Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ കുറേ കഴിഞ്ഞപ്പോൾ ഒരു ദിവസം അദ്ദേഹം വാർത്തയിലെ താരമായി. അമേരിക്കയിലെ ദേശീയ മാധ്യമങ്ങൾ അദ്ദേഹത്തെ പുകഴ്ത്താൻ മുന്നോട്ടുവന്നു. എബിസി ടെലിവിഷൻ ശൃംഖലയുടെ ബാർബര വാൾട്ടേഴ്സ് അദ്ദേഹത്തെ ടെലിവിഷൻ വാർത്തയിലെ താരമാക്കിയപ്പോൾ ന്യൂയോർക്ക് ടൈംസ് ദിനപത്രവും സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് വീക്കിലിയുമൊക്കെ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. വിവിധ സംസ്ഥാന ദേശീയ അവാർഡുകൾക്കു പുറമെ ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റിയുടെ അവാർഡും അദ്ദേഹത്തിനു ലഭിച്ചു.
ഇനി അദ്ദേഹം വാർത്തയിലെ താരമായി മാറിയ കഥ വിവരിക്കട്ടെ. അപ്പന്റെ സംരക്ഷണം ലഭിക്കാതെ കഷ്ടപ്പെട്ടു വളർന്ന മകനായിരുന്നു സ്ട്രൗഡ്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയപ്പോൾ അറ്റ്ലാന്റയിലുള്ള മൂർഹൗസ് കോളജിൽ ബിരുദപഠനത്തിനു ചേർന്നു. എന്നാൽ, കുടുംബം പുലർത്താനുള്ള സാന്പത്തിക ബുദ്ധിമുട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ കാരണമായി. അങ്ങനെയാണു ജോർജിയ സംസ്ഥാനത്തുള്ള റോക്ക്ഡെയ്ൽ കൗണ്ടി ഹൈസ്കൂളിലെ തൂപ്പുകാരന്റെ ജോലി സ്വീകരിച്ചത്. അതോടൊപ്പം ഹൈസ്കൂൾ ബസ് ഡ്രൈവറായും പ്രവർത്തിച്ചു.
ഇതിനിടയിൽ 31-ാം വയസിൽ അദ്ദേഹം വീണ്ടും കോളജ് പഠനം തുടങ്ങി. ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോയ അദ്ദേഹം 34-ാം വയസിൽ ബിരുദപഠനം പൂർത്തിയാക്കി. അതേത്തുടർന്ന് തൂപ്പുകാരനായി ജോലി ചെയ്തിരുന്ന സ്കൂളിൽത്തന്നെ അധ്യാപകനായി നിയമിതനായി. അധികം താമസിയാതെ അധ്യാപക ജോലിയോടൊപ്പം സ്കൂളിലെ ബാസ്കറ്റ് ബോൾ കോച്ചായും ചുമതലയേറ്റു.
ബാസ്കറ്റ്ബോളിൽ തന്റെ ഹൈസ്കൂളിനു സംസ്ഥാന ചാന്പ്യൻഷിപ്പ് നേടിയെടുക്കുക എന്നതായിരുന്നു കോച്ച് എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്വപ്നം. പതിനെട്ടു വർഷത്തെ നിരന്തരപരിശ്രമത്തിനൊടുവിൽ അദ്ദേഹത്തിന്റെ ടീം സംസ്ഥാന ചാന്പ്യൻമാരായി. 1987-ലായിരുന്നു ഈ സംഭവം. അന്ന് അദ്ദേഹത്തിന്റെയും കളിക്കാരുടെയും ചിത്രങ്ങൾ സംസ്ഥാനത്തുള്ള പ്രധാന പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചു. സ്കൂൾ അധികാരികളും റോക്ക്ഡെയ്ൽ നിവാസികളുമെല്ലാം അദ്ദേഹത്തെ അഭിനന്ദനങ്ങൾകൊണ്ടു വീർപ്പുമുട്ടിച്ചു. ഒരു യുദ്ധം വിജയിച്ചുവെന്ന പ്രതീതിയായിരുന്നു അദ്ദേഹത്തിനപ്പോൾ.
