സഹജീവികളെ സഹായിക്കുന്നവർ
അ​ത്യ​ധ്വാ​ന​മൊ​ന്നും ചെ​യ്യാ​തെ സു​ഖ​ജീ​വി​തം ആ​സ്വ​ദി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ഒ​രു ജ​ന​ത​യെ​യാ​ണ് ഇ​വി​ടെ കാ​ണു​ന്ന​ത്. സ​ന്പ​ത്തു വേ​ണ്ട​തു​പോ​ലെ ഉ​ണ്ടു​താ​നും. ഈ ​പ​രി​ത​സ്ഥി​തി​യി​ൽ കൈ​യി​ലു​ള്ള​വ എ​റി​ഞ്ഞു​ക​ള​ഞ്ഞു പു​തു​മ​യു​ള്ള​തെ​ന്തും വാ​ങ്ങി​വ​യ്ക്കാ​ൻ ഇ​വ​ർ ത്വ​ര കാ​ണി​ക്കു​ന്നു. അ​ധി​ക​പ്പ​റ്റാ​യ പൊ​രു​ളു​ക​ളു​ടെ ബാ​ഹു​ല്യം സു​മ​ന​സു​ക​ൾ​ക്കു മ​നു​ഷ്യ​സേ​വ​ന​ത്തി​നു പ്ര​ചോ​ദ​ന​മാ​കു​ന്ന​തു ന​ല്ല കാ​ര്യം.

വി​ൻ​സ​ന്‍റ് ഡി ​പോ​ൾ, സാ​ൽ​വേ​ഷ​ൻ ആ​ർ​മി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​ണ്ട്. കാ​ട്ടു​തീ​യി​ൽ (ഓ​സ്ട്രേ​ലി​യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഭ​യ​ങ്ക​ര​മാ​യി പ​ട​ർ​ന്നു​പി​ടി​ക്കാ​റു​ണ്ട്) വീ​ടു ന​ശി​ച്ച​വ​ർ, കു​ഴി​മ​ടി​യന്മാരാ​യി ഒ​രു ജോ​ലി​ക്കും പോ​കാ​തെ ജീ​വി​തം ക​ഴി​ക്കു​ന്ന​വ​ർ, പു​രോ​ഗ​തി പ്രാ​പി​ക്കാ​ത്ത ആ​ദി​വാ​സി​ക​ളു​ടെ ചി​ല വി​ഭാ​ഗ​ങ്ങ​ൾ, വെ​ള്ള​പ്പൊ​ക്കം, വ​ര​ൾ​ച്ച തു​ട​ങ്ങി​യ​വ​യാ​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ... അ​ങ്ങ​നെ പോ​കു​ന്നു സ​ഹാ​യം അ​ർ​ഹി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക. ഇ​വ​ർ​ക്കു പ​ണം കൊ​ടു​ത്തു തു​ണ​യ്ക്കു​ക മാ​ത്ര​മ​ല്ല, മാ​ന്യ​മാ​യി ജീ​വി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കു​ക എ​ന്ന​തും ചാ​രി​റ്റി സ​ന്ന​ദ്ധ സേ​ന​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന ദൗ​ത്യ​മാ​ണ്. സ​ർ​ക്കാ​ർ ഇ​വ​ർ​ക്ക് അം​ഗീ​കാ​ര​വും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്നു.

സ​മൃ​ദ്ധി​യു​ടെ മ​ടി​ത്ത​ട്ടി​ൽ സു​ഖ​മാ​യി ക​ഴി​യു​ന്ന​വ​ർ ഒ​ഴി​വാ​ക്കു​ന്ന​തെ​ല്ലാം സം​ഘ​ട​ന​ക​ൾ സം​ഭ​രി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്നു. വി​ന്നീ​സ്, സാ​ൽ​വോ​സ് തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ ഓ​സ്ട്രേ​ലി​യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും കാ​ണാം. ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ, മ​ര സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വീ​ടു​ക​ളി​ൽ​നി​ന്ന് അ​വ​ർ നേ​രി​ട്ട് എ​ടു​ത്തു​കൊ​ള്ളും. കൂ​ടാ​തെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ വ​ള​രെ വ​ലു​പ്പ​മു​ള്ള പെ​ട്ടി​ക​ൾ വ​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ചെ​യ്യു​ന്പോ​ൾ കാ​ർ നി​ർ​ത്തി അ​വ​യി​ലേ​ക്കു സാ​ധ​ന​ങ്ങ​ൾ നി​ക്ഷേ​പി​ക്കാം.

സൗ​ജ​ന്യ​സേ​വ​നം ന​ൽ​കാ​ൻ സന്മന​സു​ള്ള സ്ത്രീ​പു​രു​ഷന്മാ​ർ ധാ​രാ​ള​മു​ണ്ട്. മാ​സ​ത്തി​ൽ നാ​ലു​മ​ണി​ക്കൂ​റാ​ണ് ഓ​രോ​രു​ത്ത​ർ ഏ​റ്റെ​ടു​ക്കു​ക. (ഓ​ഡി​റ്റിം​ഗി​നും മ​റ്റും ശ​ന്പ​ള​ക്കാ​ർ വേ​റെ​യു​മു​ണ്ട്). രാ​ജ്യ​ത്താ​ക​മാ​നം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​സേ​വ​ന​ശൃം​ഖ​ല​ക​ൾ ഈ ​ഭൂ​ഖ​ണ്ഡ​ത്തി​ന് ഒ​രു അ​നു​ഗ്ര​ഹം​ത​ന്നെ.

സിസിലിയാΩ പെരുബ്ബനാനി
[email protected]