St. Paul, the Model Missionary
Dr. Jacob Chelippallil
പേജ് 384
വില ₹ 400
ഫോണ്: 9400438571
ക്രൈസ്തവസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രമുഖനായ പ്രേഷിതപ്രവർത്തകനാണ് അപ്പസ്തോലനായ സെന്റ് പോൾ. അദ്ദേഹത്തിന്റെ പ്രേഷിതപ്രവർത്തനവും ദൈവശാസ്ത്രവും പ്രേഷിതമാതൃകകളും വിശദമായി പ്രതിപാദിക്കുന്ന ഗവേഷണഗ്രന്ഥം. ആറധ്യായങ്ങളുണ്ട്. പ്രേഷിതപ്രവർത്തനം ഏറെക്കുറെ സമകാലികമാക്കാമെന്നും അതിന് അല്മായർക്ക് എന്തു പങ്കുവഹിക്കാനാകുമെന്നുള്ള പ്രായോഗിക ചിന്തകളുമുണ്ട്.
മരിയനെക്സ്പീ
ഡോ. ചാക്കോച്ചൻ ഞാവള്ളിൽ
പേജ് 172
വില ₹ 200
ഫോണ് : 9447572513
കുട്ടിക്കാനം മരിയൻ കോളജിൽ 27 വർഷം അധ്യാപകനും വകുപ്പ് മേധാവിയുമായി സേവനമനുഷ്ഠിച്ച ഡോ. ചാക്കോച്ചൻ ഞാവള്ളിൽ 99 കുറിപ്പുകളിലൂടെ കോളജിലെ ദിനങ്ങൾ ഓർമിക്കുന്നു. കോളജ് ജീവിതം എങ്ങനെ ഊർജസ്വലവും കർമനിരതവും പുരോഗമനാത്മകവുമാക്കാം എന്നതിന്റെ പാഠപുസ്തകം. ഏതൊരു വിദ്യാലയത്തിനും പരീക്ഷിക്കാവുന്ന നൂറായിരം പുത്തൻ ആശയങ്ങൾ.
നമ്മുടെ രാഷ്ട്രപതിമാർ
ജോസ് ചന്ദനപ്പള്ളി
പേജ് 200
വില ₹ 200
അനശ്വരം ബുക്സ്, തിരുവനന്തപുരം
ഫോണ്- 9496196751
ഡോ. രാജേന്ദ്രപ്രസാദ് മുതൽ ദ്രൗപതി മുർമു വരെയുള്ള പതിനഞ്ച് രാഷ്ട്രപതിമാരുടെ ലഘുജീവചരിത്രം. കൂടാതെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് രീതി, ചുമതല, അധികാരം എന്നിവയെപ്പറ്റി ആമുഖമായി വിശദീകരിക്കുന്നു. പ്രബന്ധകർത്താക്കൾക്കും ക്വിസ്, മത്സരപ്പരീക്ഷകൾക്ക് ഒരുങ്ങുന്നവർക്കും പ്രയോജനപ്പെടുന്ന ഗ്രന്ഥം.