ജഡായു, കുന്തുരുക്കം, മറിയം
Sunday, January 28, 2024 2:01 AM IST
ജഡായു
ടി.കെ. മാറിയിടം
പേജ്: 388
വില: ₹ 499
നാദം ബുക്സ്, ആലപ്പുഴ
ഫോൺ: 9995555736
പതിവ് നോവൽ ശൈലിയിൽനിന്നു വേറിട്ട എഴുത്ത്. ധന, മാംസദാഹികളായ മനുഷ്യരുടെ സഞ്ചാരത്തിന്റെ ആഖ്യാനമാണ് ഈ കൃതിയെന്നു പറയാം. പുരാണകഥാപാത്രമായ ജടായുവിന്റെ ഗുണവിശേഷങ്ങളെ ഇന്നത്തെ മനുഷ്യരുടെ ജീവിതവുമായി ചേർത്തുവച്ചു ചിന്തിക്കുകയാണ് ഈ നോവലിൽ.
കുന്തുരുക്കം
ജി. കടൂപ്പാറയിൽ
പേജ്: 166
വില: ₹ 180
ലൈഫ്ഡേ ബുക്സ്
കോട്ടയം
ഫോൺ: 8078805649
മനുഷ്യന്റെ ജീവിതവും സഹനവും മരണവും മരണാനന്തര ജീവിതവുമൊക്കെ ഇതൾ വിരിയുന്ന ഹൃദയസ്പർശിയായ പുസ്തകം. സന്യാസിനിയായ തന്റെ സഹോദരിയുടെ അകാലത്തിലുള്ള വേർപാടിന്റെ പശ്ചാത്തലത്തിൽ എഴുതിയ ഗ്രന്ഥം. സഹോദരി കടന്നുപോയ കനൽ വഴികൾക്ക് അരികെ നിന്നയാളുടെ വാക്കുകൾ വായനക്കാരെ തൊടുന്നു.
മറിയം
ഫാ. സിറിയക്
തെക്കെക്കുറ്റ്
എംസിബിഎസ്
പേജ്: 186
വില: ₹ 220
ലൈഫ്ഡേ ബുക്സ് കോട്ടയം
ഫോൺ: 8078805649
പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള 72 മനോഹര വിചിന്തനങ്ങൾ. മറിയത്തോടൊപ്പമായിരുന്നുകൊണ്ട് ജീവിതദൗത്യങ്ങളെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ ഈ വിചിന്തനങ്ങൾ വായനക്കാരെ സഹായിക്കും. മറിയത്തിന്റെ ജീവിതത്തെയും അതിന്റെ ചൈതന്യത്തെയും ഈ വരികളിൽ അടുത്തറിയാം.