Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഏതിരുട്ടിലും തെളിയുന്ന രശ്മി
കൊയിലാണ്ടി അശ്വിനിയിൽ ഡോ.എം ഭാസ്കരന്റെയും തങ്കത്തിന്റെയും മൂത്തമകൾ രശ്മി
പ്ലസ്ടു പഠനം കഴിഞ്ഞ് കോട്ടയ്ക്കൽ ആയുർവേദ കോളജിൽ ബിഎഎംഎസ് പഠനത്തിന് എത്തുന്പോൾ കണ്ണിനും കാഴ്ച്ചയ്ക്കും ചെറിയ ചില പ്രശ്നങ്ങളെയുണ്ടായിരുന്നുള്ളു. 2003 അവസാനത്തോടെ കാഴ്ച്ച പൂർണമായും നഷ്ടപ്പെട്ടു. പക്ഷേ, രശ്മി പുതിയ വഴികൾ കണ്ടെത്തുകയായിരുന്നു. അതേക്കുറിച്ച്...
ആസ്വാദനത്തിന്റെ പരമോന്നതിയിൽ നിന്നു ക്ഷണ മാത്രകൊണ്ട് നഷ്ടസ്വർഗങ്ങളുടെ കാവൽക്കാരിയാവുക....ആശാനും പൂന്താനവുമൊക്കെ കാലേകൂട്ടി എഴുതി വച്ച നഷ്ടരാഗങ്ങളൊക്കെയും തന്നേക്കുറിച്ചായിരുന്നല്ലോ എന്ന് ഒരു നിമിഷാർദ്ധമെങ്കിലും ഓർത്ത് പോയിട്ടുണ്ടാവണം. എന്നാൽ ഉൾവെളിച്ചത്തിന്റെ തീക്ഷ്ണതയിൽ ഏത് ഇരുട്ടിനാണ് പിടിച്ചു നിൽക്കാനാവുക....ശപ്ത നിമിഷങ്ങളെയൊക്കെയും മറികടക്കാൻ ഡോ.രശ്മി പ്രമോദിന് ഈ ഒരു ചിന്ത മാത്രം മതിയായിരുന്നു....അതേ ഇത് വെളിച്ചമായവളുടെ ജീവിതകഥയാണ്.... കണ്ണുകളിൽ ഇരുട്ട് മൂടിയിട്ടും അകക്കണ്ണിന്റ തെളിമയിൽ സ്വയം വെളിച്ചമായവളുടെ ജീവിതകഥ.
നിറമുള്ള ജീവിതം
നിറമുള്ളതെന്നും ഇരുണ്ടകാലമെന്നും തന്റെ ജീവിതത്തെ രണ്ടായി പകുക്കാൻ ഡോ. രശ്മി പ്രമോദിന് ഇഷ്ടമല്ല. അന്നും ഇന്നും എന്നും ഏതിരുട്ടിലും പ്രകാശിക്കുന്ന രശ്മിയാണത്. അല്ലെങ്കിൽ പിന്നെങ്ങനെ ജീവനീയം ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസേർച്ച് സെന്റർ സ്ഥാപിക്കും? ഒരു ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്യും? ബുദ്ധി വൈകല്യവും മാനസിക വൈകല്യവും ബാധിച്ച കുട്ടികൾക്കും മാതാപിതാക്കൾക്കും പുതിയൊരു വെളിച്ചമായി തീരും?
കൊയിലാണ്ടി അശ്വിനിയിൽ ഡോ.എം ഭാസ്കരന്റെയും തങ്കത്തിന്റെയും മൂത്തമകൾ രശ്മി പ്ലസ്ടു പഠനം കഴിഞ്ഞ് കോട്ടയ്ക്കൽ ആയുർവേദ കോളജിൽ ബിഎഎംഎസ് പഠനത്തിന് എത്തുന്പോൾ കണ്ണിനും കാഴ്ചയ്ക്കും ചെറിയ ചില പ്രശ്നങ്ങളെയുണ്ടായിരുന്നുള്ളൂ. 2002ൽ പഠനം കഴിഞ്ഞിറങ്ങി. പഠനം കഴിഞ്ഞയുടനെ അഡ്വ ടി.പി പ്രമോദുമായുള്ള വിവാഹവും കഴിഞ്ഞു. 2003 അവസാനത്തോടെയാണ് മാക്യുലർ ഡിജൈനറേഷൻ, റെറ്റനൈറ്റിസ് പിഗ്മെന്റോസ എന്നീ കാരണങ്ങൾകൊണ്ട് രശ്മിയുടെ കാഴ്ച്ച പൂർണമായും നഷ്ടപ്പെടുന്നത്.കാഴ്ച്ചയില്ലാത്ത ഒരു ഡോക്ടറെ സങ്കൽപ്പിക്കാനാകാത്ത സമൂഹം രശ്മിയോടും പറഞ്ഞു. ഈ പണി നിനക്കു പറ്റില്ലെന്ന്. പക്ഷേ, രശ്മി ആ വാക്കുകളൊക്കെ തനിക്ക് നടന്നു തീർക്കുവാനുള്ള വഴിയിലെ വെട്ടമായി മാത്രം കണ്ടു.
മാതാപിതാക്കളും സഹോദരിമാരായ ധന്യയും ഹൃദ്യയും ഭർത്താവ് പ്രമോദും രശ്മിയെപ്പോലെ കാഴ്ച്ച നഷ്ടപ്പെട്ട നെക്സ്റ്റ് ഇൻഫോ ടെക്കിലെ മാർക്കറ്റിംഗ് മാനേജർ ആർ.സുധീറിനെപ്പോലെയുള്ളവരും വെളിച്ചമായി രശ്മിക്കൊപ്പം നിന്നു. 2005 ൽ ദിയയെന്ന കുഞ്ഞു പ്രകാശം കൂടി രശ്മിയുടെ ജീവിതത്തിലേക്ക് എത്തി.
