വിരലടയാളങ്ങൾ
Sunday, November 12, 2023 4:40 AM IST
അനുഭവ സന്പന്നനായ ഒരു ഗൈനക്കോളജിസ്റ്റ് തന്റെ പ്രഫഷണൽ ജീവിതത്തിൽ അടുത്തറിഞ്ഞ പച്ചയായ ജീവിത യാഥാർഥ്യങ്ങളിലേക്കുള്ള സഞ്ചാരമാണ് ഈ പുസ്തകം. പലതവണയായി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവ.
വിരലടയാളങ്ങൾ
(ഒരു ഗൈനക്കോളജിസ്റ്റിന്റെ കുറിപ്പുകൾ)
ഡോ. റെജി ദിവാകർ
പേജ്: 186; വില: ₹280
അസെൻഡ് പബ്ലിക്കേഷൻ, കോട്ടയം
ഫോൺ: 9447367370
അനുഭവ സന്പന്നനായ ഒരു ഗൈനക്കോളജിസ്റ്റ് തന്റെ പ്രഫഷണൽ ജീവിതത്തിൽ അടുത്തറിഞ്ഞ പച്ചയായ ജീവിത യാഥാർഥ്യങ്ങളിലേക്കുള്ള സഞ്ചാരമാണ് ഈ പുസ്തകം. പലതവണയായി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവ. ആകാംക്ഷയോടെ മാത്രം വായിച്ചുതീർക്കാൻ കഴിയുന്ന കൃതി, പ്രത്യേകിച്ച് സ്ത്രീകൾക്ക്.
ആകാശക്കുന്നിനുമപ്പുറത്ത്
വി.പി. ജോൺസ്
പേജ്: 100; വില: ₹140
ഈലിയ ബുക്സ്,
തൃശൂർ
ഫോൺ: 9349966302
പതിനൊന്നു കഥകളുടെ സമാഹാരം. ശൈലിയിലും ഇതിവൃത്തത്തിലും പതിവിൽനിന്നു മാറി സഞ്ചരിക്കാനുള്ള ശ്രമം ഈ കഥകൾ കാണാം. സാധാരണ വിഷയങ്ങളെ അസാധാരണ ശൈലിയിൽ ആവിഷ്കരിക്കാനുള്ള ശ്രമം. കുടുംബജീവിതവും പ്രണയവും വിവാഹവും സ്ത്രീസുരക്ഷയുമെല്ലാം ഇതിൽ ഇതിവൃത്തങ്ങളായി കടന്നുവരുന്നു.
On the side of the Angels
പി.എസ്. ശ്രീധരൻ പിള്ള
പേജ്: 64; വില: ₹149
ക്യുറേറ്റ് ബുക്സ്, പനാജി
ഫോൺ: 18002106527
ഗ്രാമീണജീവിതത്തിന്റെ തുടിപ്പുകൾ തൊട്ടറിയാൻ കഴിയുന്ന ചെറുകഥകൾ. താൻ കണ്ടുമുട്ടുകയും ഇടപെടുകയും ചെയ്തിട്ടുള്ള വ്യക്തികളും ജീവിതങ്ങളും കഥകൾക്കു പ്രചോദനമായി വർത്തിച്ചിട്ടുണ്ടെന്നു കഥാകാരൻ പറയുന്നു. ഗൃഹാതുരത്വം നിറഞ്ഞ ചില ഒാർമകളിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കഥാമൂഹുർത്തങ്ങൾ ഇതിലുണ്ട്.
ബധിരരുടെ മിഷനറി
ഫാ. ജോസ് ജോസഫ് കടവിൽ സിഎംഐ സ്മരണ
മേരിക്കുട്ടി അലക്സാണ്ടർ
പേജ്: 80; വില: ₹100
പ്രൈവറ്റ് പബ്ലിക്കേഷൻ
ഫോൺ: 9446285699
നാലു പതിറ്റാണ്ടോളം ബധിരവിദ്യാർഥികൾക്കായി ജീവിതം സമർപ്പിച്ചുകടന്നുപോയ ഫാ.ജോസ് ജോസഫ് കടവിൽ സിഎംഐയെക്കുറിച്ചുള്ള ഗ്രന്ഥം. അടൂർ ഏനാത്ത് അദ്ദേഹം സ്ഥാപിച്ച ബധിരവിദ്യാലയം സംസ്ഥാനത്തുതന്നെ ശ്രദ്ധ നേടി. അദ്ദേഹത്തിന്റെ നിശബ്ദസേവനങ്ങളെയും ത്യാഗജീവിതത്തെയും അടുത്തറിയാൻ ഗ്രന്ഥം സഹായിക്കും. അവിടത്തെ മുൻ അധ്യാപികയാണ് ഗ്രന്ഥകാരി.