ഒ​ബ്ജ​ക്ഷ​ൻ "മൈ​ലോ​ർ​ഡ്' !!
ഏ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന പ്ര​തി​ക​ൾ​ക്ക് ചി​ല​പ്പോ​ൾ പോ​ലീ​സ് ത​ന്നെ മ​നോ​ഹ​ര​മാ​യ ഇ​ര​ട്ട​പ്പേ​രു​ക​ൾ സ​മ്മാ​നി​ക്കാ​റു​ണ്ട്. ശ​രി​ക്കു​ള്ള​ പേ​ര് പ്ര​തി​ത​ന്നെ മ​റ​ന്നു​പോ​കു​ന്ന ത​ര​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളും നാ​ട്ടു​കാ​രും അ​തി​ന് പ്ര​ചു​ര​പ്ര​ചാ​രം ന​ൽ​കാ​റു​മു​ണ്ട്.

ഇ​ത്ത​രം പേ​രു​ക​ളി​ൽ ചി​ല​താ​ണ് ക​ഞ്ചാ​വു​രാ​ജു, വ​ടി​വാ​ൾ​സു​ര, സൂ​ട്ട് കേ​സ്ബാ​ബു, വെ​ട്ട് മ​ത്താ​യി , ഉ​മ്മ​യെ ത​ല്ലി അ​ബൂ​ബ​ക്ക​ർ, അ​രി​വാ​ൾ​രാ​മു...
എ​ഫ്. ഐ.​ആ​റി​ലും റി​മാ​ൻഡ് റി​പ്പോ​ർ​ട്ടി​ലും പോലീ​സ് രേ​ഖ​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം ചെ​ല്ല​പ്പേ​രു​ക​ൾ ചി​ല​പ്പോ​ൾ മ​ജി​സ്ട്രേ​റ്റി​നെ​യും സ്വാ​ധീ​നി​ക്കാ​റു​ണ്ട്.
ഈ ​വ​ട്ട​പ്പേ​രു​ക​ൾ​ പി​ന്നീ​ട് ഉ​റ​ച്ചു​പോ​കു​ക​യും ഗ​സ​റ്റ് വി​ജ്ഞാ​പ​നം ന​ട​ത്തി​യാ​ലും മാ​റ്റാ​ൻ ക​ഴി​യാ​ത്ത​താ​യി തീ​രു​ക​യും ചെ​യ്യു​ന്നു.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽവച്ച് യാ​ത്ര​ക്കാ​ര​ന്‍റെ പോ​ക്ക​റ്റ​ടി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് സി​റ്റി​പോ​ലീ​സ് മ​ണി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് സ​ഹി​തം മ​ണി​യെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ പൊ​ലീ​സ് ഹാ​ജ​രാ​ക്കി.
മ​ജി​സ്ട്രേ​റ്റ് : "നീ ​വ​ലി​യ പോ​ക്ക​റ്റ​ടി​ക്കാ​ര​നും മോ​ഷ്ടാ​വും ക​വ​ർ​ച്ച​ക്കാ​ര​നുമാ​ണ​ല്ലോ?"
മ​ണി : "അ​ല്ല ഏ​മാ​നേ ഞാ​നൊരു​ പാ​വ​മാ​ണ്..."
മ​ജി​സ്ട്രേ​റ്റ്: "പി​ന്നെ എ​ന്തു​കൊ​ണ്ടാ​ണ്
നാ​ട്ടു​കാ​ർ നി​ന്നെ "പോ​ക്ക​റ്റ് മ​ണി " എ​ന്നു​ വി​ളി​ക്കു​ന്ന​ത്?"
മ​ണി: "അ​ത​വ​ർ വെ​റു​തെ ക​ളി​യാ​ക്കാ​ൻ വി​ളി​ക്കു​ന്ന​താ ഏ​മാ​നേ... "
മ​ജി​സ്ട്രേ​റ്റ്: "വെ​റു​തെ ആ​ളു​ക​ൾ അ​ങ്ങ​നെ വി​ളി​ക്കു​മോ?
റി​മാ​ന്‌ഡ് റിപ്പോ​ർ​ട്ടി​ലും ആ ​പേ​ര് പ​റ​യു​ന്നു​ണ്ട​ല്ലോ?"
മ​ണി: "അ​ങ്ങ​യെ മൈ​ലോ​ഡ്‌ എ​ന്നൊ​ക്കെ വി​ളി​ക്കാ​റി​ല്ലേ...
അ​തു​പോ​ലെ വി​ളി​ക്കു​ന്ന​താ...!’

അഡ്വ. ഡി.​ബി. ബി​നു