രുചി
കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ൽ അ​ട​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് ചൂ​ടി​നെ തോ​ല്പി​ക്കാ​ൻ ദാ​ഹ​ശ​മി​നി​ക​ൾ പ​രീ​ക്ഷി​ക്കാം.

കോ​ൾ​ഡ് കോ​ഫി

കാ​പ്പി എ​ല്ലാ​വ​രും കു​ടി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ത​ണു​പ്പി​ച്ച് പ​ത​പ്പി​ച്ചെ​ടു​ത്താ​ൽ അ​തി​നു വേ​റൊ​രു സ്വാ​ദാ​ണ്.
ആ​വ​ശ്യ​മാ​യ​വ: ചോ​ക്ലേ​റ്റ് സി​റ​പ്പ് , നാ​ല് ടീ​സ്പൂ​ണ്‍ ഇ​ൻ​സ്റ്റ​ന്‍റ് കോ​ഫി പൗ​ഡ​ർ, അ​ര ക​പ്പ് ചൂ​ടു​വെ​ള്ളം, ര​ണ്ടു ക​പ്പ് ത​ണു​ത്ത പാ​ൽ, ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍ പാ​ൽ​പൊ​ടി, ത​ണു​പ്പി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് ഐ​സു​ക​ട്ട​ക​ൾ, ഒ​രു നു​ള്ള് കാ​പ്പി​പ്പൊ​ടി.
ത​യാ​റാ​ക്കു​ന്ന വി​ധം: അ​ര ക​പ്പ് ചൂ​ടു​വെ​ള്ള​ത്തി​ൽ കാ​പ്പി​പ്പൊ​ടി​യും പ​ഞ്ച​സാ​ര​യും ചേ​ർ​ത്തി​ള​ക്കി യോ​ജി​പ്പി​ച്ചു​വ​യ്ക്കു​ക. ഇ​തും ചോ​ക്ലേ​റ്റ് സി​റ​പ്പും പാ​ലും പാ​ൽ പൊ​ടി​യും കൂ​ട്ടി മി​ക്സി​യി​ൽ ന​ല്ല​തു​പോ​ലെ അ​ടി​ച്ചെ​ടു​ക്കു​ക.
* നീ​ണ്ട ഗ്ലാ​സു​ക​ളി​ൽ ര​ണ്ടു ക​ഷ​ണം ഐ​സു​ക​ട്ട​ക​ൾ ഇ​ട്ട് ഈ ​കൂ​ട്ട് അ​തി​ലേ​ക്ക് ഒ​ഴി​ക്കു​ക. വി​ള​ന്പു​ന്ന​തി​നു​മു​ൻ​പ് സ്വ​ല്പം കാ​പ്പി​പ്പൊ​ടി ഗ്ലാ​സി​ന്‍റെ മു​ക​ളി​ൽ തൂ​വു​ക.

കു​ക്കും​ബ​ർ കൂ​ള​ർ (വെ​ള്ള​രി പാ​നീ​യം)

ആ​വ​ശ്യ​മാ​യ​വ: ര​ണ്ട് ചെ​റി​യ വെ​ള്ള​രി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്. പൊ​തി​ന​യി​ല ഒ​രു​പി​ടി, ഇ​ഞ്ചി ച​ത​ച്ച​ത് വ​ലി​യ ക​ര​ണ്ടി, ര​ണ്ടു ചെ​റു​നാ​ര​ങ്ങ​യു​ടെ നീ​ര്, തേ​ൻ ആ​വ​ശ്യ​ത്തി​ന്, ഐ​സു​ക​ട്ട​ക​ളും സോ​ഡ​യും.
ത​യാ​റാ​ക്കു​ന്ന വി​ധം:
വെ​ള്ള​രി, പൊ​തി​ന, ഇ​ഞ്ചി എ​ന്നി​വ വെ​ള്ള​ത്തി​ൽ അ​ടി​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​നു തേ​നും നാ​ര​ങ്ങാ​നീ​രും ചേ​ർ​ത്തി​ള​ക്കു​ക.
* ഇ​ത് അ​രി​ച്ചെ​ടു​ത്ത് സോ​ഡ​യും ഐ​സും ചേ​ർ​ത്ത് വി​ള​ന്പാം.

പ​ച്ച മാ​ങ്ങ സ​ർ​ബ​ത്ത്

ആ​ശ്യ​മാ​യ​വ: പ​ച്ച​മാ​ങ്ങ ന​ല്ല​തു​പോ​ലെ മൂ​ത്ത​ത്-1, പ​ഞ്ച​സാ​ര- മു​ക്കാ​ൽ ക​പ്പ്, വ​റു​ത്തു​പൊ​ടി​ച്ച ജീ​ര​ക​പ്പൊ​ടി- ഒ​രു ചെ​റി​യ ത​വി, പൊ​തി​ന​യി​ല- അ​ഞ്ചെ​ണ്ണം, ഉ​പ്പ്- ഒ​രു നു​ള്ള്.
ത​യാ​റാ​ക്കു​ന്ന വി​ധം: മാ​ങ്ങ മു​ഴു​വ​നോ​ടെ കു​ക്ക​റി​ൽ​വ​ച്ച് പു​ഴു​ങ്ങി തൊ​ലി​മാ​റ്റി ഉ​ട​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്കു മ​റ്റു ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ ബ്ലെ​ൻ​ഡ​റി​ൽ അ​ടി​ച്ചെ​ടു​ക്കു​ക.
*ഇ​തു സൂ​ക്ഷി​ച്ച് കു​പ്പി​യി​ൽ അ​ട​ച്ചു​വ​യ്ക്കാം. ആ​വ​ശ്യ​സ​മ​യ​ത്ത് ഓ​രോ വ​ലി​യ സ്പൂ​ണ്‍ വീ​ത​മെ​ടു​ത്ത് സോ​ഡ​യോ ത​ണു​ത്ത​വെ​ള്ള​മോ ചേ​ർ​ത്തു വി​ള​ന്പാം.