സ്ഥാനാർഥി സാറാമ്മയും മാമച്ചനും പിന്നെ...
പഞ്ചവടിപ്പാലം

1966-ൽ ​പു​റ​ത്തി​റ​ങ്ങി​യ സ്ഥാ​നാ​ർ​ഥി സാ​റാ​മ്മ​യി​ൽ നി​ന്നാ​രം​ഭി​ച്ച് ഇ​ന്ന​ല​ക​ളി​ൽ വി​സ്മ​യം സൃ​ഷ്ടി​ച്ച വെ​ള്ളി​മൂ​ങ്ങ​യും രാ​മ​ലീ​ല​യും ലൂ​സി​ഫ​റും വ​രെ എ​ത്തി നി​ൽ​ക്കു​ന്ന​താ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ രാ​ഷ്്ട്രീ​യ ച​രി​ത്രം. പ്രേം ​ന​സീ​റും ഷീ​ല​യും അ​ടൂ​ർ​ഭാ​സി​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ സ്ഥാ​നാ​ർ​ഥി സാ​റാ​മ്മ കെ.​എ​സ്. സേ​തു​മാ​ധ​വ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പി​റ​ന്ന് സൂ​പ്പ​ർ ഹി​റ്റാ​യ ചി​ത്ര​മാ​ണ്. ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ഴു​വ​ൻ ചൂ​ടും ചൂ​രും പ​ക​ർ​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​ത്.

മു​ട്ട​ത്തു വ​ർ​ക്കി​യു​ടെ പ​ഞ്ചാ​യ​ത്ത് വി​ല​ക്ക് എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യ​ത്. സ്ഥാ​നാ​ർ​ഥി സാ​റാ​മ്മ​യാ​യി ഷീ​ല​യും ജോ​ണി​യാ​യി പ്രേം ​ന​സീ​റും പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളെ കീഴടക്കി. ചി​ത്ര​ത്തി​ന്‍റെ സ്വീ​കാ​ര്യ​ത ഇ​ന്നും ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഒ​രു പ​രാ​മ​ർ​ശ​ത്തി​ലെ​ങ്കി​ലും കൊ​ണ്ടെ​ത്തി​ക്കും. അ​തി​ലെ പാ​ട്ടു​ക​ളും ഇ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ വേ​ദി​യി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​താ​ണ്.

അ​വി​ടെ നി​ന്നും പി​ന്നീ​ട് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ നേ​രും നെ​റി​വും പ​റ​ഞ്ഞും താ​ൻ​പോ​രി​മ​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും കാ​ട്ടി, നേ​ട്ട​ങ്ങ​ളും വെ​ട്ടി​പ്പി​ടി​ക്ക​ലും പ​രി​ചി​ത​മാ​ക്കി കാ​ലു​വാ​ര​ലും മ​റു​ക​ണ്ടം ചാ​ട​ലു​മൊ​ക്കെ​യാ​യി പ​ല​മു​ഖ​ങ്ങ​ളെ മ​ല​യാ​ള സി​നി​മ കാ​ട്ടി​ത്ത​ന്നു. ദേ​ശാ​ന്ത​ര​ത്തി​നും കാ​ല​ങ്ങ​ൾ​ക്കി​പ്പു​റ​വും ഇ​ന്നും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തെ ആ​ക്ഷേ​പ ഹാ​സ്യ​ത്തി​ന്‍റെ തു​ന്ന​ലോ​ടെ അ​വ​ത​രി​പ്പി​ച്ചു നി​ത്യ​ഹ​രി​ത കാ​ഴ്ച​യാ​യി നി​ൽ​ക്കു​ന്ന ഒ​രു​പി​ടി ചി​ത്ര​ങ്ങ​ൾ മ​ല​യാ​ള​ത്തി​നു​ണ്ട്.

