ഇ​തു വ​കു​പ്പ് വേ​റെ​യാ​ണ്
ലക്നൗ തല ഉയർത്തിപ്പിടിച്ചു. എന്തിനാ കുറയ്ക്കുന്നത്, 11-ാമ​ത് ഡി​ഫ​ൻ​സ് എ​ക്സ്പോയല്ലേ നടന്നത്. ഉ​ത്ത​ർ​പ്ര​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ല​ക്നൗ​വി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്ത മേ​ള​യി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

ഫെ​ബ്രു​വ​രി അ​ഞ്ചു​മു​ത​ൽ ഒ​ൻ​പ​തു​വ​രെ ന​ട​ന്ന ഡി​ഫ​ൻ​സ് എ​ക്സ്പോ​യി​ൽ ഇ​രു​നൂ​റോ​ളം ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ ഒ​പ്പു​വ​യ്ക്ക​പ്പെ​ട്ടു. പ​തി​ന​ഞ്ചോ​ളം പു​തി​യ പ്രോ​ഡ​ക്ട് ലോ​ഞ്ചു​ക​ൾ (ഉ​ത്പ​ന്ന അ​വ​ത​ര​ണം) ഉ​ണ്ടാ​യി. 18 സാ​ങ്കേ​തി​ക​വി​ദ്യാ കൈ​മാ​റ്റ​ങ്ങ​ൾ എ​ന്നി​വ കൂ​ടാ​തെ ആ​റ് പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളും ന​ട​ന്നു. ഇ​തി​നി​ട​യി​ൽ ലോ​ട്ട​റി​യ​ടി​ച്ച​ത് ഉ​ത്ത​ർ​പ്ര​ദേ​ശി​നു ത​ന്നെ​യാ​ണ്. 50,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ഉ​ണ്ടാ​കു​മെ​ന്നു ക​രു​തു​ന്ന 23 ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ ഒ​പ്പു​വ​യ്ക്ക​പ്പെ​ട്ടു.

എ​ക്സ്പോ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ത​ന്നെ ആ​യി​രു​ന്നു. വാ​ങ്ങ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച ഫ്ര​ഞ്ച് ക​ന്പ​നി​യാ​യ ദ​സോ ഏ​വി​യേ​ഷ​ന്‍റെ റ​ഫാൽ ആ​യി​രു​ന്നു മു​ഖ്യ ആ​ക​ർ​ഷ​ണം. ഇ​ര​ട്ട എ​ഞ്ചി​നും ര​ണ്ടു സീ​റ്റു​മുള്ള റഫാലി​ന് മ​ണി​ക്കൂ​റി​ൽ 2000 കി.​മീ. വ​രെ വേ​ഗം കൈ​വ​രി​ക്കാ​നാ​വും. ഇ​ന്ത്യ ആ​ദ്യ​ഘ​ട്ട​മാ​യി 59000 കോ​ടി രൂ​പ​യ്ക്ക് 36 റ​ഫാൽ വി​മാ​ന​ങ്ങ​ളാ​ണ് വാ​ങ്ങു​ന്ന​ത്. എ​ന്നാ​ലും വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലാ​തെ ഓ​ഫ​ർ പെ​രു​മ​ഴ​യു​മാ​യി പ​ല ക​ന്പ​നി​ക​ളും മ​ത്സ​ര​ത്തി​നു​ണ്ട്.

ഇ​വ​രി​ൽ പ്ര​ധാ​നി ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ൻ ആ​ണ്. ക​ന്പ​നി​യു​ടെ പേ​ര് പ​ല​ർ​ക്കും സു​പ​രി​ചി​ത​മ​ല്ലെ​ങ്കി​ലും ഇ​വ​രു​ടെ ഉ​ത്പ​ന്ന​ത്തി​ന്‍റെ പേ​ര് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. എ​ഫ്-16 വി​മാ​ന​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​ണ് ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ൻ. എ​ഫ്-16-​ഉം 18-ഉം 20-​ഉം ഒ​ക്കെ ക​ഴി​ഞ്ഞ് എ​ഫ്-21​ന്‍റെ നി​ർ​മാ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് ക​ന്പ​നി. ഇ​ന്ത്യ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യി എ​ഫ്-21 നി​ർ​മി​ച്ചു ന​ല്കാം എ​ന്നാ​ണ് ക​ന്പ​നി​യു​ടെ ഓ​ഫ​ർ. കൂ​ടാ​തെ മേ​ക്ക് ഇ​ൻ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കാം എ​ന്നും ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. മാ​ത്ര​മ​ല്ല, ടാ​റ്റ​യു​മാ​യി ചേ​ർ​ന്ന് ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും ക​ന്പ​നി ന​ട​ത്തി​ത്തു​ട​ങ്ങി. മാ​ത്ര​മ​ല്ല ഇ​ന്ത്യ​യി​ലെ എ​ല്ലാ​ത്ത​രം ക​ന്പ​നി​ക​ൾ​ക്കും - ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ന്പ​നി​ക​ൾ​ക്കും വി​മാ​ന നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ത്തം ന​ല്കാം എ​ന്നു​മാ​ണ് ഇ​വ​രു​ടെ വാ​ഗ്ദാ​നം.


