ഞാൻ ജാക്കി, From തായ്‌വാൻ
ലോ​കം മു​ഴു​വ​ൻ ചു​റ്റി സ​ഞ്ച​രി​ക്ക​ണം. നാ​ലു വ​ർ​ഷം മു​ന്പ് വ​ലി​യ ശ​ന്പ​ളം ല​ഭി​ക്കു​ന്ന ജോ​ലി ഉ​പേ​ക്ഷി​ക്കു​ന്പോ​ൾ ജാ​ക്കി ചാ​ന്‍റെ ല​ക്ഷ്യ​മി​താ​യി​രു​ന്നു. ഏതെങ്കിലും തരത്തിലുള്ള റിക്കാർഡ് ലക്ഷ്യമിട്ടല്ല ചാന്‍റെ യാത്ര. നാ​ലു വ​ർ​ഷം കൊ​ണ്ട് 54,000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു. 64 രാ​ജ്യ​ങ്ങ​ൾ ഇ​തു​വ​രെ സ​ന്ദ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഇ​സ്ര​യേ​ലും ജ​റു​സ​ലേ​മും സ​ന്ദ​ർ​ശി​ച്ചു.

ജ​റു​സ​ലേം ത​ന്നെ അ​ദ്ഭുത​പ്പെ​ടു​ത്തി​യെ​ന്ന് ചാ​ൻ പ​റ​യു​ന്നു. ഒ​ാരോ രാ​ജ്യ​ത്തെ​യും വ്യ​ത്യ​സ്ത​മാ​യ കാ​ലാ​വ​സ്ഥ ആ​രോ​ഗ്യ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ​യേ​ക്കാ​ൾ ത​ന്നെ ഭ​യ​പ്പെ​ടു​ത്തി​യ​ത് യാ​ത്ര​യ്ക്കി​ടെ തൊ​ട്ടു​രു​മ്മി പോ​കു​ന്ന ബ​സു​ക​ളും ലോ​റി​ക​ളു​മാ​ണ്. അ​ടു​ത്ത മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് ഒ​രു ല​ക്ഷം കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്ക​ണം- ചാ​ൻ ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി.


‌തായ്‌​വാ​ൻ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​തു​കാ​ര​നാ​യ ചാ​ൻ അ​മേ​രി​ക്ക​യി​ൽ നി​ന്നാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. യൂ​റോ​പ്പും, മി​ഡി​ൽ ഈ​സ്റ്റി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. ഇ​പ്പോ​ൾ ജോ​ർ​ദാനി​ലെ​ത്തി. അ​ടു​ത്ത യാ​ത്ര ഏ​ഷ്യ​യി​ലേ​ക്കാ​ണ്. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ കോ​ച്ച്സ​ർ​ഫിം​ഗ് (Couchsurfing) ഉ​പ​യോ​ഗി​ച്ചാ​ണ് ചാ​ൻ യാ​ത്ര​യ്ക്കാ​യു​ള്ള വ​ഴി ക​ണ്ടെ​ത്തു​ന്ന​തും ടെ​ന്‍റ് അ​ടി​ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തും. ചുവപ്പും കറുപ്പും ഇടകലർന്ന മെ​റി​ഡി​യ വോ​ൾ​ഫ് 3 (Merida Wolf 3) സൈ​ക്കി​ളാ​ണ് ചാ​ന്‍റെ സഹചാരി.

എസ്ടി