"ഇ​നി ഇ​വ​ർ ഒ​ന്നി​ച്ചു​റ​ങ്ങ​ട്ടെ!'
പ​ണ്ടു പ​ണ്ട് ഒ​രു ഹൈ​ക്കോ​ട​തി​യി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. വ​ക്കീ​ലന്മാ​ർ കേ​സ് വാ​ദി​ക്കാ​ൻ തു​ട​ങ്ങു​ന്ന​തോ​ടെ വ​നി​താ ജ​ഡ്ജി ഉ​റ​ക്കം​തൂ​ങ്ങാ​ൻ തു​ട​ങ്ങും. ഉ​ച്ച​യ്ക്കു​ശേ​ഷം ഗാ​ഢ​നി​ദ്ര​യി​ലാ​വു​ക​യും ചെ​യ്യും. മ​റ്റൊ​രു പു​രു​ഷ ജ​ഡ്ജി​യെ​യും നി​ദ്രാ​ദേ​വി ആ​വോ​ളം ക​ടാ​ക്ഷി​ക്കാ​റു​ണ്ട്.

ഇ​രു​വ​രെ​ക്കുറി​ച്ചും വ​ക്കീ​ല​ന്മാ​ർ ചീ​ഫ് ജ​സ്റ്റീസി​ന് നി​ര​ന്ത​രം പ​രാ​തി​ക​ൾ ന​ൽ​കി.
ര​സി​ക​നും ഫ​ലി​ത​പ്രി​യ​നു​മാ​യ അ​ദ്ദേ​ഹം ഇ​രു​വ​രെ​യും ഒ​രു ഡി​വി​ഷ​ൻ ബെ​ഞ്ചി​ലേ​ക്ക് നി​യോ​ഗി​ച്ചു. "ഇ​നി ഇ​വ​ർ ഒ​ന്നി​ച്ചു​റ​ങ്ങ​ട്ടെ!' എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​മ​ന്‍റ്.

അഡ്വ. ഡി.​ബി. ബി​നു