അ​തി​ൽ ഏ​റ്റ​വും മു​ൻ പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് കെ.​ജി. ജോ​ർ​ജി​ന്‍റെ പ​ഞ്ച​വ​ടി​പ്പാ​ലം. ഒ​രു പ​ഞ്ചാ​യ​ത്തി​ലെ രാ​ഷ്ട്രീ​യമാണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും ഇന്നും അ​തു കേ​ര​ള- ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ഖ​മാ​ണ​തെ​ന്നു ഓ​രോ പ്രേ​ക്ഷ​കനും പ​റ​യും. ഭ​ര​ത് ഗോ​പി​യും ശ്രീ​വി​ദ്യ​യും തി​ല​ക​നും ഇ​ന്നും അ​വ​ർ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​തി​ബിം​ബ​ങ്ങ​ളാ​യി ന​മു​ക്ക് മു​ന്നി​ലു​ണ്ട്. അ​ഴി​മ​തി രാ​ഷ്്ട്രീ​യ​ത്തി​ന്‍റെ ബാ​ക്കി പ​ത്ര​മാ​യി പാ​ലാ​രി​വ​ട്ടം പാ​ലം പൊ​ളി​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ ച​ർ​ച്ച​യാ​യ​തും പ​ഞ്ച​വ​ടി​പ്പാ​ല​മാ​ണ്.

സന്ദേശം

പി​ന്നീ​ട് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു ഭാ​വി ഉ​റ്റു നോ​ക്കു​ന്ന ചെ​റു​പ്പ​ക്കാ​രു​ടെ ജീ​വി​ത​ത്തെ മു​ൻനി​ർ​ത്തി മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​ക്ഷേ​പ ഹാ​സ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച ചി​ത്ര​മാ​യി​രു​ന്നു 1991-ൽ ​ശ്രീ​നി​വാ​സ​ൻ - സ​ത്യ​ൻ അ​ന്തി​ക്കാ​ട് കൂ​ട്ടു​കെ​ട്ടി​ലെ​ത്തി​യ സ​ന്ദേ​ശം. അ​ന്നും ഇ​ന്നും യു​വ ത​ല​മു​റ​യ്ക്കു​ള്ള സ​ന്ദേ​ശം ത​ന്നെ​യാ​യി​രു​ന്നു ആ ​ചി​ത്രം.

ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്ത ചി​ത്രം വ്യ​ത്യ​സ്ത പാ​ർ​ട്ടി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് പ​ര​സ്പ​രം ത​മ്മി​ല​ടി​ക്കു​ന്ന ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും അ​തു ക​ണ്ടു വേ​ദ​നി​ച്ച ഒ​രു അ​ച്ഛ​നെയും കാ​ട്ടി​ത്ത​ന്നു. ഒ​ടു​വി​ൽ സ​ത്യം എ​ന്തെ​ന്നു തി​രി​ച്ച​റി​ഞ്ഞ് സ​ഹോ​ദ​ര​ങ്ങ​ൾ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​മു​പേ​ക്ഷി​ച്ച് ജീ​വി​ത​ത്തി​ന്‍റെ വ​ർ​ണം തേ​ടി​പ്പോ​കു​ന്പോ​ൾ പേ​രു പോ​ലെ ത​ന്നെ സ​ന്ദേ​ശം ന​ൽ​കു​ന്ന ചി​ത്ര​മാ​യി അ​തു മാ​റി. ശ്രീ​നി​വാ​സ​നും ജ​യ​റാ​മും തി​ല​ക​നും ത​ങ്ങ​ളു​ടെ വേ​ഷ​ങ്ങ​ളെ ഗം​ഭീ​ര​മാ​ക്കി.

ലാൽസലാം

മ​ല​യാ​ള​ത്തി​ലെ ല​ക്ഷ​ണ​മൊ​ത്ത രാ​ഷ്ട്രീ​യ ചി​ത്ര​മാ​യി വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​താ​ണ് ലാ​ൽ സ​ലാം. മൂ​ന്നു ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കാ​രു​ടെ ജീ​വി​തം അ​ഭ്ര​പാ​ളി​യി​ൽ ക​ഥ പ​റ​ഞ്ഞ ചി​ത്രം വേ​ണു നാ​ഗ​വ​ള്ളി​യു​ടെ സം​വി​ധാ​ന​ത്തി​ൽ 1990-ലാ​ണ് വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​ത്. മോ​ഹ​ൻ​ലാ​ൽ, മു​ര​ളി, ഗീ​ത എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ.