തെളിഞ്ഞു കത്തുന്നു
’’സുധീർ സാറിന്റെ പിന്തുണയോടെയാണ് എറണാകുളത്തെത്തുന്നത്. ആദ്യം ബോൾഗാട്ടി പാലസിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. അവിടെ കൂടുതലും വിദേശീയരാണ് എത്തുന്നത്. അവർ ഒരിക്കലും നമ്മുടെ കുറവുകൾ അളക്കില്ല. നമ്മിലെ പോസിറ്റിവിറ്റി മാത്രമേ നോക്കൂ. നമുക്കു കുറെ പോസിറ്റിവിറ്റി തിരിച്ചുംതരും. ആ പ്രചോദനമാണ് ജീവനീയത്തിലേക്ക് എന്നെ എത്തിച്ചത് ഡോ. രശ്മി പറയുന്നു. അങ്ങനെ 2010ൽ കടവന്ത്രയിൽ ജീവനീയത്തിന് തുടക്കം കുറിച്ചു. തുടക്കത്തിൽ സാധാരണ ആയുർവേദ ആശുപത്രിയായിരുന്നു.
2014ആയപ്പോഴേക്കും സമൂഹത്തിന് സേവനം ചെയ്യുന്ന രീതിയിൽ വ്യത്യസ്തമായെന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം വന്നു. അങ്ങനെയാണ് ഓട്ടിസം, ലേണിംഗ് ഡിസോർഡർ, ഹൈപ്പർ ആക്ടിവിറ്റി, ബെഹേവിയറൽ ഡിസോർഡർ തുടങ്ങിയ മേഖലകളിൽ കൂടുതൽ പഠനം നടത്തിയതും ആയുർവേദ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രദ്ധി ച്ചതും.
ആയുർവേദ ചികിത്സയോടൊപ്പം തന്നെ സെൻസറി തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി എന്നീ സമഗ്രചികിത്സാ പദ്ധതി ഈ മേഖലയിൽ നല്ല ഫലം നൽകുമെന്ന് മനസിലായി. ഈ മേഖലയെക്കുറിച്ച് കൂടുതൽ പഠിക്കുകയും കോട്ടയ്ക്കൽ ആയുർവേദ കോളജിൽ ഈ മേഖലയിൽ നടക്കുന്ന ഗവേഷണങ്ങളുടെ ഭാഗമാകുകയും ചെയ്തു. അങ്ങനെ രശ്മി ജീവനീയം എന്ന തന്റെ സ്ഥാപനത്തിലൂടെ കൂടുതൽ പ്രകാശിക്കുന്നവളായി.
ആയുഷ്മന്ത്രാലയത്തിനു കീഴിൽ ഗവേഷണം നടത്തി തെളിയിക്കപ്പെട്ടിട്ടുള്ള അഗസ്ത്യ എന്ന പ്രോട്ടോകോളിനെ അടിസ്ഥാനമാക്കിയാണ് ഓട്ടിസത്തിന് ചികിത്സ. ഓട്ടിസം മാത്രമല്ല കുട്ടികളിലുണ്ടാകുന്ന പിരുപിരുപ്പ് , ഉറക്കക്കുറവ്, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാമുള്ള പരിഹാരവും ഇവിടെയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ചികിത്സയ്ക്കായി രശ്മിക്കരികിലെത്തുന്നുണ്ട്.ഓണ്‍ലൈനായി ചികിത്സ തേടിയെത്തുന്നവരുമുണ്ട്.
വൈകല്യങ്ങളൊന്നും ഭാരമല്ല
നമുക്ക് ഒരു ബുദ്ധിമുട്ട് വരുന്പോഴാണല്ലോ സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നത്. ശാരീകമായ വൈകല്യങ്ങളെക്കാൾ കഷ്ടമാണ് മാനസികമായോ ബുദ്ധിപരമായോ വൈകല്യമനുഭവിക്കുന്നവരുടെയവസ്ഥ. അതിനെക്കാൾ കഷ്ടമാണ് അവരെ പരിചരിക്കുന്നവരുടെയവസ്ഥ. തോറ്റു പോകാതെയും തളർന്നിരിക്കാതെയും രശ്മി ചിന്തിച്ചത് ഇതൊക്കെയായിരുന്നു.
വൈകല്യങ്ങൾ ഭാരമല്ലെന്ന് ബോധ്യപ്പെടുത്തി, വൈകല്യമുള്ളവരെ പരിചരിക്കാൻ പരിശീലനം നൽകാൻ, ശാസ്ത്രീയമായ വഴിയുള്ളപ്പോൾ ആ വഴിയെ നീങ്ങാമല്ലോ. പണം നൽകിയോ ഉപദേശം നൽകിയോ മറ്റുള്ളവരെ സഹായിക്കാം പിന്തുണയ്ക്കാം. ഞാൻ പഠിച്ചത് ആയുർവേദമാണ് അതിൽ തന്നെ മുന്നോട്ടു പോണം. ഈ നിശ്ചയദാർഢ്യമാണ് രശ്മിയുടെ കൈമുതൽ.
വൈകല്യമുള്ളവരെ പരിചരിക്കുന്നവർക്കായും പഠന സംബന്ധമായ പരിശീലനം, യോഗ, വീട്ടിൽ ചെയ്യാവുന്ന ആയുർവേദ ചികിത്സ എന്നിവയെല്ലാം നൽകുന്നുണ്ട് ജീവനീയവും രശ്മിയും.
നൊമിനിറ്റ ജോസ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല

ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top