കേ​ക്കും ഓം​ല​റ്റും
സ​മ​യ​മു​ണ്ടെ​ങ്കി​ൽ ഒ​രു ഫോ​റി​ൻ കേ​ക്ക് ഉ​ണ്ടാ​ക്കാം. തി​ര​ക്കാ​ണെ​ങ്കി​ൽ ഓം​ല​റ്റ് ആ​വാം. അ​തും വി​ദേ​ശി. ഒ​രു വെ​റൈ​റ്റി ആ​വ​ട്ടെ....

ഈ​ജി​പ്ഷ്യ​ൻ ബാ​സ്ബൂ​സ കേ​ക്ക്
(സെ​മോ​ലി​ന കേ​ക്ക്)

ചേ​രു​വ​ക​ൾ

റ​വ - ര​ണ്ടു ക​പ്പ്
പ​ഞ്ച​സാ​ര - ര​ണ്ടേ​കാ​ൽ ക​പ്പ്
തൈ​ര്, ബ​ട്ട​ർ - അ​ര ക​പ്പ് വീ​തം
വെ​ള്ളം - ഒ​രു ക​പ്പ്
മു​ട്ട് -ര​ണ്ടെ​ണ്ണം
വാ​നി​ല എ​സ​ൻ​സ്, ബേ​ക്കിം​ഗ് പൗ​ഡ​ർ, നാ​ര​ങ്ങാ​നീ​ര്- ഒ​രു ടീ​സ്പൂ​ണ്‍ വീ​തം.
ബേ​ക്കിം​ഗ് സോ​ഡ - അ​ര ടീ​സ്പൂ​ണ്‍
ബ​ദാം - 8-10 എ​ണ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം

ബ​ട്ട​റും കാ​ൽ ക​പ്പ് പ​ഞ്ച​സാ​ര​യും വാ​നി​ല എ​സ​ൻ​സും ത​മ്മി​ൽ യോ​ജി​പ്പി​ച്ച് ന​ന്നാ​യി അ​ടി​ച്ച് ക്രീം ​പ​രു​വ​ത്തി​ലാ​ക്കു​ക. ഇ​തി​ലേ​ക്ക് ഓ​രോ മു​ട്ട ചേ​ർ​ത്ത് ന​ന്നാ​യി ബീ​റ്റ് ചെ​യ്യു​ക. റ​വ​യും ബേ​ക്കിം​ഗ് പൗ​ഡ​റും ത​മ്മി​ൽ ചേ​ർ​ത്തു​വ​യ്ക്കു​ക. റ​വ മി​ശ്രി​ത​വും തൈ​രും ഇ​ട​വി​ട്ട് (ബ​ട്ട​ർ മി​ശ്രി​ത​ത്തി​ൽ) ബാ​റ്റ​റി​ൽ ചേ​ർ​ക്കു​ക.

അ​വ്ന്‍റെ താ​പ​നി​ല 180 ഡി​ഗ്രി സെ​ന്‍റി​ഗ്രേ​ഡി​ൽ ക്ര​മീ​ക​രി​ച്ച് പ്രീ​ഹീ​റ്റ് ചെ​യ്യു​ക. ബ​ട്ട​ർ തേ​ച്ച് മൈ​ദ വി​ത​റി​യ കേ​ക്ക് ടി​ന്നി​ലേ​ക്ക് ബാ​റ്റ​ർ പ​ക​ർ​ന്ന് 30 മി​നി​റ്റ് ബേ​ക്ക് ചെ​യ്തെ​ടു​ക്കു​ക. ഇ​നി പ​ഞ്ച​സാ​ര​പ്പാ​നി ത​യ്യാ​റാ​ക്കാം. ര​ണ്ട് ക​പ്പ് പ​ഞ്ച​സാ​ര​യും ഒ​രു ക​പ്പ് വെ​ള്ള​വും ഒ​രു ടീ​സ്പൂ​ണ്‍ നാ​ര​ങ്ങാ​നീ​രും ത​മ്മി​ൽ ചേ​ർ​ത്ത് കു​റു​കും​വ​രെ തി​ള​പ്പി​ക്കു​ക. ഇ​ത് ത​യ്യാ​റാ​ക്കി​യ കേ​ക്കി​നു​മീ​തെ ഒ​രു​പോ​ലെ വീ​ഴ്ത്തു​ക. ബ​ദാം​കേ​ക്കി​നു​മീ​തെ കൃ​ത്യ​മാ​യ അ​ക​ല​ത്തി​ൽ നി​ര​ത്തു​ക. ഇ​നി ക​ഷ​ണ​ങ്ങ​ളാ​ക്കി വി​ള​ന്പാം.

