"സ്വ​ർ​ഗ​ത്തി​ലെ നു​ണ ക്ലോ​ക്കു​ക​ൾ'
മ​ര​ണാ​ന​ന്ത​രം വ​ക്കീ​ൽ സ്വ​ർ​ഗ​ത്തി​ലെ​ത്തി. സ്വ​ർ​ഗ​ക​വാ​ടം ക​ട​ന്ന് ചെ​ന്ന​വ​ക്കീ​ൽ ആ ​കാ​ഴ്ച ക​ണ്ടു വി​സ്മ​യി​ച്ചു​നി​ന്നു. സ്വ​ർ​ഗ​ത്തി​ലെ വി​ശാ​ല​മാ​യ മ​തി​ലി​ൽ നി​റ​യെ ​ക്ലോ​ക്കു​ക​ൾ ! താ​ൻ വാ​ച്ച് ക​ട​യി​ലാ​ണോ എ​ത്തി​യ​തെ​ന്ന് ഒ​രു​നി​മി​ഷം അ​ദ്ദേ​ഹം ശ​ങ്കി​ച്ചു.

വ​ക്കീ​ൽ : "ഇ​തെ​ന്തി​നാ​ണ് സ്വ​ർ​ഗ​ത്തി​ൽ ഇ​ത്ര​യും ക്ലോ​ക്കു​ക​ൾ നി​ര​ത്തി വ​ച്ചി​രി​ക്കു​ന്ന​ത് ?
 മാ​ലാ​ഖ​മാ​രാ​ണ് അ​തി​നു മ​റു​പ​ടി ന​ൽ​കി​യ​ത്. "​നു​ണ ക്ലോ​ക്കു​ക​ൾ " ആ​ണ​ത് . ഭൂ​മി​യി​ൽ ജീ​വി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും ഓ​രോ ക്ലോ​ക്കു​ക​ൾ ഇ​വി​ടെ​യു​ണ്ട്. ​ഭൂ​മി​യി​ൽ ആ​രെ​ങ്കി​ലും നു​ണ പ​റ​ഞ്ഞാ​ൽ അ​വ​രു​ടെ ക്ലോ​ക്ക് അ​ന​ങ്ങാ​ൻ തു​ട​ങ്ങും...​വ​ക്കീ​ൽ : ഇ​താ​രു​ടെ ക്ലോ​ക്കാ​ണ്. മാ​ലാ​ഖ : "മ​ദ​ർ​തെ​രേ​സ​യു​ടെ ക്ലോ​ക്കാ​ണ​ത്. ഒ​രി​ക്ക​ലും അ​ത​ന​ങ്ങി​യി​ട്ടി​ല്ല. ഒ​രി​ക്ക​ലും നു​ണ പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്ന​താ​ണ് അ​തി​ന​ർ​ഥം.
 വ​ക്കീ​ൽ : "വി​വാ​ഹി​ത​രാ​യ​വ​രു​ടെ ക്ലോ​ക്ക് എ​വി​ടെ​യാ​ണ് ?".

മാ​ലാ​ഖ : " ആ ​ക്ലോ​ക്കു​ക​ൾ ഞ​ങ്ങ​ൾ ഓ​ഫീ​സി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ "ഓ​ഫീ​സ്ഫാ​ൻ" ആ​യി​ട്ടാ​ണ് അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ക്കീ​ൽ : "അ​പ്പോ​ൾ വ​ക്കീ​ല​ന്മാ​രു​ടെ ക്ലോ​ക്കു​ക​ളോ?" 

മാ​ലാ​ഖ :  "അ​ത് പു​റ​ത്താ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് .സ്വ​ർ​ഗ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ​ഉ​ണ്ടാ​ക്കാ​ൻ  ഈ ​ക്ലോ​ക്കു​ക​ളാ​ണ് ഞ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ! "

ന​ർ​മ്മ​വി​സ്താ​രം: അ​ഡ്വ. ഡി.​ബി. ബി​നു