റീനയെന്ന മെലഡി
വേദിയിൽ ഒപ്പം പാടിയ ഗായികയുടെ സ്വരംകേട്ട് "സുശീലാമ്മ പക്കത്തായി വന്ത് പാടിയ മാതിരി' എന്നു സാക്ഷാൽ എസ്പിബി പറയണമെങ്കിൽ
ആ പാട്ട് എത്ര മനോഹരമായിരിക്കണം!റീന മുരളിയാണ് ആ ഗായിക. രണ്ടുതരം അദ്ഭുതമാണ് റീനയുടെ പാട്ട് സൃഷ്ടിക്കുക- എങ്ങനെ ഇത്ര പൂർണതയോടെ പാടുന്നു!.. എന്തുകൊണ്ട് സിനിമ ഈ ശബ്ദത്തെ വേണ്ടത്ര ഉപയോഗിച്ചില്ല!!


എ​ങ്ങ​നെ​യാ​യി​രു​ന്നു പാ​ട്ടി​ന്‍റെ തു​ട​ക്ക​മെ​ന്നു ചോ​ദി​ച്ചാ​ൽ റീ​ന പ​റ​യും- കു​ട്ടി​ക്കാ​ല​ത്ത് എ​പ്പോ​ഴും എ​ന്തെ​ങ്കി​ലു​മൊ​ക്കെ പാ​ടി​ന​ട​ക്കു​മെ​ന്നു കേ​ട്ടി​ട്ടു​ണ്ട്. അ​ച്ഛ​നും അ​മ്മ​യ്ക്കും മ​ന​സു​നി​റ​യെ സം​ഗീ​ത​മു​ണ്ടാ​യി​രു​ന്നു. അ​ഞ്ചു പെ​ണ്‍​മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് ഞാ​ൻ. ചേ​ച്ചി​യും അ​നി​യ​ത്തി​മാ​രും പാ​ടു​മാ​യി​രു​ന്നു..

മ​ല​പ്പു​റം അ​ങ്ങാ​ടി​പ്പു​റ​ത്തെ വീ​ട്ടി​ൽ അ​ങ്ങ​നെ പാ​ട്ടും​പാ​ടി ചി​രി​ച്ചു​ന​ട​ന്ന ആ ​പെ​ണ്‍​കു​ട്ടി ക​ഴി​ഞ്ഞ 31 വ​ർ​ഷ​മാ​യി സം​ഗീ​ത​വേ​ദി​യി​ലു​ണ്ട്. ഭ​ർ​ത്താ​വി​നും കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം തൃ​ശൂ​രി​ലെ വീ​ട്ടി​ൽ സ​ദാ പാ​ട്ടി​നോ​ടു കൂ​ട്ടു​ംകൂ​ടി​യി​രി​ക്കു​ന്നു. ഗാ​ന​മേ​ള സ്റ്റേ​ജു​ക​ളി​ൽ പെ​ർ​ഫെ​ക്‌ഷൻ എ​ന്ന വാ​ക്കി​നു പ​ര്യാ​യ​മാ​കു​ന്ന റീ​ന മു​ര​ളി​യെ​ന്ന ആ ​ഗാ​യി​ക​യ്ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്കാ​ര​ങ്ങ​ളി​ലൊ​ന്ന്. ഉ​റ​പ്പി​ച്ചു പ​റ​യാം, ഇ​ത് വൈ​കി​വ​ന്ന അം​ഗീ​കാ​ര​മാ​ണ്. അ​പ്പോ​ഴും റീ​ന ചി​രി​ക്കും.

കൈ​യ​ടി​ക​ളി​ൽ മു​ങ്ങു​ന്ന പേ​ര്

അ​ങ്ങാ​ടി​പ്പു​റ​ത്തി​ന​ടു​ത്ത തി​രൂ​ർ​ക്കാ​ട് എ​എം​എ​ച്ച്എ​സി​ൽ അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ഒ​രു ല​ളി​ത​ഗാ​നം പാ​ടാ​ൻ സ്റ്റേ​ജി​ൽ ക​യ​റി​യ​താ​ണ് റീ​ന. പാ​ട്ടു​കേ​ട്ട അ​ധ്യാ​പ​ക​രി​ലൊ​രാ​ൾ കു​ട്ടി​യു​ടെ ക​ഴി​വു തി​രി​ച്ച​റി​ഞ്ഞു. മ​ങ്ക​ട ദാ​മോ​ദ​ര​ൻ എ​ന്ന ആ ​അ​ധ്യാ​പ​ക​നാ​ണ് റീ​ന​യു​ടെ ആ​ദ്യ​ത്തെ ഗു​രു. പി​ന്നീ​ട് വൈ​ക്കം സോ​മ​ശേ​ഖ​ര​ൻ മാ​ഷി​നു കീ​ഴി​ൽ അ​ല്പ​കാ​ലം പ​ഠ​നം. അ​പ്പോ​ഴേ​ക്കും പ്രോ​ഗ്രാ​മു​ക​ളു​മാ​യി സ്റ്റേ​ജി​ൽ ക​യ​റി.