തലസ്ഥാനം, നയം വ്യക്തമാക്കുന്നു

കു​ടും​ബം രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക്കു​മെ​ന്നു കാ​ട്ടി​ത്ത​ന്ന ചി​ത്ര​മാ​യി​രു​ന്നു ന​യം വ്യ​ക്ത​മാ​ക്കു​ന്നു. ബാ​ല​ച​ന്ദ്ര​മേ​നോ​ൻ സം​വി​ധാ​നം ചെ​യ്തു മ​മ്മൂ​ട്ടി​യും ശാ​ന്തി കൃ​ഷ്ണ​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്രം 1991-ലാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

കാ​ന്പ​സ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ യു​വ​ത​ല​മു​റ​യു​ടെ ജീ​വി​തം നേ​താ​ക്കന്മാ​ർ​ക്കു വേ​ണ്ടി ഹോ​മി​ക്ക​പ്പെ​ടു​ന്പോ​ൾ അ​നാ​ഥ​മാ​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ത്തെ കാ​ണി​ച്ച ചി​ത്ര​മാ​യി​രു​ന്നു 1992-ൽ ​സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യി എ​ത്തി​യ പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​യ ത​ല​സ്ഥാ​നം.

ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​നു ര​ഞ്ജി പ​ണി​ക്ക​രാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്. പി​ന്നീ​ട് രാ​ഷ്ട്രീ​യ ബോ​ധ​ത്തെ പു​ക​ഴ്ത്തി​യും ഇ​ക​ഴ്ത്തി​യും പ​രി​ഹ​സി​ച്ചും വാ​സ്ത​വം കാ​ട്ടി​ത്ത​ന്നും നി​ര​വ​ധി ചി​ത്ര​ങ്ങ​ളെ​ത്തി.

ഭൂമിയിലെ രാജാക്കന്മാരും വെള്ളിമൂങ്ങയും

കാ​ലാ​ന്ത​ര​ത്തി​ൽ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ഖം മാ​റു​ന്ന കാ​ഴ്ച​ക​ളും വെ​ള്ളി​ത്തി​ര​യി​ൽ വി​ജ​യ​ത്തി​ള​ക്കം സൃ​ഷ്ടി​ച്ചു. മാ​റു​ന്ന രാ​ഷ്ട്രീ​യ ചി​ന്താ​ഗ​തി​ക​ളും പു​തി​യ കാ​ല​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന പാ​ഠ​വും പ​ക​ർ​ന്ന ചി​ത്ര​മാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭൂ​മി​യി​ലെ രാ​ജാ​ക്കന്മാ​ർ. രാ​ജ​വം​ശ​ത്തി​ന്‍റെ ചോ​ര സി​ര​ക​ളി​ലൊ​ഴു​കു​ന്പോ​ൾ ജ​ന​ങ്ങ​ളെ ഭ​രി​ക്കു​ന്ന അ​ധി​കാ​ര​ത്തി​ന്‍റെ പു​തി​യ ഇ​ടം രാ​ഷ്ട്രീ​യ മേ​ലാ​ളന്മാരാ​യി മാ​റു​ന്ന​താ​ണെ​ന്നു ചി​ത്രം കാ​ട്ടി​ത്ത​ന്നു.

ത​ന്പി ക​ണ്ണ​ന്താ​നം സം​വി​ധാ​നം ചെ​യ്ത ചി​ത്രം 1987ലാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​വി​ടെ നി​ന്നും ആ​രം​ഭി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ത​രി​കി​ട രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പാ​ഠ​പു​സ്ത​ക​വു​മാ​യി വെ​ള്ളി​മൂ​ങ്ങ​യി​ലൂ​ടെ ബി​ജു മേ​നോ​ന്‍റെ മാ​മ​ച്ച​നു​മെ​ത്തി. ഇ​ന്ന​ത്തെ കാ​ലു​മാ​റ​ൽ രാ​ഷ്ട്രീ​യ​ക്കാ​രു​ടെ റോ​ൾ മോ​ഡ​ലാ​യി മാ​മ​ച്ച​ൻ മാ​റു​ക​യാ​യി​രു​ന്നു.

പ്രധാനപയ്യൻസും പിന്നെ...

