സ്വാഭിപ്രായത്തിന്‍റെ പ്രസക്തി
അ​വ​ന​വ​നെ സം​ബ​ന്ധി​ച്ച ഏ​തു കാ​ര്യ​വും സ്വ​യം തീ​രു​മാ​നി​ക്കു​ക എ​ന്ന​താ​ണ് പാ​ശ്ചാ​ത്യ സം​സ്കാ​ര​ത്തി​ന്‍റെ രീ​തി. കൗ​മാ​ര​ത്തി​ലെ പ്ര​ണ​യ​ബ​ന്ധ​മാ​യാ​ലും വാ​ർ​ധ​ക്യ​ത്തി​ലെ ബ​ല​ഹീ​ന​ത​യു​ടെ ബ​ന്ധ​ന​മാ​യാ​ലും സ്വ​ത​ന്ത്ര​തീ​രു​മാ​ന​ങ്ങ​ൾ​ക്ക് അ​ങ്ങേ​യ​റ്റം അം​ഗീ​കാ​രം കൊ​ടു​ക്കു​ന്ന ഒ​രു സ​മൂ​ഹ​മാ​ണി​ത്.

ലോ​യ്സ് എ​ന്ന വ​നി​ത എ​ന്‍റെ വീ​ടി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നു വ​ന്ന​ത് പറ​ഞ്ഞു​വ​ച്ച​തി​നേ​ക്കാ​ൾ അ​ര​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ്. ക്ഷ​മ യാ​ചി​ച്ചു​കൊ​ണ്ട് വൈ​കാ​നു​ള്ള കാ​ര​ണം പ​റ​ഞ്ഞു. അ​വ​രു​ടെ ഉ​റ്റ സു​ഹൃ​ത്ത് (ചെ​റു​പ്പം മു​ത​ൽ ഇ​പ്പോ​ൾ ഏ​താ​ണ്ടു വാ​ർ​ധ​ക്യം​വ​രെ ഒ​ന്നി​ച്ചു​ക​ഴി​ഞ്ഞ കൂ​ട്ടു​കാ​രി) മ​ര​ണാ​സ​ന്ന​യാ​യി കി​ട​ക്കു​ക​യാ​ണ്. ശു​ശ്രൂ​ഷാ കേ​ന്ദ്ര​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും പ​രി​ച​ര​ണ​ത്തി​ൽ കി​ട​ക്കു​ന്ന അ​വ​ർ​ക്കു ബോ​ധം വ​ന്നും​പോ​യും ഇ​രി​ക്ക​യാ​ണ​ത്രെ.

അ​ർ​ധ​ബോ​ധ​ത്തി​ൽ​ക്ക​ഴി​യു​ന്ന അ​വ​രു​ടെ​യ​ടു​ത്തി​രു​ന്ന് ലോ​യ്സ് അ​ഭി​പ്രാ​യം ആ​രാ​യു​ക​യാ​യി​രു​ന്നു. മ​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ കൂ​ട്ടു​കാ​ർ ന​ട​ത്താ​ൻ പോ​കു​ന്ന ചാ​യ​സ​ൽ​ക്കാ​ര​ത്തി​ന് ആരെയൊ​ക്കെ വി​ളി​ക്കാ​നാ​ണാ​ഗ്ര​ഹം? എ​വി​ടെ​വ​ച്ചു ന​ട​ത്ത​ണം? എ​ന്തെ​ങ്കി​ലും സ്പെ​ഷ​ൽ വി​ഭ​വ​ങ്ങ​ൾ മ​ന​സി​ലു​ണ്ടോ? ശ​വ​സം​സ്കാ​രം എ​ങ്ങ​നെ വേ​ണം! അ​വ​ർ പ​ല​പ്പോ​ഴാ​യി കു​റേ​ശെ പ​റ​ഞ്ഞ​തെ​ല്ലാം കു​റി​ച്ചെ​ടു​ത്തി​ട്ടാ​ണു ലോ​യ്സ് വ​ന്നി​രി​ക്കു​ന്ന​ത്!

ഫ്ളൂ​വി​ന്‍റെ​യോ കോ​വി​ഡി​ന്‍റെ​യോ പ്ര​തി​രോ​ധ​കു​ത്തി​വ​യ്പു​പോ​ലും അ​ഭി​പ്രാ​യം ചോ​ദി​ച്ച് അ​നു​വാ​ദം വാ​ങ്ങി​ച്ചേ കൊ​ടു​ക്കൂ. മ​രു​ന്നു​ക​ളെ​പ്പ​റ്റി ഗ്രാ​ഹ്യ​മൊ​ന്നു​മി​ല്ലാ​ത്ത വ​യ​സ​രാ​യി​രു​ന്നാ​ൽ​പോ​ലും സ്വേ​ച്ഛ പ്ര​ക​ടി​പ്പി​ച്ചേ പ​റ്റൂ.

രോ​ഗ​ഗ്ര​സ്ത​രാ​യി​രി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളെ കൊ​ച്ചു​കു​ഞ്ഞു​ങ്ങ​ളെ​യെ​ന്ന​പോ​ലെ ക​രു​തി അ​വ​ർ​ക്കു വേ​ണ്ട​തെ​ല്ലാം വേ​ണ്ട​പ്പോ​ൾ ചെ​യ്തു​കൊ​ടു​ക്കു​ന്ന ന​മ്മു​ടെ പാ​ര​ന്പ​ര്യ​ത്തെ​പ്പ​റ്റി ഞാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ആ ​വ​നി​ത ചോ​ദി​ച്ച​ത് അ​തൊ​ക്കെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മ​ല്ലേ എ​ന്നാ​ണ്.

ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട സു​ഹൃ​ത് സം​ഭാ​ഷ​ണ​ത്തി​നു​ശേ​ഷം അ​വ​ർ പ​ടി ക​ട​ന്നു​പോ​യ​പ്പോ​ൾ എ​ന്‍റെ മ​ന​സി​ൽ വ​ന്ന​തു റു​ഡ്യാ​ർ ക്ലി​പ്പിം​ഗി​ന്‍റെ "Oh, East is East and West is West and never the twaine shall meet' എ​ന്ന വാ​ക്കു​ക​ളാ​ണ്.

സിസിലിയാΩ പെരുബ്ബനാനി
[email protected]