ഒ​ന്നോ ര​ണ്ടോ സീ​റ്റു​ക​ളു​ള്ള​താ​ണ് എ​ഫ്-21. 15 മീ​റ്റ​ർ നീ​ളം, 9.95 മീ​റ്റ​ർ വീ​തി, 4.88 മീ​റ്റ​ർ ഉ​യ​രം. വി​മാ​ന​ത്തി​ന്‍റെ തൂ​ക്കം 8600 കി​ലോ​ഗ്രാ​മാ​ണ്. ആ​യു​ധ​ങ്ങ​ൾ സ​ഹി​തം 19200 കി​ലോ​ഗ്രാ​മും. 2120 കി​ലോ​മീ​റ്റ​ർ (1317MPH) വ​രെ സ്പീ​ഡി​ൽ പ​റ​ക്കും. 50,033 അ​ടി (15,250 Mtrs, 9.4 miles) വ​രെ ഉ​യ​ര​ത്തി​ൽ ഇ​തി​നു പ​റ​ക്കാ​നാ​കും. ഒ​റ്റ​ത്ത​വ​ണ ഇ​ന്ധ​നം നി​റ​ച്ചാ​ൽ 4220 കി​ലോ​മീ​റ്റ​ർ​വ​രെ പ​റ​ക്കും.

സ്വീ​ഡി​ഷ് ക​ന്പ​നി​യാ​യ സാ​ബും (SAAB) സ​മാ​ന​മാ​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി​ട്ടാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​രു​ടെ JAS 39 Gripen എ​ന്ന വി​മാ​ന​മാ​ണ് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്കാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റഫാലും എ​ഫ്-21​ മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ വി​ല​ക്കു​റ​വാ​ണ് Gripen ന്‍റെ മു​ൻ​തൂ​ക്കം. 40 മു​ത​ൽ 60 ദ​ശ​ല​ക്ഷം യൂ​റോ​വ​രെ​യാ​ണ് ഇ​തി​ന്‍റെ വി​ല. എ​ന്നാ​ൽ ഒ​രു എ​ൻ​ജി​ൻ മാ​ത്ര​മാ​ണ് ഗ്രി​പ്പ​നു​ള്ള​ത്. 104 വി​മാ​ന​ങ്ങ​ളു​ടെ ഒ​രു ക​രാ​റി​നാ​ണ് ഗ്രി​പ്പ​ൻ ശ്ര​മി​ക്കു​ന്ന​ത്. അ​തി​ൽ 18 എ​ണ്ണം സ്വീ​ഡ​നി​ൽ നി​ർ​മി​ച്ച് ന​ല്കും. ബാ​ക്കി 86 വി​മാ​ന​ങ്ങ​ളും ഇ​ന്ത്യ​യി​ൽ പൂ​ർ​ണ​മാ​യി നി​ർ​മി​ച്ചു ന​ല്കും. സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റും. മാ​ത്ര​മ​ല്ല 50 വ​ർ​ഷം വ​രെ പ​രി​പാ​ല​ന​വും ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. കൂ​ടാ​തെ ജി​റാ​ഫ് IX റ​ഡാ​ർ, കാ​ൾ ഗു​സ്താ​ഫ് M4, വെ​പ്പ​ൺ സി​സ്റ്റം, AT4cs AST വെ​പ്പ​ൺ സി​സ്റ്റം തു​ട​ങ്ങി നി​ര​വ​ധി ആ​യു​ധ​ങ്ങ​ളു​ടെ നി​ര​യും SAAB അ​വ​ത​രി​പ്പി​ക്കു​ന്നു.

ഇ​വ​രെ​ക്കൂ​ടാ​തെ ബോ​യിം​ഗ് F/A-18 സൂ​പ്പ​ർ ഹോ​ർ​ണ​റ്റ്, യൂ​റോ ഫൈ​റ്റ​ർ ടൈ​ഫൂ​ൺ, റ​ഷ്യ​യു​ടെ MIG-35 ഫാ​ൻ​ക്രം (Mig 29 ഇ​പ്പോ​ൾ​ത​ന്നെ വ്യോ​മ​സേ​ന​യ്ക്കു​ണ്ട്), റ​ഷ്യ​യു​ടെ ത​ന്നെ സു​ഖോ​യ് SU-35, ഫ്ളാ​ങ്ക​ർ (Flanker) (സു​ഖോ​യ്30 ന​മ്മ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു) എ​ന്നി​വ​രും ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യെ ല​ക്ഷ്യ​മി​ട്ട് വ​ട്ട​മി​ട്ടു പ​റ​ക്കു​ന്നു.

