മെക്സിക്കൻ ഓംലെറ്റ്.. നാടൻ രുചിയൊന്നു മാറ്റിപ്പിടിക്കാം
മു​ട്ട നാ​ലെ​ണ്ണം, സ​വോ​ള അ​രി​ഞ്ഞ​ത് അ​ര ക​പ്പ്, ടൊ​മാ​റ്റോ അ​രി​ഞ്ഞ​ത് അ​ര ക​പ്പ്, ബീ​ൻ​സ് കൊ​ത്തി​യ​രി​ഞ്ഞ​ത് അ​ര ക​പ്പ്, പാ​ൽ കാ​ൽ ക​പ്പ്, ഉ​പ്പ്, കു​രു​മു​ള​കു​പൊ​ടി അ​ര ടീ​സ്പൂ​ൺ, വെ​ണ്ണ ഒ​രു ടേ​ബി​ൾ സ്പൂ​ൺ.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

* വെ​ണ്ണ ഒ​രു പ​ര​ന്ന പാ​നി​ൽ ചൂ​ടാ​ക്കി സ​വോ​ള​യും ബീ​ൻ​സും വ​ഴ​റ്റി ഇ​തി​ലേ​ക്ക് ടൊ​മാ​റ്റോ അ​രി​ഞ്ഞ​തും ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ വ​ഴ​റ്റി​യെ​ടു​ക്കു​ക. ഇ​തു കോ​രി മാ​റ്റു​ക. ഇ​തി​ലേ​ക്ക് അ​ര ക​പ്പ് ചീസ് ചു​ര​ണ്ടി​യി​ടാം.

* മു​ട്ട, പാ​ൽ, ഉ​പ്പ്, കു​രു​മു​ള​ക് എ​ന്നി​വ ന​ല്ല​തു​പോ​ലെ അ​ടി​ച്ചെ​ടു​ത്ത് ഒ​രു ടേ​ബി​ൾ സ്പൂ​ൺ വെ​ണ്ണ ചൂ​ടാ​ക്കി ഒ​ഴി​ക്കു​ക. ഇ​തു സ​മ​മാ​യി പ​ര​ത്തി തീ ​കു​റ​ച്ചു വേ​വി​ച്ചെ​ടു​ക്കു​ക. മ​റി​ച്ചി​ടേ​ണ്ട. അ​ടി​വ​ശം വെ​ന്താ​ൽ കോ​രി മാ​റ്റി​യ കൂ​ട്ട് ഈ ​ഓം​ല​റ്റി​ന്‍റെ ഒ​രു​വ​ശ​ത്തു​വ​ച്ച് മ​റ്റേ ഭാ​ഗം ഇ​തി​ന്‍റെ മു​ക​ളി​ൽ മ​റി​ച്ചി​ടു​ക. ന​ല്ല​തു​പോ​ലെ ഉ​റ​ച്ച​ശേ​ഷം പ്ലേ​റ്റി​ലേ​ക്കു മാ​റ്റാം.

-ഓമന ജേക്കബ്