നൃ​ത്ത​യി​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​ശ്ചാ​ത്ത​ല​മൊ​രു​ക്ക​ലാ​യി​രു​ന്നു തു​ട​ക്കം. ല​ളി​ത സം​ഗീ​ത​ത്തി​നു മ​ത്സ​രി​ക്കു​ക​യും ചെ​യ്യും. സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലും, പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി ടെ​ക്നി​ക്കി​ൽ പ​ഠി​ക്കു​ന്ന​തി​നി​ടെ പോ​ളി ക​ലോ​ത്സ​വ​ങ്ങ​ളി​ലും ഒ​ട്ടേ​റെ സ​മ്മാ​ന​ങ്ങ​ൾ റീ​ന നേ​ടി.

ഒ​പ്പ​മു​ള്ള​വ​രു​ടെ നി​ർ​ബ​ന്ധ​മ​നു​സ​രി​ച്ചാ​ണ് ഗാ​ന​മേ​ള​ക​ളി​ൽ പാ​ടി​ത്തു​ട​ങ്ങി​യ​ത്. അ​ച്ഛ​ന് വ​ലി​യ ഇ​ഷ്ട​മാ​യി​രു​ന്നു. പാ​ടി​പ്പാ​ടി എ​നി​ക്കും ഇ​ഷ്ടം​കൂ​ടി- റീ​ന പ​റ​യു​ന്നു.

ഇ​പ്പോ​ൾ അ​ടു​ത്ത​ഗാ​നം പാ​ടു​ന്ന​ത് റീ​ന മു​ര​ളി എ​ന്ന അ​നൗ​ണ്‍​സ്മെ​ന്‍റ് കൈ​യ​ടി​ക​ളി​ൽ മു​ങ്ങി​പ്പോ​കാ​റാ​ണ് പ​തി​വ്. റീ​ന​യു​ടെ പാ​ട്ടു​ക​ളെ അ​ത്ര​യ്ക്കി​ഷ്ട​മാ​ണ് സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക്. മ​ല​യാ​ള​മാ​യാ​ലും ത​മി​ഴാ​യാ​ലും ഒ​റി​ജി​ന​ലി​ന്‍റെ അ​തേ സൂ​ക്ഷ്മ​ഭാ​വ​ങ്ങ​ളോ​ടെ​യും സം​ഗ​തി​ക​ളോ​ടെ​യും പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന​താ​ണ് റീ​ന​യു​ടെ രീ​തി. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഒ​പ്പം പാ​ടി​യ ഒ​രു വേ​ദി​യി​ൽ​വ​ച്ച് ""സു​ശീ​ലാ​മ്മ പ​ക്ക​ത്താ​യി വ​ന്ത് പാ​ടി​യ മാ​തി​രി '' എ​ന്ന് റീ​ന​യു​ടെ പാ​ട്ടി​നെ സാ​ക്ഷാ​ൽ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം വി​ശേ​ഷി​പ്പി​ച്ച​തും!