ഇ​ന്ത്യ​ൻ പൊ​തു​മേ​ഖ​ല​യി​ൽ​നി​ന്നും ബി​ഇ​എംഎൽ, ഭാ​ര​ത് ഇ​ല​ക്‌​ട്രോ​ണി​ക്സ് ലി​മി​റ്റ​ഡ്, ഹി​ന്ദു​സ്ഥാ​ൻ എ​യ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡ്, DRDO, OFB, ഭാ​ര​ത് ഡൈ​നാ​മി​ക്സ്, കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ്, ഗോ​വ ഷിപ്‌യാർഡ്, ഹി​ന്ദു​സ്ഥാ​ൻ ഷി​പ്പ്‌​യാ​ർ​ഡ്, വി​ശാ​ഖ​പ​ട്ട​ണം, നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് ഡി​ഫ​ൻ​സ് പ്രൊ​ഡ​ക്ഷ​ൻ, വി​വി​ധ ഓ​ർ​ഡന​ൻ​സ് ഫാ​ക്ട​റി​ക​ൾ തു​ട​ങ്ങി​യ​വ പ​ങ്കെ​ടു​ത്തു.
സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന് അ​ദാ​നി ഡി​ഫ​ൻ​സ് സി​സ്റ്റം​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജീ​സ് ലി​മി​റ്റ​ഡ്, ജി​ൻ​ഡാ​ൽ ഗ്രൂ​പ്പ്, എ​ൽ ആ​ൻ​ഡ് ടി, L&T MBDA Missile Systems, ​ലോ​ഹി​യ എ​യ്റോ​സ്പേ​സ് സി​സ്റ്റം​സ്, മ​ഹീ​ന്ദ്ര ഡി​ഫ​ൻ​സ് സി​സ്റ്റം​സ്, ടാ​റ്റ എ​യ്റോ​സ്പേ​സ് ആ​ൻ​ഡ് ഡി​ഫ​ൻ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ​നി​ന്നും ഇ​സ്ര​യേ​ൽ എ​യ്റോ സ്പേ​സ് ഇ​ൻ​ഡ​സ്ട്രീ​സ്, എ​യ​ർ​ബ​സ്, ബോ​യിം​ഗ്, ബ്ര​ഹ്മോ​സ് എ​യ്റോ സ്പേ​സ്, ദ​സാ​ർ​ട്ട് ഏ​വി​യേ​ഷ​ൻ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഡി​ഫ​ൻ​സ് ഓ​സ്ട്രേ​ലി​യ, കൊ​റി​യ എ​യ്റോ​സ്പേ​സ് ഇ​ൻ​ഡ​സ്ട്രീ​സ്, ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​ൻ, റ​ഷ്യ​ൻ ഹെ​ലി​കോ​പ്ടേ​ഴ്സ്, സാ​ബ്, തെ​യി​ൽ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

ഇ​തെ​ല്ലാ​മ​ട​ക്കം ആ​യി​ര​ത്തോ​ളം ക​ന്പ​നി​ക​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ ഡി​ഫ​ൻ​സ് എ​ക്സ്പോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ആ​കെ അ​ഞ്ചു ല​ക്ഷ​ത്തോ​ളം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള​താ​യി​രു​ന്നു പ്ര​ദ​ർ​ശ​ന​ശാ​ല. ഇ​തു​കൂ​ടാ​തെ പു​റ​ത്തും മി​സൈ​ലു​ക​ൾ, വി​മാ​ന​വേ​ധ തോ​ക്കു​ക​ൾ, ഹെ​ലി​കോ​പ്ട​റു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​യി​രു​ന്നു.

വ്യോ​മ​സേ​ന​യു​ടെ​യും ക​ര​സേ​ന​യു​ടെ​യും അ​ഭ്യാ​സ​പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.
ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ഉ​ത്പാ​ദ​ന രം​ഗം അ​ട​ക്കി​വാ​ണി​രു​ന്ന​ത് ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ഓ​ർ​ഡന​ൻ​സ് ഫാ​ക്ട​റി ബോ​ർ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ്.
എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തു മാ​റി നി​ര​വ​ധി ചെ​റു​തും വ​ലു​തു​മാ​യ സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ ത​ള്ളി​ക്ക​യ​റ്റ​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ ക​ണ്ടു​വ​രു​ന്ന​ത്. മാ​ത്ര​മ​ല്ല പ്ര​തി​രോ​ധ​രം​ഗ​ത്തെ ഇ​റ​ക്കു​മ​തി കാ​ല​ക്ര​മേ​ണ കു​റ​ച്ചു​കൊ​ണ്ടു​വ​ന്ന് സ്വ​യം​പ​ര്യാ​പ്തത കൈ​വ​രി​ക്കു​ക എ​ന്ന​തി​ലു​പ​രി പ്ര​തി​രോ​ധ സാമഗ്രി ക​യ​റ്റു​മ​തി​കൂ​ടി ല​ക്ഷ്യം​വ​ച്ചു​കൊ​ണ്ടാ​ണ് ഈ ​മേ​ഖ​ല മു​ന്നേ​റു​ന്ന​ത്.

ടി.വി. ബാലസുബ്രഹ്മണ്യം