സം​സ്കാ​രം
സം​സ്കാ​ര​ത്തി​നു ത​ട​സം നി​ൽ​ക്കു​ന്ന​തു
സം​സ്കാ​ര​മ​ല്ലെ​ന്നു പൊ​തു​സം​സാ​രം
സം​സ്ക​രി​ക്കാ​നു​ള്ള സം​സ്കാ​ര​മെ​ങ്കി​ലും
കാ​ണി​ക്കെ​ന്നു പ​റ​യാ​നാ​കാ​തെ പാ​വം ശ​വം!

ഇ​തു നി​ങ്ങ​ളു​ടെ ""ഡെ​ഡ്ബോ​ഡി''​യെ​ന്നു
ഒ​രു കൂ​ട്ട​ർ, അ​ല്ല ഞ​ങ്ങ​ളു​ടേ​തെ​ന്നു ചി​ല​ർ
ഇ​തു ത​ന്‍റേ​തെ​ന്നു ശ​പ​ഥം ചെ​യ്തു ശ​വം!

കു​ഴി​ച്ചി​ടാം എ​ന്നും ക​ത്തി​ക്കാം എ​ന്നും ജ​നം
കു​ത്തി​നി​ർ​ത്താ​മെ​ന്നു കു​ത്തി​ത്തി​രി​പ്പു​കാ​രും
ശ​വ​ത്തി​ൽ കു​ത്ത​ല്ലേ​യെ​ന്നു വീ​ണ്ടും ശ​വം!

എ​ന്തൊ​രു മ​ര​ണ​സം​സ്കാ​ര​മി​തെ​ന്നു ചി​ല​ർ
ഇ​നി​യി​വി​ടെ മ​രി​ക്കാ​നി​ല്ല ഞാ​നെ​ന്നു ശ​വ​വും

സാം​സ്കാ​രി​ക​നാ​യ​ക​രാ​രും കു​ര​ച്ചി​ല്ല​പോ​ലും
മ​രി​ച്ച​വ​ർ മ​രി​ച്ച​വ​രെ സം​സ്ക​രി​ക്ക​ട്ടെ​യെ​ന്നു
പ​റ​ഞ്ഞു പി​ന്നെ​യെ​ല്ലാ​രും ഒ​ഴി​ഞ്ഞു​പോ​യി
സം​സ്കാ​ര​ത്ത​ക​ർ​ച്ച​യോ​ർ​ത്തു ക​ര​ഞ്ഞു ശ​വം!