ച​റി​യാം. ആ​രോ​ഗ്യം, കൃ​ഷി, വ്യ​വ​സാ​യം, സാ​ങ്കേ​തി​ക വി​ദ്യ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ന​ലെ​ക​ളി​ലു​ണ്ടാ​യ ര​ച​ന​ക​ൾ, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​യും പ്ര​മു​ഖ എ​ഴു​ത്തു​കാ​രെ​യും പ​രി​ച​യ​പ്പെ​ടാം. ഹോ​ർ​ത്തു​സ് മ​ല​ബാ​റി​ക്ക​സ് തു​ട​ങ്ങി​യ ര​ച​ന​ക​ളും ഇ​തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു.
വി​ട​രാ​തെ കൊ​ഴി​യു​ന്ന പൂ​ക്ക​ൾ

സി​സി​ലി ജോ​സ്
പേ​ജ് 80
വി​ല ₹ 110

ഗ്രീ​ൻ ബു​ക്സ്,
തൃ​ശൂ​ർ
ഫോ​ണ്‍-0487 2381066

ബാ​ല്യ​കാ​ല​ത്തി​ലെ ര​സ​ങ്ങ​ളും ര​സ​ക്കേ​ടു​ക​ളും കു​സൃ​തി​ക​ളും കു​റു​ന്പു​ക​ളും ഇ​തി​വൃ​ത്ത​മാ​ക്കി​യ നോ​വ​ൽ. ക​ളി​ച്ചും ചി​രി​ച്ചും ന​ട​ക്കു​ന്ന കൂ​ട്ടു​കാ​രു​ടെ ര​സ​ക​ര​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും പ​ഴ​യ ഗ്രാ​മീ​ണ സം​സ്കാ​ര​വും വൈ​കാ​രി​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. ബാ​ല്യ​ത്തി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യു​ടെ അ​നു​ഭ​വം പ​ക​രു​ന്ന ര​ച​നാ​ശൈ​ലി.

പൊ​ന്ന​ന്പി​ളി കൈ​ക്കു​ന്പി​ളി​ൽ

കു​രീ​പ്പു​ഴ സി​റി​ൾ
പേ​ജ് 96
വി​ല ₹ 140

സൈ​ന്ധ​വ ബു​ക്സ്, കൊ​ല്ലം
ഫോ​ണ്‍- 9847949101

പ​തി​നാ​റ് കു​ട്ടി​ക്ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം. കു​ട്ടി​ക​ളി​ൽ ഭാ​വ​ന​യെ വ​ള​ർ​ത്താ​നും വി​ജ്ഞാ​നം പ​ക​രാ​നും ചി​ന്ത​ക​ളെ ഉ​ദ്ദീ​പി​ക്കാ​നും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ര​സ​ക​ര​മാ​യ ക​ഥ​ക​ൾ. ഓ​രോ ക​ഥ​യും വ്യ​ക്ത​മാ​യ ആ​ശ​യ​വും ന​ല്ല ബോ​ധ്യ​ങ്ങ​ളും ഇ​ളം​മ​ന​സു​ക​ളി​ൽ പ​ക​ർ​ന്നു​ന​ൽ​കു​ന്നു.

കു​ഞ്ഞി​ളം​ദ്വീ​പു​ക​ൾ

കാ​രൂ​ർ സോ​മ​ൻ
പേ​ജ് 82
വി​ല ₹ 120

പ്ര​ഭാ​ത് ബു​ക്സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍-0471 2325518

സ​ഞ്ചാ​ര സാ​ഹി​ത്യ കൃ​തി​ക​ൾ ഓ​രോ പ്ര​ദേ​ശ​ത്തെ​യും കു​റി​ച്ചു​ള്ള ​വ​ലി​യ അ​റി​വു​ക​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ബാ​ൾ​ട്ടി​ക് സ​മു​ദ്ര​പു​ത്രി​യും ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​ദ്വീ​പു​ക​ളും ത​ടാ​ക​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ഫി​ൻ​ല​ന്‍റി​ലെ കൗ​തു​ക​ക​ര​മാ​യ വി​ശേ​ഷ​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ന്ന കൃ​തി. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​വാ​ൻ​മാ​രു​ടെ നാ​ട്, കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​വു​ള്ള രാ​ജ്യം, അ​ഴി​മ​തി​യി​ല്ലാ​ത്ത വ്യ​വ​സ്ഥി​തി തു​ട​ങ്ങി​യ ഏ​റെ വി​ശേ​ഷ​ണ​ങ്ങ​ളു​ള്ള ഫി​ൻ​ല​ന്‍റി​നേ​ക്കു​റി​ച്ച് അ​റി​യാ​നേ​റെ​യു​ണ്ട്. ഒ​രേ സ​മ​യം യാ​ത്രാ​വി​വ​ര​ണ​വും വൈ​ജ​ഞാ​നി​ക കൃ​തി​യു​മാ​ണി​ത്.