ജാ​പ്പ​നീ​സ് ഓം​ലെ​റ്റ്

ചേ​രു​വ​ക​ൾ

മു​ട്ട - ആ​റെ​ണ്ണം
എ​ണ്ണ - മൂ​ന്നു ടീ​സ്പൂ​ണ്‍
ഉ​പ്പ് - പാ​ക​ത്തി​ന്
സോ​യാ​സോ​സ് - മീ​തെ ഒ​ഴി​ക്കാ​ൻ
ജാ​തി​ക്കാ ഗ്രേ​റ്റ് ചെ​യ്ത​ത് - മൂ​ന്നു നു​ള്ള്

ത​യാ​റാ​ക്കു​ന്ന വി​ധം

മു​ട്ട പൊ​ട്ടി​ച്ച് ഒ​രു ബൗ​ളി​ൽ എ​ടു​ക്കു​ക. ഇ​തി​ൽ ഉ​പ്പി​ട്ട് ഇ​ള​ക്കു​ക. ജാ​തി​ക്കാ ഗ്രേ​റ്റ് ചെ​യ്ത​തു​മി​ടു​ക. ഈ ​മു​ട്ട ബാ​റ്റ​ർ മൂ​ന്നു തു​ല്യ​പ​ങ്കു​ക​ൾ ആ​ക്കു​ക. ഒ​രു പാ​ൻ ചൂ​ടാ​ക്കി എ​ണ്ണ ത​ട​വു​ക. മു​ട്ട​ക്കൂ​ട്ടി​ൽ ഒ​രു പ​ങ്ക് ഇ​തി​ൽ ഒ​ഴി​ച്ച് വ്യാ​പി​പ്പി​ക്കു​ക. ഓ​രേ ക​ന​ത്തി​ൽ ആ​യി​രി​ക്ക​ണം.

ഒ​രു​വ​ശം പാ​ക​മാ​യാ​ൽ സൂ​ക്ഷ്മ​പൂ​ർ​വം എ​ടു​ത്ത് ഒ​രു സൂ​ഷി​മാ​റ്റി​ലേ​ക്ക് ഇ​ടു​ക. മ​റ്റു ര​ണ്ടു പ​ങ്കു​ക​ളും ഇ​തേ​പോ​ലെ ത​യാ​റാ​ക്കു​ക. ഇ​നി ത​യാ​റാ​ക്കി​യ ഓം​ലൈ​റ്റു​ക​ൾ ഒ​ന്നി​ന് മീ​തെ ഒ​ന്നാ​യി വ​യ്ക്കു​ക. ഇ​നി ഇ​ത് സൂ​ഷി മാ​റ്റോ​ടു​കൂ​ടെ ത​ന്നെ ന​ന്നാ​യി മു​റു​ക്കി റോ​ൾ ആ​ക്കു​ക. ഇ​നി​യി​ത് വ​ട്ട​ത്തി​ലു​ള്ള ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് സോ​യാ​സോ​സി​നൊ​പ്പം വി​ള​ന്പു​ക. ജ​പ്പാ​ൻ​കാ​ർ പ്രാ​ത​ൽ വി​ഭ​വ​മാ​യാ​ണ് ഇ​ത് ക​ഴി​ക്കാ​റ്.

ഇ​ന്ദു നാ​രാ​യ​ണ്‍