എ​സ്പി​ബി​ക്കു പു​റ​മേ ഹ​രി​ഹ​ര​ൻ, പി. ​ജ​യ​ച​ന്ദ്ര​ൻ, പി. ​സു​ശീ​ല, വാ​ണി ജ​യ​റാം, ജി. ​വേ​ണു​ഗോ​പാ​ൽ, ഉ​ണ്ണി മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം ഒ​ട്ടേ​റെ വേ​ദി​ക​ളി​ൽ റീ​ന പാ​ടി​യി​ട്ടു​ണ്ട്.
സു​ശീ​ലാ​മ്മ, ജാ​ന​കി​യ​മ്മ, വാ​ണി​യ​മ്മ, മാ​ധു​രി​യ​മ്മ, ചി​ത്ര​ച്ചേ​ച്ചി, സു​ജാ​ത​ച്ചേ​ച്ചി എ​ന്നി​വ​രു​ടെ​യെ​ല്ലാം പാ​ട്ടു​ക​ൾ പാ​ടി ന​ന്നാ​യി എ​ന്നു സ്വ​യം തോ​ന്നു​ന്പോ​ൾ സ​ന്തോ​ഷ​മാ​കും. ഓ​രോ പാ​ട്ടു​ക​ൾ​ക്കും ഓ​രോ ശ​ബ്ദ​ങ്ങ​ൾ​ക്കും ഓ​രോ ഫീ​ൽ ഉ​ണ്ട​ല്ലോ. സ​ങ്ക​ട​മു​ള്ള​വ പാ​ടു​ന്പോ​ൾ എ​ന്താ​യാ​ലും അ​ത് ഉ​ള്ളി​ലു​ണ്ടാ​വും. പ​ക്ഷേ ആ ​ഫീ​ൽ ഓ​വ​റാ​യി വ​ന്നാ​ൽ തൊ​ണ്ട​യി​ൽ പെ​ർ​ഫെ​ക്‌ഷൻ കൊ​ണ്ടു​വ​രാ​ൻ പ​റ്റി​ല്ല. ന​ല്ലൊ​രു ജോ​ലി​യു​മാ​ണ​ല്ലോ ചെ​യ്യു​ന്ന​ത്. അ​തി​ൽ പൂ​ർ​ണ​ത​വേ​ണം. അ​തു​കൊ​ണ്ട് സ​ങ്ക​ടം വ​ന്നു ക​ണ്ണു​നി​റ​യാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്.

മു​ന്പ് പ​ല​പ്പോ​ഴും പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​വ​രെ​യൊ​ക്കെ ഗാ​ന​മേ​ള​ക​ൾ നീ​ണ്ടു​പോ​കാ​റു​ള്ള​ത് പ്ര​യാ​സ​മാ​യി​രു​ന്നു. രാ​വി​ലെ വീ​ട്ടി​ലെ​ത്തു​ക, ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ണ്ടും അ​ടു​ത്ത പ്രോ​ഗ്രാ​മി​നു പോ​കു​ക എ​ന്ന​താ​യി​രു​ന്നു സ്ഥി​തി. കു​ട്ടി​ക​ൾ വ​ലു​താ​കു​ന്ന​തു​വ​രെ അ​വ​രെ​യും വേ​ദി​ക​ളി​ൽ ഒ​പ്പം കൂ​ട്ടാ​റു​ണ്ട്. ഇ​പ്പോ​ൾ രാ​ത്രി പ​ത്തു​വ​രെ മാ​ത്ര​മെ പ്രോ​ഗ്രാ​മു​ക​ൾ ഉ​ണ്ടാ​കാ​റു​ള്ളൂ. അ​തൊ​രു ആ​ശ്വാ​സ​മാ​യി- റീ​ന പ​റ​യു​ന്നു.

സി​നി​മ​യി​ൽ

റെക്കോർ​ഡിം​ഗ് ആ​ണെ​ങ്കി​ലും സ്റ്റേ​ജ് പ്രോ​ഗ്രാം ആ​ണെ​ങ്കി​ലും എ​ന്നെ വി​ളി​ക്ക​ണം, എ​നി​ക്ക് ചാ​ൻ​സ് ത​ര​ണം എ​ന്ന് എ​വി​ടെ​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. സി​നി​മ​യി​ൽ അ​വ​സ​രം​കി​ട്ടാ​ൻ ഒ​ട്ടും ശ്ര​മി​ച്ചി​ല്ല. വി​ദ്യാ​ധ​ര​ൻ മാ​സ്​റ്റ​റും ഒൗ​സേ​പ്പ​ച്ച​ൻ സാ​റും സി​നി​മ​ക​ളി​ൽ പാ​ടി​ച്ചു. ത​മി​ഴ് അ​ട​ക്കം പ​തി​ന​ഞ്ചോ​ളം സി​നി​മ​ക​ളി​ൽ പാ​ടി. ഒൗ​സേ​പ്പ​ച്ച​ൻ സാ​റി​നു​വേ​ണ്ടി പാ​ടി​യ പാ​ട്ട് മി​ക​ച്ച ഗാ​യി​ക​യ്ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡി​ന് അ​വ​സാ​ന നി​മി​ഷം വ​രെ പ​രി​ഗ​ണി​ച്ചി​രു​ന്നു എ​ന്ന​റി​ഞ്ഞ​ത് അ​ടു​ത്ത​യി​ടെ​യാ​ണ്. അ​തു കി​ട്ടാ​തെ പോ​യ​തി​ലും സ​ങ്ക​ടം തോ​ന്നി​യി​ട്ടി​ല്ല- ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ളി​ലും അം​ഗീ​കാ​ര​ങ്ങ​ളി​ലും റീ​ന സം​തൃ​പ്ത​യാ​കു​ന്ന​തി​ങ്ങ​നെ.

