ഓഹരി വിപണിയെ അറിയാം, നിക്ഷേപിക്കാം
റ്റി.സി. മാത്യു
പേജ്:168
വില: ₹ 390
ധനം ബുക്സ്, കൊച്ചി
ഫോണ്‍: 0484 2315840
ഓഹരിവിപണിയിൽ നേട്ടം കൊയ്യാൻ അറിയേണ്ട കാര്യങ്ങൾ, വിപണിയിലെ ചതിക്കുഴികൾ തിരിച്ചറിയാനുള്ള സൂചനകൾ, ജാഗ്രത പാലിക്കേണ്ട അവസരങ്ങൾ ഏതൊക്കെ എന്നിവ വിവരിക്കുന്ന ഗ്രന്ഥം. വിപണിയും മൂലധനവും നിക്ഷേപവും ബിസിനസും ബന്ധപ്പെടുത്തി ഇന്നലെകളിൽ സംഭവിച്ചതും നാളെ സംഭവിക്കാവുന്നതുമായ ഏറെക്കാര്യങ്ങൾ വിവരിക്കുന്നു. ദീപികയുടെ മുൻ സീനിയർ അസോസിയേറ്റ് എഡിറ്ററും മുൻനിര സാന്പത്തികകാര്യ ലേഖകനുമായ റ്റി.സി. മാത്യുവിന്‍േറതാണ് ഈടുറ്റ ഈ രചന.
Heritage Trees Of Goa
P.S. Sreedharan Pillai
Pages: 144
Goa Raj Bhavan Publication
ചെറിയൊരു സംസ്ഥാനമെങ്കിലും സസ്യവൈവിധ്യത്താൽ സന്പന്നമാണ് ഗോവ. കേരളത്തിൽ സുലഭമായുള്ള ഏറെ മരങ്ങളും ഗോവയിലും വളർന്നു ഫലം തരുന്നു. ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയായ ഗോവ ഗവർണർ ഗോവയിലെ പഴക്കംകൊണ്ടു ബഹുമാന്യമായ വന്മരങ്ങളെ ഈ ഗ്രന്ഥത്തിൽ പരിചയപ്പെടുത്തുന്നു. വിവരണങ്ങൾക്കൊപ്പം മനോഹരമായ ഫോട്ടോകൾ ഉൾപ്പെടെ സൂക്ഷിച്ചുവയ്ക്കാവുന്ന ആൽബം.
പുരോഹിതൻ ദൈവകരുണയുടെ ശുശ്രൂഷകൻ
പേജ്: 80
വില: ₹ 100
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം
ഫോണ്‍: 0471 232 7253
കുന്പസാരക്കാർക്കും ആത്മീയ നിയന്താക്കൾക്കും സഹായകരമായ ഈ ചെറുഗ്രന്ഥം വൈദികർക്കുവേണ്ടിയുടെ തിരുസംഘം തയാറാക്കിയതാണ്. പുരോഹിതൻ ശുശ്രൂഷകനാണ്, ഒപ്പം സേവകനും ദൈവകരുണ പകർന്നുനൽകുന്ന അഭിഷിക്തനുമാണ്. അനുതാപകൂദാശയുടെ ദൈവികവും സഭാത്മകവുമായ മാനങ്ങൾ ആധികാരികമായി പ്രതിപാദിക്കുന്നു.
Risk and Resilience in the Era of Climate Change
Vinod Thomas
Page: 202
Price: Hard Cover Edition ₹1928, Kindle Edition ₹1830
Palgrave Macmillan Publication.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഉയർത്തുന്ന വെല്ലുവിളികൾ പ്രതിപാദിക്കുന്നതിനൊപ്പം പരിസ്ഥിതിയുടെ നിലനിൽപിനും പോഷണത്തിനും ഏതെല്ലാം മേഖലകളിൽ തിരുത്തലുകൾ അനിവാര്യമാണെന്നും ഈ പഠനഗ്രന്ഥം വിശദീകരിക്കുന്നു. താപനം ഹിമപർവതങ്ങളിലും സമുദ്രങ്ങളിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ആവാസവ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയും മനസിലാക്കാം. ആമസോണ്‍ ഇന്ത്യയിലൂടെ ഓണ്‍ലൈനിൽ ഈ ഗ്രന്ഥം വാങ്ങാം.
അഗ്നിഭം
ശ്രീകല ഇളംപള്ളി
പേജ്: 52
വില: ₹ 50
നാഷണൽ ബുക്സ്റ്റാൾ, കോട്ടയം
ഫോണ്‍: 0481 256 4111
കാലത്തിന് കൈമോശം സംഭവിച്ച മൂല്യങ്ങളെയും ധർമങ്ങളെയും നന്മകളെയും സ്ഫുരിപ്പിക്കുന്ന ചെറുകവിതകളുടെ സമാഹാരം. ഇന്നലെകളിലെ ആചാരങ്ങളും ആഘോഷങ്ങളുമൊക്കെ സമൂഹത്തിന് വലിയ അനുഭവങ്ങളെ സമ്മാനിക്കുന്നവയായിരുന്നു. ബന്ധങ്ങളും മാനവികതയും നഷ്ടപ്പെടുന്ന ഇക്കാലത്തിന് സംഭവിക്കുന്നതിലെ നൊന്പരം ഇതിലെ വരികളിൽ തുടിക്കുന്നു.