പ്രപഞ്ചശാസ്ത്രവും ദർശനവും
Sunday, July 30, 2023 12:48 AM IST
പ്രപഞ്ചശാസ്ത്രവും ദർശനവും
ജോർജ് ലൂക്ക്
പേജ്:328
വില: ₹ 350
പിജിഎൽ ബുക്സ്,
ചങ്ങനാശേരി
ഫോണ്: 7012539736
ശാസ്ത്രത്തെയും മതവിശ്വാസത്തെയും സമന്വയിപ്പിക്കുന്ന താത്വികവീക്ഷണങ്ങൾ. ശാസ്ത്രം പകരുന്ന പുതിയ ബോധ്യങ്ങൾപോലെ ആത്മീയദർശനങ്ങൾക്കും കാലോചിതമായ മാനങ്ങൾ സ്വാഭാവികമാണ്. ശാസ്ത്രത്തെ തമസ്കരിക്കാൻ മതദർശനങ്ങൾക്കും ആത്മീയതയിൽ നിന്നകന്ന് ശാസ്ത്രത്തിനും നിലനിൽപില്ലെന്ന് ഗഹനമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ ഗ്രന്ഥം സമർഥിക്കുന്നു.
ഗുരുമൊഴികൾ
പേജ്: 199
വില: ₹ 250
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോണ്: 04822 237474
തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകർ തയ്യാറാക്കിയ തിരുവചന സന്ദേശ സമാഹാരം. അധ്യാപനം ഒരു ആത്മീയശുശ്രൂഷകൂടിയാണെന്ന ബോധ്യത്തിലാണ് വിദ്യാർഥികൾക്ക് ആത്മീയ ഉണർവും ജീവിതനവീകരണവും ലക്ഷ്യമാക്കി ഇവർ വചനവിചിന്തനം നടത്തിയിരിക്കുന്നത്. ബൈബിൾ വചനങ്ങളെയും സംഭവങ്ങളെയും അടിസ്ഥാനപ്പെടുത്തിയ ഈ ലേഖനങ്ങളോരോന്നും കാലോചിതമായ ചിന്തകളെയും ബോധ്യങ്ങളെയും സമ്മാനിക്കുന്നു. എഡിറ്റേഴ്സ്: ഫാ. ബെൻസണ് എൽ. ആന്റണി. സിസ്റ്റർ ലീനാ പി. കുര്യാക്കോസ്.
ഒരു നക്ഷത്രത്തിന്റെ ഓർമയിൽ
ഡോ. ചേരാവള്ളി ശശി
പേജ്: 96
വില: ₹ 130
ഫോണ്: 9995155587
കാലഘട്ടത്തിന്റെ ആകുലതകളും ആശങ്കകളും പ്രകടമാക്കുന്ന നാൽപ്പത്തിയൊന്നു കവിതകളുടെ സമാഹാരം. വിഷാദാത്മകതയും പരിഹാസവും വിമർശനവും ഇണങ്ങിച്ചേർന്ന ഈ കവിതകളോരോന്നും കഠിനകാലത്തിന്റെ വെളിപ്പെടുത്തലുകളാണ്. വർത്തമാനകാല അനുഭവങ്ങളെയും സംഭവങ്ങളെയും അടിസ്ഥാനമാക്കിയ രചന.
ബേത്തി മാരൻ
സുകുമാരൻ ചാലഗദ്ധ
പേജ്: 80
വില: ₹ 120
ഒലിവ് ബുക്സ്, കോഴിക്കോട്
ഫോണ്: 0495 2765871
പുറംലോകം അറിയാത്ത ജീവിതമാണ് ആദിവാസി ഗോത്രസമൂഹങ്ങളുടേത്. അവരുടെ ഭാഷയും സംസ്കാരവും ജീവിതശൈലിയും പൊതുസമൂഹത്തിൽനിന്ന് ഏറെ വ്യത്യസ്തവുമാണ്. വയനാട്ടിലെ കുറുവ ദ്വീപിനടുത്ത് കബനിപ്പുഴയുടെ തീരത്തുള്ള ചാലിഗദ്ധയിലെ ആദിവാസികളുടെ ജീവിതം സ്വന്തം ജീവിതത്തോട് ചേർത്തു പറയുകയാണ് ഗോത്രവാസിയായ സുകുമാരൻ.
ഒരു ശരാശരി ക്രിസ്ത്യാനി പയ്യന്റെ വേവലാതികൾ
ജറാഡ് മൗറല്ലിയോസ്
പേജ്: 128
വില: ₹ 210
സൈന്ധവ ബുക്സ്, കൊല്ലം
ഫോണ്: 9847949101
ഗ്രാമത്തിൽ ജനിച്ചുവളർന്ന ഒരാൾ ജോലിസംബന്ധമായി നഗരത്തിലേക്കു ജീവിതം മാറ്റാൻ നിർബന്ധിതനാകുന്നു. കാലമേറെ കഴിഞ്ഞിട്ടും അയാൾക്ക് നാഗരികത ജീവിതശൈലി പിന്തുടരാനാകുന്നില്ല. ഗ്രാമാന്തരീക്ഷത്തിലേക്ക് മടങ്ങി അവിടത്തെ ജീവിതത്തോടു ചേരാൻ മനസ് വെന്പൽകൊള്ളുന്നു. ഇത്തരത്തിൽ പൊരുത്തപ്പെടാവാത്ത അനുഭവങ്ങളെയും സാഹചര്യങ്ങളെയും നർമം കലർത്തി അവതരിപ്പിക്കുന്നു.