ജ​ഗ​ദീ​ഷി​നെ നാ​യ​ക​നാ​ക്കി ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്ത സ്ഥ​ല​ത്തെ പ്ര​ധാ​ന പ​യ്യ​ൻ​സ്, ജോ​ഷി- ദി​ലീ​പ് കൂ​ട്ടു​കെ​ട്ടി​ലെ​ത്തി​യ ല​യ​ണ്‍, സു​ഹാ​സി​നി​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കി​യ സ​മൂ​ഹം എ​ന്നീ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​ത്തി​നു പു​ന​ർ ചി​ന്ത​യ്ക്കും പൊ​തു പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഗു​ണ​പാ​ഠ​വു​മാ​യി മാ​റി​യ ചി​ത്ര​ങ്ങ​ളാ​ണ്. മ​മ്മൂ​ട്ടി​യു​ടെ സ്റ്റാ​ലി​ൻ ശി​വ​ദാ​സ്, മോ​ഹ​ൻ​ലാ​ലി​ന്‍റെ ച​തു​രം​ഗം, മു​ര​ളി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ, സു​രേ​ഷ് ഗോ​പി​യു​ടെ രാ​ഷ്ട്രം, പ​താ​ക, ദി​ലീ​പി​ന്‍റെ നാ​ടോ​ടി മ​ന്ന​ൻ, ജ​യ​റാ​മി​ന്‍റെ പൗ​ര​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ ബോ​ക്സോ​ഫീ​സി​ൽ വ​ലി​യ ച​ല​നം സൃ​ഷ്ടി​ച്ചി​ല്ലെ​ങ്കി​ലും ഗൗ​ര​വ​പൂ​ർ​ണ​മാ​യി രാ​ഷ്ട്രീ​യ​ത്തെ ക​ണ്ട് ഒ​രു​ക്കി​യ ചി​ത്ര​ങ്ങ​ളാ​ണ്.

രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്ത​ലി​ൽ നി​ന്നു​കൊ​ണ്ടു ത​ന്നെ ക​ഥ​യു​ടെ കെ​ട്ടു​റു​പ്പു​കൊ​ണ്ടും സി​നി​മാ​റ്റി​ക് ഭാ​ഷ​യു​ടെ കൃ​ത്യ​മാ​യ സാ​ധ്യ​തക​ളെ വി​നി​യോ​ഗി​ച്ചും ഇ​തി​നോ​ട​കം നി​ര​വ​ധി ചി​ത്ര​ങ്ങ​ളെ​ത്തി. ദി​ലീ​പി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​യി മാ​റി​യ പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ രാ​മ​ലീ​ല​യും ലെ​ഫ്റ്റ് റൈ​റ്റ് ലെ​ഫ്റ്റും അ​ത്ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ്.

ക്ലാസ്മേറ്റ് മുതൽ പെരുച്ചാഴിവരെ

കോ​ള​ജ് കാ​ന്പ​സി​ന്‍റെ ഗൃ​ഹാ​തു​ര​ത്വം നി​റ​യു​ന്ന ഓ​ർ​മ​ക​ളി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​യ ലാ​ൽ ജോ​സി​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു ക്ലാ​സ്മേ​റ്റ്സ്. ചി​ത്ര​ത്തി​ൽ കാ​ന്പ​സ് രാ​ഷ്ട്രീ​യ​വും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ലു​ഷി​ത ഭാ​വ​ങ്ങ​ളും കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ആ​ക്ഷേ​പ ഹാ​സ്യ​ത്തി​ന്‍റെ മേ​ന്പോ​ടി​യോ​ടെ എ​ത്തി​യ മ​മ്മൂ​ട്ടി- ര​ഞ്ജി​ത് ടീ​മി​ന്‍റെ പ്രാ​ഞ്ചി​യേ​ട്ട​നി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പി​ന്നാ​ന്പു​റ​ങ്ങ​ളെ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. പേ​രും പെ​രു​മ​യും കി​ട്ടാ​നാ​യി ക്ല​ബ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് പ​രാ​ജി​ത​നാ​യി വീ​ട്ടി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങാ​ത്ത പ്രാ​ഞ്ചി​യെ​യാ​ണ് ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പ​ലാ​യ​ന​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ ദു​ൽഖ​റി​ന്‍റെ സി​ഐ​എ, ടോ​വി​നോ തോ​മ​സി​നെ താ​ര​പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്തി​യ ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത, ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി സ​ത്യ​ൻ അ​ന്തി​ക്കാ​ട് ഒ​രു​ക്കി​യ ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ ക​ഥ, കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യെ പ​ശ്ചാ​ത്ത​ല​മാ​ക്കി മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ജോ​ഷി ഒ​രു​ക്കി​യ ന​സ്രാ​ണി, ലാ​ൽ ജോ​സി​ന്‍റെ ത​ന്നെ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യി എ​ത്തി​യ അ​റ​ബി​ക്ക​ഥ, ക​ണ്ണൂ​രി​ന്‍റെ അ​രാ​ഷ്ട്രീ​യ ചു​റ്റു​പാ​ടി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ കെ.​കെ. ഹ​രി​ദാ​സി​ന്‍റെ ക​ണ്ണൂ​ർ, ഉ​ർ​വ​ശി ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ സ​കു​ടും​ബം ശ്യാ​മ​ള, ജ​യ​സൂ​ര്യ​യു​ടെ പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് തു​ട​ങ്ങി​യ​വ​യും രാ​ഷ്ട്രീ​യ ചു​റ്റു​പാ​ടി​ൽ നി​ന്നു​കൊ​ണ്ട് ക​ഥ​ക​ളൊ​രു​ക്കി​യ ചി​ത്ര​ങ്ങ​ളാ​ണ്.

