നിയമത്തോടുള്ള ആദരവ്
രൂ​ഢ​മൂ​ല​മാ​ണ് ഈ ​പെ​രു​മാ​റ്റ​രീ​തി പാ​ശ്ചാ​ത്യ​നി​ൽ. പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ബ്ലി​ക് റോ​ഡു​ക​ളി​ലും കാ​ണു​ന്ന അ​ച്ച​ട​ക്കം അ​വി​ശ്വ​സ​നീ​യ​മാ​ണ്. കാ​മ​റ​ക്ക​ണ്ണു​ക​ളേ​ക്കാ​ൾ യു​ക്ത​മാ​യി അ​യാ​ളി​ൽ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന, അ​യാ​ളെ നി​യ​ന്ത്രി​ക്കു​ന്ന ഒ​രു ഉ​ൾ​ബോ​ധ​മു​ണ്ട്. ഈ ​ഉ​ൾ​ക്കാ​ഴ്ച ഓ​രോ വ്യ​ക്തി​യി​ലും ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ ഉൗ​ട്ടിയുറ​പ്പി​ച്ചി​രി​ക്കാം.

നാ​ലാം​ക്ലാ​സു​കാ​ര​നാ​യ കു​ട്ടി ഒ​രി​ക്ക​ൽ സ്കൂ​ളി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ​ത് ഒ​രു സെ​റ്റ് ക​ള​ർ സ്കെ​ച്ച് പെ​ന്നു​ക​ളു​മാ​യാ​ണ്. തി​ള​ക്ക​മു​ള്ള, കൊ​ഴു​പ്പു​ള്ള മ​ഷി ഒ​ഴു​കി​വ​രു​ന്ന വി​ല​കൂ​ടി​യ പ​ന്ത്ര​ണ്ടു പെ​ന്നു​ക​ൾ. ഇ​ഷ്ടം​പോ​ലെ വ​ര​യ്ക്കാം, എ​ഴു​താം, കു​ത്തി​വ​ര​യ്ക്കാം. മ​ഷി തീ​ർ​ന്നു​പോ​യ പെ​ന്നു​ക​ള​ട​ക്കം അ​ടു​ത്ത ദി​വ​സം ടീ​ച്ച​റെ ഏ​ൽ​പി​ക്ക​ണം. അ​ത്ര​ത​ന്നെ. ക്ലാ​സി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഉൗ​ഴം ന​ൽ​കും.

അ​തി​ൽ​നി​ന്ന് ഒ​രു പെ​ൻ കു​റ​ച്ചു​സ​മ​യ​ത്തേ​ക്കു ചോ​ദി​ച്ച​പ്പോ​ൾ അ​വ​ൻ പ​റഞ്ഞത് അത് സ്കൂളിന്‍റേതാണ്, നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കുന്നത് ശരിയല്ല എന്നാണ്. It is not right. It is the property of the school. You can't use these pens, sorry.
​പെ​ൻ കി​ട്ടി​യി​ല്ല എ​ന്ന നി​രാ​ശ എ​നി​ക്കു തോ​ന്നി​യെ​ങ്കി​ലും ഒ​രു​കാ​ര്യം പി​ടി​കി​ട്ടി. ഓ​സ്ട്രേ​ലി​യ​യി​ലെ മു​തി​ർ​ന്ന പൗ​രന്മാ​ർ​വ​രെ നി​യ​മ​ത്തോ​ട് ആ​ദ​ര​വു​കാ​ട്ടു​ന്ന​തി​ന്‍റെ പി​ന്നി​ലെ ര​ഹ​സ്യം ചൊ​ട്ട​യി​ലെ ശീ​ലം​ത​ന്നെ.

സ​ത്യ​സ​ന്ധ​ത​യോ​ടും നി​യ​മ​പാ​ല​ന​ത്തോ​ടും​മ​റ്റും കു​ട്ടി​ക​ളി​ൽ ആ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ന്ന ഈ ​ജ​ന​ത അ​തേ താ​ൽ​പ​ര്യ​ത്തോ​ടെ വി​ശു​ദ്ധി​യി​ലും സന്മാ​ർ​ഗ​ത്തി​ലും വ​ള​ർ​ന്നു​വ​രാ​ൻ ഇ​ളം​ത​ല​മു​റ​യെ ത​യാ​റാ​ക്കു​ന്നു​ണ്ടോ എ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ലോ​ക​മെ​ന്പാ​ടും കു​ഞ്ഞു​ങ്ങ​ൾ നി​ഷ്ക്ക​ള​ങ്ക​രാ​ണ്. സ​മൂ​ഹം മ​ന​സാ​യാ​ൽ അ​വ​രെ ന​ല്ല വ​ഴി​യി​ൽ പ​രി​ശീ​ലി​പ്പി​ക്കാ​വു​ന്ന​തേ​യു​ള്ളു.

സിസിലിയാമ്മ പെരുമ്പനാനി
[email protected]