പക്ഷേ, അന്നത്തെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. ചാന്പ്യൻഷിപ്പ് നേടി രണ്ടുമാസം കഴിഞ്ഞപ്പോൾ ചാന്പ്യൻഷിപ്പ് ടീമിലെ കളിക്കാരിലൊരാൾ കളിക്കാൻ അർഹതയില്ലാത്തവനായിരുന്നുവെന്ന് ആ കളിക്കാരന്റെ അധ്യാപകൻ കണ്ടെത്താനിടയായി. രണ്ടു വിഷയങ്ങളിൽ ആ കളിക്കാരൻ തോറ്റുപോയിരുന്നു എന്നതായിരുന്നു കാരണം. അധ്യാപകൻ ഇക്കാര്യം കോച്ചായ സ്ട്രൗഡിനെ അറിയിച്ചു.
ആ കളിക്കാരൻ ചാന്പ്യൻഷിപ്പ് ടീമിൽ അംഗമായിരുന്നെങ്കിലും ഫൈനലിൽ കളിച്ചിരുന്നില്ല. ആ സീസണിൽ എല്ലാംകൂടി ഒരു ക്വാളിഫൈയിംഗ് ഗെയിമിൽ നാൽപത്തിയഞ്ചു സെക്കൻഡുകൾ മാത്രമേ ആ വിദ്യാർഥി കളിച്ചിരുന്നുള്ളു. പക്ഷേ, അപ്പോഴും ആ കളിക്കാരൻ ടീമിനുവേണ്ടി കളിച്ചു എന്ന യാഥാർഥ്യം അവശേഷിച്ചു. നിയമമനുസരിച്ച് ആ ഒറ്റക്കാരണം മതി ചാന്പ്യൻഷിപ്പ് അസാധുവാകാൻ.
വിവരമറിഞ്ഞപ്പോൾ ഷോക്കേറ്റ നിലയിലായിരുന്നു സ്ട്രൗഡ്. ഒരു നിസാര കാരണത്തിന്റെ പേരിൽ ചാന്പ്യൻഷിപ്പ് നഷ്ടപ്പെടുന്നതു ഹൃദയഭേദകമായിരുന്നു അദ്ദേഹത്തിന്. എങ്കിലും അദ്ദേഹം വിവരം പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ വിവരം മറച്ചുവയ്ക്കാതെ സ്ട്രൗഡിന്റെ താൽപര്യപ്രകാരം സ്കൂൾ ബോർഡിനെ അറിയിച്ചു. സ്കൂൾ ബോർഡ് ചാന്പ്യൻഷിപ്പ് കമ്മിറ്റിയെ അറിയിച്ചു. നിയമമനുസരിച്ച്, റോക്ക്ഡെയ്ൽ ഹൈസ്കൂളിന്റെ ചാന്പ്യൻഷിപ്പ് പദവി അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു.
കളിക്കാരോ മറ്റു വിദ്യാർഥികളോ മാതാപിതാക്കളോ നാട്ടുകാരോ സ്ട്രൗഡിന്റെ തീരുമാനത്തെ എതിർത്തോ? ഇല്ലേയില്ല. എന്നു മാത്രമല്ല, സത്യം പറയാൻ അദ്ദേഹം കാണിച്ച ആർജവത്തെ അവരെല്ലാവരും പുകഴ്ത്തുകയാണു ചെയ്തത്. അങ്ങനെയാണ് അദ്ദേഹം വാർത്തയിലെ താരമായി മാറിയത്. ഈ സംഭവത്തെത്തുടർന്ന്് ഒരു ടെലിവിഷൻ അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു: "എന്റെ സ്വഭാവദാർഢ്യം പരീക്ഷിക്കപ്പെടുകയായിരുന്നു. തന്മൂലം, ചാന്പ്യൻഷിപ്പ് പദവി തിരികെ നൽകാൻ ഞാൻ തീരുമാനിച്ചു. ഒരു കോച്ചിനെ സംബന്ധിച്ചിടത്തോളം വിജയിക്കുക എന്നതു സുപ്രധാനമായ കാര്യമാണ്. എന്നാൽ, അതിലും സുപ്രധാനമായ കാര്യമാണു നാം പാലിക്കേണ്ട ധാർമിക മൂല്യങ്ങളും തത്വങ്ങളും.’