മ​ല​യാ​ളി​ക​ൾ​ക്കു മു​ന്നി​ൽ അ​മേ​രി​ക്ക​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വീ​റും വാ​ശി​യും കാ​ട്ടി​യ പെ​രു​ച്ചാ​ഴി എ​ന്ന ചി​ത്ര​മെ​ത്തി​യി​ട്ടും ഏ​റെ കാ​ല​മാ​യി​ല്ല.

ഗൗരവത്തോടെ സമാന്തര സിനിമ

ഇ​ക്കാ​ല​യ​ള​വി​ൽ ഗൗ​ര​വ പൂ​ർ​ണാ​യ കാ​ഴ്ട​ചപ്പാ​ടോ​ടെ​ത്തി​യ ചി​ത്ര​ങ്ങ​ൾ പ​ല​പ്പോ​ഴും ബോ​ക്സോ​ഫീ​സി​ൽ ച​ല​നം സൃ​ഷ്ടി​ച്ചി​രു​ന്നി​ല്ല. സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ര​ഞ്ജി​ത്തി​നെ നാ​യ​ക​നാ​ക്കി ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ഗു​ൽ​മോ​ഹ​ർ, ലാ​ൽ, പൃ​ഥ്വി​രാ​ജ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​ട​ൻ മ​ധു​പാ​ൽ ഒ​രു​ക്കി​യ ത​ല​പ്പാ​വ്, പി.​എ. ബ​ക്ക​റി​ന്‍റെ ക​ബ​നി ന​ദി ചു​വ​ന്ന​പ്പോ​ൾ, ഷെ​ക്സ്പി​യ​റി​ന്‍റെ വി​ഖ്യാ​ത നാ​ട​കം റോ​മി​യോ ആ​ൻ​ഡ് ജൂ​ലി​യ​റ്റി​നെ ക​ണ്ണൂ​രി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ ചു​റ്റു​പാ​ടി​ലേ​ക്കു പ​റി​ച്ചു ന​ട്ട ബി. ​അ​ജി​ത് കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ഈ​ട, ന​ക്സ​ലി​സ​ത്തി​നെ ചു​റ്റി​പ്പ​റ്റി ഡോ. ​ബി​ജു ഒ​രു​ക്കി​യ കാ​ടു​പൂ​ക്കു​ന്ന നേ​രം, മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ രാ​ഷ്ട്രീ​യ കു​ടി​പ്പ​ക​യു​ടെ പേ​രി​ൽ ര​ക്ത​സാ​ക്ഷി​യാ​യ അ​ഭി​മ​ന്യൂ​വി​ന്‍റെ ക​ഥ പ​റ​ഞ്ഞ നാ​ൻ പെ​റ്റ മ​ക​ൻ, കൊ​ല്ല​പ്പെ​ട്ട ആ​ർ​എം​പി നേ​താ​വ് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ ടി​പി 51 എ​ന്ന ചി​ത്ര​ങ്ങ​ളൊ​ക്കെ ത​ന്നെ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ മാ​ന​ത്തോ​ടെ ക​ഥ പ​റ​ഞ്ഞ​വ​യാ​ണ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഉണ്ടയിലാകട്ടെ ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പിനു സുരക്ഷ ഒരുക്കാൻ കേരളത്തിൽ നിന്നും അവിടേക്കെത്തുന്ന ഒരുപറ്റം പോലീസ് ഉദ്യോഗസ്ഥരെയാണ് കാണുന്നത്. ആ നാടിന്‍റെ രാഷ്ട്രീയ ചിത്രം കൃത്യമായി വരച്ചിടാൻ ചിത്രത്തിനായി.

