ചോ​ദി​ക്കാ​ൻ പ​റ​ഞ്ഞു; ചോ​ദി​ച്ചു!
ഈ ​സം​ഭ​വം കോ​ട​തി​യി​ൽ ന​ട​ന്ന​താ​ണ്. എ​റ​ണാ​കു​ളം മ​ജി​സ്ട്രേ​റ്റ് കോ​ട​തി. ബ​ഞ്ച് ക്ലാ​ർ​ക്ക് കേ​സ് വി​ളി​ച്ച​പ്പോ​ൾ പ്ര​തി കൂ​ട്ടി​ൽ ക​യ​റി നി​ന്നു. കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ൾ​പ്പി​ച്ചു.

മ​ജി​സ്ട്രേ​റ്റ് : "കു​റ്റം ചെ​യ്തി​ട്ടു​ണ്ടോ ?' ച​ങ്കൂ​റ്റ​ത്തോ​ടെ ത​ന്നെ "ഇ​ല്ല ' എ​ന്ന് പ്ര​തി മ​റു​പ​ടി ന​ൽ​കി.
മ​ജി​സ്ട്രേ​റ്റ് : "ജാ​മ്യ​ക്കാ​ർ ഉ​ണ്ടോ ?' പ്ര​തി: "ഇ​ല്ല ... '

മ​ജി​സ്ട്രേ​റ്റ് : "ഒ​ന്നു​കി​ൽ നി​ങ്ങ​ൾ കു​റ്റം സ​മ്മ​തി​ക്ക​ണം, അ​ല്ലെ​ങ്കി​ൽ ജാ​മ്യം എ​ടു​ക്ക​ണം, ര​ണ്ടും ഇ​ല്ലെ​ങ്കി​ൽ റി​മാ​ൻ​ഡ് ചെ​യ്യേ​ണ്ടി​വ​രും.' പ്ര​തി ആ​കെ അ​ങ്ക​ലാ​പ്പി​ലാ​യി. ഉ​ട​ൻ ത​ന്നെ കോ​ട​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വ​ക്കീ​ല​ന്മാ​ർ പ്ര​തി​യു​ടെ സ​ഹാ​യ​ത്തി​നെ​ത്തി. എ​ല്ലാ​വ​രും പ്ര​തി​യോ​ട് പി​റു​പി​റു​ത്തു "താ​ൻ മ​ജി​സ്ട്രേ​റ്റി​നോ​ട് സ​മ​യം ചോ​ദി​ക്കൂ .... സ​മ​യം ചോ​ദി​ക്കൂ ...'

(ജാ​മ്യ​ക്കാ​രെ ഹാ​ജ​രാ​ക്കാ​ൻ സ​മ​യം ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് വ​ക്കീ​ല​ന്മാ​ർ ഉ​ദ്ദേ​ശി​ച്ച​ത്). പ്ര​തി​ക്ക് ഇ​തൊ​ന്നും മ​ന​സി​ലാ​യി​ല്ല. അ​യാ​ൾ മൗ​നം തു​ട​ർ​ന്നു.​അ​വ​സാ​ന​മാ​യി മ​ജി​സ്ട്രേ​റ്റ് ചോ​ദി​ച്ചു: "ത​നി​ക്ക് കോ​ട​തി​യോ​ട് എ​ന്തെ​ങ്കി​ലും ബോ​ധി​പ്പി​ക്കാ​നു​ണ്ടോ .....'

വ​ക്കീ​ല​ന്മാ​രു​ടെ നി​ർ​ബ​ന്ധം സ​ഹി​ക്കാ​നാ​വാ​തെ പ്ര​തി മ​ജി​സ്ട്രേ​റ്റി​നോ​ട് പ​റ​ഞ്ഞു..." ഇ​പ്പോ​ൾ സ​മ​യം എ​ത്ര​യാ​യി സ​ർ..!' കോ​ട​തി കൂ​ട്ട​ച്ചി​രി​യി​ൽ മു​ങ്ങി.

അഡ്വ. ഡി.ബി. ബിനു