"സ്വഭാവദാർഢ്യം എന്നു പറയുന്നതു തന്നോടുതന്നെ സത്യം പറയുന്നതാണ്; സത്യസന്ധത എന്നു പറയുന്നതു മറ്റുള്ളവരോടു സത്യം പറയുന്നതും.’ എന്ന് പ്രചോദനാത്മക ഗ്രന്ഥകാരനായ സ്പെൻസർ ജോണ്സണ് പറഞ്ഞിട്ടുണ്ട്. മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ താരമായ സ്ട്രൗഡിനു സ്വഭാവദാർഢ്യം ഉണ്ടായിരുന്നു. അതുപോലെ സത്യസന്ധതയും. തന്മൂലമാണു മാധ്യമങ്ങളും ജനങ്ങളുമെല്ലാം അദ്ദേഹത്തെ ആദരിക്കാൻ മുന്നോട്ടുവന്നത്.
സ്വഭാവദാർഢ്യത്തിന്റെയും സത്യസന്ധതയുടെയും പ്രാധാന്യം നമുക്കറിയാം. എന്നാൽ, അവ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട കാര്യം വരുന്പോൾ നമ്മിൽ എത്രപേർ അതിൽ വിജയിക്കുന്നു എന്നാണ് അറിയേണ്ടത്. തൽക്കാല കാര്യലാഭത്തിനായി എത്രയോ പേരാണു സത്യസന്ധരായി പ്രവർത്തിക്കാൻ വൈമനസ്യം കാണിക്കുന്നത്! അവരെ സംബന്ധിച്ചിടത്തോളം ഇന്റഗ്രിറ്റി എന്ന് ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്ന സ്വഭാവദാർഢ്യം ഒരു പ്രശ്നമല്ല. അവർക്കു ജീവിതത്തിൽ വിജയമാണു പ്രധാനം.
എന്നാൽ, അവർ ലക്ഷ്യംവയ്ക്കുന്ന വിജയം യഥാർഥത്തിൽ പരാജയത്തിലല്ലേ കലാശിക്കൂ? സ്വഭാവദാർഢ്യവും സത്യസന്ധതയുമില്ലാത്തവരെ സമൂഹം ആദരിക്കുമോ? അവരുടെകൂടെ നിൽക്കുന്നവർക്കും അവരെക്കുറിച്ച് ഉള്ളിൽ പുച്ഛമായിരിക്കില്ലേ? ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും കേൾക്കാത്തപ്പോഴും സത്യസന്ധത പാലിക്കാൻ നമുക്കു സാധിക്കുമോ? എങ്കിൽ നമ്മൾ സ്വഭാവദാർഢ്യമുള്ളവർതന്നെ. എന്നാൽ, മറ്റുള്ളവർ അറിയുമോ എന്നു ഭയപ്പെടുന്നതുകൊണ്ടാണു നാം സത്യം പറയുന്നതും അതനുസരിച്ചു പ്രവർത്തിക്കുന്നതുമെങ്കിൽ സ്വഭാവദാർഢ്യമുള്ളവരാണെന്ന് എങ്ങനെ നമുക്കഭിമാനം കൊള്ളാനാവും?
നാം ചെയ്യുന്ന കാര്യങ്ങളിൽ ഏതാണു ശരി എന്നതിനു പകരം ഏതാണു സൗകര്യപ്രദവും ഉപകാരപ്രദവുമെന്നാണു നാം നോക്കുന്നതെങ്കിൽ സ്വഭാവദാർഢ്യത്തിന്റെ കാര്യത്തിൽ നാം ഏറെ അകലെത്തന്നെയാണ്. എന്നാൽ, എന്തു ത്യാഗവും നഷ്ടവും സഹിച്ചും ശരിയായ രീതിയിലാണു നാം കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ നമ്മുടെ സ്വഭാവദാർഢ്യത്തെക്കുറിച്ചു നാം സംശയിക്കേണ്ട കാര്യമില്ല. അപ്പോൾ നാം സത്യം മാത്രമേ പറയൂ, പ്രവർത്തിക്കൂ, പ്രോത്സാഹിപ്പിക്കൂ. അപ്പോൾ നമുക്കു നമ്മെക്കുറിച്ച് അഭിമാനം കൊള്ളാനാവും; മറ്റുള്ളവരും നമ്മെക്കുറിച്ച് അഭിമാനം കൊള്ളും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി

എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
Latest News
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
കോഴിക്കോട്ട് സിപിഎം പ്രവർത്തകന് കുത്തേറ്റു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top