രാ​ഷ്ട്രീ​യം വാ​ണി​ജ്യ ഘ​ട​കം

പ്രേ​ക്ഷ​ക​രെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന ക​ഥ​ക​ൾ​ക്കും ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും ക​യ്യ​ടി നേ​ടു​ന്ന​തി​നുവേണ്ടി അ​തി വി​ദ​ഗ്ധ​മാ​യി രാ​ഷ്ട്രീ​യ ചു​റ്റു​പാ​ടി​നെ നി​ർ​മി​ച്ചെ​ടു​ക്കു​ന്ന രീ​തി​യും കു​റ​വ​ല്ല. പ​ല ചി​ത്ര​ങ്ങ​ളി​ലും അ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളും സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ മാ​സ് ഡ​യ​ലോ​ഗു​മൊ​ക്കെ ക​യ്യ​ടി നേ​ടാ​റു​ണ്ട്. മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച ദി ​കിം​ഗി​ലെ ജ​ന​കീ​യ​നാ​യ ക​ള​ക്ട​ർ ജോ​സ​ഫ് അ​ല​ക്സും 2019ലെ​ത്തി​യ മ​ധു​ര രാ​ജ​യും സു​രേ​ഷ് ഗോ​പി​യു​ടെ ഏ​ക​ല​വ്യ​നും എ​ഫ്ഐ​ആ​റും ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ലോ​ക​നാ​ഥ​ൻ ഐ​എ​സു​മൊ​ക്കെ അ​ത്ത​ര​ത്തി​ലു​ള്ള ഗി​മ്മി​ക്കു​ക​ളു​ടെ​യും ചേ​രു​വ​ക​ളു​ടെ​യും ഇ​ട​ങ്ങ​ളാ​യി​രു​ന്നു.

വാ​ർ​ത്ത​ക​ളി​ലൂ​ടെ മാ​ത്രം പ​രി​ചി​ത​മാ​യ ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഉ​ള്ള​റ​ക​ളെ തു​റ​ന്നുകാ​ട്ടി​യ സു​രേ​ഷ് ഗോ​പി​യു​ടെ യു​വ​തു​ർ​ക്കി​യും സു​രേ​ഷ് ഗോ​പി​യും മ​മ്മൂ​ട്ടി​യും ഒ​ന്നി​ച്ച കിം​ഗ് ആ​ൻ​ഡ് ക​മ്മീ​ഷണ​റും ബോ​ക്സോ​ഫീ​സി​ൽ വ​ലി​യ ച​ല​നം സൃ​ഷ്ടി​ക്കാ​നാ​വാ​തെ പോ​യ​താ​ണ്.

ഇ​തേ ട്രാ​ക്കി​ൽ ത​ന്നെ​യാ​ണ് മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ബ്ലോ​ക്ക് ബ​സ്റ്റ​റാ​യി മാ​റി​യ ലൂ​സി​ഫ​റും എ​ത്തി​യ​ത്. മു​ര​ളി ഗോ​പി​യു​ടെ തി​ര​ക്ക​ഥ​യി​ൽ പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നെ രാ​ഷ്്ട്രീ​യ​ക്കാ​ര​നാ​യി അ​വ​ത​രി​പ്പി​ക്കു​ന്പോ​ഴും രാ​ഷ്ട്രീ​യ മാ​ന​ങ്ങ​ൾ​ക്ക​പ്പു​റം വി​ജ​യ ഫോ​ർ​മു​ല​ക​ള കൃ​ത്യ​മാ​യി പ്ര​തി​ഷ്ഠിച്ചി​രി​ക്കു​ക​യാ​ണ്.

അണിയറയിലുമുണ്ട്

ഇ​നി തി​യ​റ്റ​റി​ലേ​ക്കെ​ത്തു​ന്ന മ​മ്മൂ​ട്ടി​യു​ടെ വ​ണ്‍, അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന മെ​ന്പ​ർ ര​മേ​ശ​ൻ ഒ​ന്പ​താം വാ​ർ​ഡ് എ​ന്ന ചി​ത്ര​ങ്ങ​ളും വീ​ണ്ടും രാ​ഷ്ട്രീ​യ ചു​റ്റു​പാ​ടി​ൽ നി​ന്നു​കൊ​ണ്ടു ത​ന്നെ ബോ​ക്സോ​ഫീ​സ് മാ​ത്രം ല​ക്ഷ്യം വെ​ച്ച് എ​ത്തു​ന്ന​വ​യാ​ണ്.

ലിജിൻ കെ. ഈപ്പൻ