തെ​ളി​വു മു​ന്നി​ൽ​ത്ത​ന്നെ !
ന​ഗ​ര​ത്തി​ലെ ക്ല​ബ്ബി​ൽ ന​ട​ന്ന കു​റ്റ​കൃ​ത്യ​ത്തെ സം​ബ​ന്ധി​ച്ച് സാ​ക്ഷി പ​റ​യാ​നാ​ണ് ന​മ്പൂ​തി​രി കോ​ട​തി​യി​ലെ​ത്തി​യ​ത്.
ന​മ്പൂ​തി​രി : "ആ ​ക്ല​ബി​ൽ ന​ട​ക്കു​ന്ന​ത് തെ​മ്മാ​ടി​ക​ളു​ടെ കൂ​ത്ത​ര​ങ്ങാ ... മാ​നോം മ​ര്യാ​ദേം ല​വ​ലേ​ശം ഉ​ള്ള​വ​രാ​രും ആ ​വ​ഴി പോ​ലും ന​ട​ക്കി​ല്ലാ...'
ന​മ്പൂ​തി​രി​യു​ടെ ഈ ​പ​രാ​മ​ർ​ശം പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നെ ന​ന്നേ ചൊ​ടി​പ്പി​ച്ചു.
വ​ക്കീ​ൽ:
"വെ​റു​തെ അ​നാ​വ​ശ്യം പ​റ​യ​രു​ത് ... നി​ങ്ങ​ൾ​ക്ക് ക​ഴി​യു​മോ അ​ത് തെ​ളി​യി​ക്കാ​ൻ ? മാ​ന​ന​ഷ്ട​ത്തി​നു​കൂ​ടി നി​ങ്ങ​ൾ സ​മാ​ധാ​നം പ​റ​യേ​ണ്ടി​വ​രും '
ന​മ്പൂ​തി​രി : "നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ ഞാ​ന​ത് തെ​ളി​യി​ക്കാം...​പി​ന്നെ എ​ന്നെ നി​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്ത​രു​ത് ..'
വ​ക്കീ​ൽ : "എ​ന്താ നി​ങ്ങ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണോ? ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ തെ​ളി​യി​ക്കൂ... ഞാ​ൻ നി​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്നു.'
ന​മ്പൂ​തി​രി: "നി​ങ്ങ​ളേ​യും ഞാ​ന​വി​ടെ ക​ണ്ടി​ട്ടു​ണ്ട്... ഇ​തി​ലും വ​ലി​യ തെ​ളി​വു വേ​ണോ?' !

അ​ഡ്വ. ഡി.​ബി. ബി​നു