Freedom Fighters
Freedom Fighters

ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​നു ധീ​ര​നേ​തൃ​ത്വം ന​ൽ​കി​യ 15 ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളു​ടെ ല​ഘു​ജീ​വ​ച​രി​ത്ര​വും സം​ഭാ​വ​ന​ക​ളും വ​ർ​ണി​ക്കു​ന്ന മ​നോ​ഹ​ര ഗ്ര​ന്ഥം. തി​ല​ക​ൻ, ഗോ​ഖ​ലേ, ദാ​ദാ​ബാ​യി ന​വ​റോ​ജി, മൗ​ലാ​നാ, ബോ​സ്, അം​ബേ​ദ്ക​ർ, മാ​ള​വ്യ, പ​ട്ടേ​ൽ, മ​ഹാ​ത്മജി, പ​ണ്ഡി​റ്റ്ജി മു​താ​ലായ​വ​ർ. കു​ട്ടി​ക​ളെ​യാ​ണു ല​ക്ഷ്യം വ​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും മു​തി​ർ​ന്ന​വ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കും. സ​ര​ള​മാ​യ ഇം​ഗ്ലീ​ഷ്. ധാ​രാ​ളം ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് സ്കെ​ച്ചു​ക​ൾ. മി​ക​ച്ച ബ​യ​ന്‍റിം​ഗ്.

Leading with Purpose

ബം​ഗ​ളു​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സല​റാ​യി​രു​ന്ന റ​വ. ഡോ. ​ഏ​ബ്ര​ഹാം വെ​ട്ടി​യാ​ങ്കൽ സി​എം​ഐ ന​ട​ത്തി​യ 144 പ്ര​ഭാ​ഷ​ണ​ങ്ങ​ളു​ടെ സമാ​ഹാ​രം. തെ​ര​ഞ്ഞെ​ടു​ത്ത ഈ ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സം, ദേ​ശീ​യ​ത, കോ​വി​ഡ് കാ​ലം, അ​തി​ജീ​വ​നം, വിജ്ഞാ​ന​വി​സ്ഫോ​ട​നം മു​ത​ലാ​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്. പ്ര​ഭാ​ഷ​ക​ന്‍റെ പ​ര​ന്ന വാ​യ​ന​യും അ​നു​ഭ​വ​ജ്ഞാ​ന​വും ശു​ഭാ​പ്തി​വി​ശ്വാ​സ​വും ദ്യോ​തി​പ്പി​ക്കു​ന്ന ഈ ​പു​സ്ത​കം മി​ക​ച്ച വാ​യ​നാ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്നു.

Funeral Rites of the Saint Thomas Christians

മാ​ർ​ത്തോ​മ്മാ ക്രി​സ്ത്യാ​നി​ക​ൾ പ​ര​ന്പ​രാ​ഗ​ത​മാ​യ​ി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷാ ക്ര​മ​ത്തി​ന്‍റെ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് 12 നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. അ​വ അ​ടി​സ്ഥാ​ന​മാ​ക്കി മാ​ന്നാ​ന​ത്തു​നി​ന്ന് 1882ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച കൃ​തി​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള വി​ശ​ദ​മാ​യ ഈ ​പ​ഠ​നം ദൈ​വ​ശാ​സ്ത്ര പ​ഠി​താ​ക്ക​ൾ​ക്ക് ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. സു​റി​യാ​നി യ്ക്കൊപ്പം ഇം​ഗ്ലീ​ഷ് വി​വ​ർ​ത്ത​ന​വും ന​ൽ​കി​യി​രി​ക്കു​ന്നു. പ്ര​സ്തു​ത പ്രാ​ർ​ഥ​ന​ക​ളി​ലെ യു​ഗാ​ന്ത്യോന്മുഖ ദൈ​വ​ശാ​സ്ത്ര​വും ച​ർ​ച്ച​ചെ​യ്തി​ട്ടു​ണ്ട്. ഡോ​ക്ട​റേ​റ്റി​നാ​യി എം.​ജി. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധം.