സത്യത്തിന്‍റെ മറുപുറം
പാ​ശ്ചാ​ത്യ​സം​സ്കാ​ര​ത്തി​ന്‍റെ മു​ഖ​മു​ദ്ര​ക​ളി​ലൊ​ന്നാ​ണു സ​ത്യം പ​റ​യു​ക എ​ന്ന സ്വ​ഭാ​വം. ക​ള​വു പ​റ​യു​ന്ന​തു തീ​ർ​ത്തും അ​മാ​ന്യ​മാ​യി​ത്ത​ന്നെ ക​രു​ത​പ്പെ​ടു​ന്ന​തി​നാ​ൽ ആ​രും ഒ​ന്നും ഒ​ളി​ക്കാ​റി​ല്ല, മ​റ​യ്ക്കാ​റി​ല്ല. (അ​മേ​രി​ക്ക​യി​ലെ ക്ലി​ന്‍റ​ൻ-​ലി​വി​ൻ​സ്കി കേ​സി​ൽ പ്ര​സി​ഡ​ന്‍റ് ചെ​യ്ത തെ​റ്റി​നെ​ക്കാ​ൾ ഗൗ​ര​വ​മാ​യി ജ​ന​ത ക​ണ്ട​ത് അ​യാ​ൾ അ​തി​നു​ശേ​ഷം ക​ള്ളം പ​റ​ഞ്ഞു​വെ​ന്ന​താ​ണ്).

നാ​മും സ​ത്യ​സ​ന്ധ​ത​യ്ക്കു വി​ല​ക​ല്പി​ക്കു​ന്ന​വ​രാ​ണ്. പ​ക്ഷേ, മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും പേ​രി​ൽ ചി​ല കാ​ര്യ​ങ്ങ​ൾ ചി​ല​നേ​ര​ങ്ങ​ളി​ൽ ചി​ല​രി​ൽ​നി​ന്നു മ​റ​ച്ചു​പി​ടി​ച്ചേ​ക്കും.
ഭാ​ര്യ​യെ​യും​കൊ​ണ്ട് കാ​ൻ​സ​ർ പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന ഒ​രാ​ൾ. അ​വ​ർ​ക്കു ഗൗ​ര​വ​മാ​യ രീ​തീ​യി​ൽ​ത്ത​ന്നെ രോ​ഗ​മു​ണ്ടെ​ന്നു ക​ണ്ടു​പി​ടി​ക്കു​ന്ന പാ​ശ്ചാ​ത്യ​നാ​ട്ടി​ലെ ഡോ​ക്ട​ർ, വ​ള​ച്ചു​കെ​ട്ടാ​തെ സ​മ​യം ക​ള​യാ​തെ ഞെ​ട്ടി​ക്കു​ന്ന പ​ര​മാ​ർ​ഥം അ​വ​രോ​ടു പ​റ​യു​ന്നു. അ​തി​ന്‍റെ തി​ക്ത​ഫ​ല​ങ്ങ​ളും ചി​കി​ത്സ​ക​ളും എ​ല്ലാം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക്ലാ​സെ​ടു​ക്കു​ന്ന അ​വ​ധാ​ന​ത​യോ​ടെ വി​വ​രി​ക്കും. ഒ​ടു​വി​ൽ ഒ​രു ചോ​ദ്യ​മു​ണ്ട്, ഈ ​വി​വ​രം ഭ​ർ​ത്താ​വി​നെ അ​റി​യി​ക്ക​ണോ എ​ന്ന്. അ​പ​ര​ന്‍റെ സ്വ​കാ​ര്യ​ത​യോ​ടു​ള്ള ആ​ദ​ര​വ്! സ​ത്യ​ത്തോ​ടു​ള്ള ആ​ഭി​മു​ഖ്യം!

ന​മ്മു​ടെ നാ​ട്ടി​ലാ​ണെ​ങ്കി​ൽ രോ​ഗി​യെ വെ​ളി​യി​ലി​രു​ത്തി കു​ടും​ബാ​ംഗ​ങ്ങ​ളെ ത​നി​ച്ചു ക​ണ്ട് സാ​വ​കാ​ശ​മാ​യി ഡോ​ക്ട​ർ വി​വ​രം ധ​രി​പ്പി​ക്കും. പി​ന്നീ​ട് അ​വ​ർ ക​യ്പു​ള്ള ആ ​സ​ത്യം പ​തു​ക്കെ രോ​ഗി​യെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കും (പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രോ​ടു പ​റ​ഞ്ഞി​ല്ലെ​ന്നു​പോ​ലും വ​രാം).
ന​മ്മു​ടെ കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ സ്നി​ഗ്ധ​ത എ​ത്ര​യോ വി​ല​പ്പെ​ട്ട​താ​ണെ​ന്ന് ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കാം.

സിസിലിയാമ്മ പെരുമ്പനാനി
[email protected]