എ​നി​ക്ക് ഒ​ര​വ​സ​ര​വും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. എ​ന്നെ ഇ​ഷ്ട​പ്പെ​ട്ടു വി​ളി​ക്കു​ന്ന​തു മ​തി. അ​ധി​കം തി​ര​ക്ക് റെക്കോർ​ഡിം​ഗ് മേ​ഖ​ല​യി​ലും ഇ​ല്ല- റീ​ന പ​റ​യു​ന്നു.

വീ​ട്ടി​ൽ, കോ​വി​ഡ് കാ​ല​ത്ത്

വീ​ട്ടി​ൽ എ​പ്പോ​ഴും പാ​ട്ടാ​ണ്. അ​ടു​ക്ക​ള​യി​ലും ചെ​റി​യൊ​രു മ്യൂ​സി​ക് പ്ലെ​യ​ർ വ​ച്ചി​ട്ടു​ണ്ട്. പാ​ട്ടു​ക​ൾ പ​ഠി​ക്കു​ന്ന​തും അ​ങ്ങ​നെ​യാ​ണ്. എ​പ്പോ​ഴും കേ​ൾ​ക്കും. അ​ല്ലാ​ത്ത​പ്പോ​ൾ പാ​ടി​ക്കൊ​ണ്ടി​രി​ക്കും.
റീ​ന​യു​ടെ ഭ​ർ​ത്താ​വ് മു​ര​ളി ഗി​റ്റാ​റി​സ്റ്റാ​ണ്. മ​ക്ക​ൾ ന​ന്ദു​കൃ​ഷ്ണ​യും കൃ​ഷ്ണേ​ന്ദു​വും സം​ഗീ​ത​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ. മു​ര​ളി ഗി​റ്റാ​റി​ലും ന​ന്ദു​കൃ​ഷ്ണ കീ​ബോ​ർ​ഡി​ലും പ​ശ്ചാ​ത്ത​ല​മൊ​രു​ക്കി റീ​ന പാ​ടു​ന്ന പാ​ട്ടു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​ണ്. തൃശൂർ കോലഴിയിലെ മുരളിക എന്ന വീട്ടിലാണ് താമസം.

കോ​വി​ഡ് കാ​ല​മാ​യ​തോ​ടെ ഓ​ണ്‍​ലൈ​നി​ൽ ചെ​റി​യ പ്രോ​ഗ്രാ​മു​ക​ൾ ചെ​യ്തു. ഒ​റി​ജി​ന​ൽ പാ​ട്ട് എ​ങ്ങ​നെ​യാ​ണോ അ​തേ​പോ​ലെ മാ​ത്ര​മാ​ണ് റീ​ന പാ​ടു​ന്ന​ത്. വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ഭാ​വം​പോ​ലും വി​ഭി​ന്ന​മാ​കു​ന്ന ക​വ​ർ രീ​തി​ക​ളോ​ടു താ​ത്പ​ര്യ​വു​മി​ല്ല. ഗാ​യി​ക എ​ന്ന നി​ല​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ലി​യ സ​ഹാ​യ​മാ​യി​ട്ടു​ണ്ട്. പാ​ട്ടു​ക​ൾ ഒ​രു​പാ​ടു​പേ​രി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി. ത​മി​ഴ്നാ​ട്ടി​ലെ സം​ഗീ​താ​സ്വാ​ദ​ക​രി​ൽ​നി​ന്നു​പോ​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ ഗാ​യി​ക​യാ​യി നി​ല​നി​ൽ​ക്കാ​ൻ പ​റ്റി. ഒ​രു​പാ​ടു ന​ല്ല പാ​ട്ടു​ക​ൾ പ​ഠി​ച്ച് ആ​ത്മാ​ർ​ഥ​മാ​യി പ്ര​സ​ന്‍റ് ചെ​യ്യാ​ൻ ശ്ര​മി​ച്ചു. ഈ ​പു​ര​സ്കാ​രം വ​ലി​യ സ​ന്തോ​ഷം ത​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​ത് എ​ന്‍റെ ഭാ​വി മാ​റ്റി​മ​റി​ക്കു​മെ​ന്നൊ​ന്നും ക​രു​തു​ന്നി​ല്ല. ഇ​നി​യും പാ​ട്ടു പ​ഠി​ക്ക​ണം, പാ​ട​ണം എ​ന്ന ആ​ഗ്ര​ഹ​മേ​യു​ള്ളൂ. സ​ന്തോ​ഷം.. പ​തി​വു​ചി​രി​യോ​ടെ റീ​ന പ​റ​ഞ്ഞു​നി​ർ​ത്തു​ന്നു.

ഹരിപ്രസാദ്‌