ഓ​രോ മ​ണി ചോ​റി​നും നാം ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു
വി​ശ​പ്പി​ന്‍റെ വി​ല എത്ര​യോ വ​ലു​താ​ണ്. ന​യാ​പൈ​സ​യി​ല്ലാ​തെ വ​യ​റെ​രി​ഞ്ഞു ത​ള​ർ​ന്നു​റ​ങ്ങു​ന്ന ഏ​റെ​പ്പേ​രെ മെ​ഡി​ക്ക​ൽ കോ​ളജിലും വ​ഴി​യോ​ര​ങ്ങ​ളി​ലും കാ​ണാ​നി​ട​യാ​യി​ട്ടു​ണ്ട്. അ​ർ​ബു​ദ​ത്തി​ന്‍റെ തേ​ളി​റു​ക്ക​ത്തി​ൽ പു​ള​യു​ന്ന കു​ഞ്ഞി​ന് പ​ത്തു​രൂ​പ​യു​ടെ പൊ​ടി​യ​രി​ക്ക​ഞ്ഞി വാ​ങ്ങി​ക്കൊ​ടു​ത്തശേഷം നയാപൈസയില്ലാതെ വ​രാ​ന്ത​യി​ൽ പ​ട്ടി​ണി​യി​രി​ക്കുന്ന അ​ച്ഛ​ന​മ്മ​മാ​ർ.

ഇ​ക്കാ​ല​ത്ത് ന​വ​ജീ​വ​ന്‍റെ അ​ടു​ക്ക​ള​യി​ൽ ദിവസവും നാ​ലാ​യി​രം പേ​ർ​ക്കു​ള്ള അ​രി ചെ​ന്പു​ക​ളി​ൽ തി​ള​യ്ക്കു​ന്പോ​ൾ എ​ന്‍റെ ഓ​ർ​മ​ക​ളെ പി​ന്നോ​ട്ടു​ന​യി​ക്കു​ക വി​ശ​ക്കു​ന്ന രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും ദൈ​ന്യ​ത​യാ​ണ്. ചെ​ന്പു​ക​ളി​ൽ തി​ള​ച്ചു​പൊ​ന്തു​ന്ന ഓ​രോ മ​ണി ചോറും അ​നേ​ക​രു​ടെ അ​ന്യം​നി​ൽ​ക്കാ​ത്ത ദാ​ന​ത്തി​ന്‍റെ നി​ക്ഷേ​പ​മാ​ണെ​ന്ന് ഞാ​ന​റി​യു​ന്നു. ഒ​പ്പം ഈ ​ഭ​ക്ഷ​ണം ദൈ​വ​ത്തി​ന് പാ​വ​ങ്ങ​ളോ​ടും വേ​ദ​നി​ക്കു​ന്ന​വ​രോ​ടു​മു​ള്ള ക​രു​ത​ലു​മാ​ണ്.

നാ​ളേ​ക്കാ​യി ഒ​രു മ​ണി അ​രി ബാ​ക്കി​യി​ല്ലാ​തെ നവജീവൻ ഭവനത്തിലെ അ​ടു​ക്ക​ള കാ​ലി​യാ​യ ചി​ല ദി​വ​സ​ങ്ങ​ളി​ൽ അ​നേ​ക​രു​ടെ പ്രാ​ർ​ഥ​ന​ക​ൾ​ക്കു​ത്ത​ര​മാ​യി ഒ​രു നാ​ഴി മു​ത​ൽ ഒ​രു ലോ​റി വ​രെ അ​രി ദാ​ന​മാ​യി എ​ത്തി​യ അ​ത്ഭു​ത​ങ്ങ​ൾ ഓ​ർ​മ​യി​ലു​ണ്ട്. ബ​സ് വ​ലി​പ്പ​മു​ള്ള വ​ണ്ടി​യി​ൽ ചോ​റു​കു​ട്ട​ക​ളു​മാ​യി ഇ​ക്കാ​ല​ത്ത് ഉചയ്ക്കും വൈ​കു​ന്നേ​ര​വും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു പോ​കു​ന്പോ​ൾ നാ​ലു പ​തി​റ്റാ​ണ്ടു മു​ൻ​പ് അ​ഞ്ചു കി​ലോ അ​രി​യു​ടെ അ​ത്താ​ഴ​ച്ചോ​റ് കു​ട്ട​യി​ലാ​ക്കി മെഡിക്കൽ കോളജിലേക്ക് ത​ല​യി​ൽ ചു​മ​ന്നു​ന​ട​ന്ന​തും അവിടെ ഒ​രു ത​വി ചോ​റി​നാ​യി ആ​ൾ​ക്കൂ​ട്ടം ഓ​ടി​ക്കൂ​ടു​ന്ന​തു​മാ​യ പഴയ കാ​ലം ഓർമയിൽവരും.

ന​ഴ്സു​മാ​രും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും വീ​ടു​ക​ളി​ൽ​നി​ന്ന് അ​ധി​ക​മാ​യി കൊ​ണ്ടു​വ​രു​ന്ന പൊ​തി​ച്ചോ​റു​ക​ൾ ശേ​ഖ​രി​ക്കാ​ൻ ബ​ക്ക​റ്റു​മാ​യി വാ​ർ​ഡു​ക​ൾ ക​യ​റി​യി​റ​ങ്ങി​യ ദി​വ​സ​ങ്ങ​ൾ. ആ ​ക​രു​ത​ൽ ഒരു ദി​വ​സം ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചോ​റു​ക​റി​ക​ൾ ത​യാ​റാ​ക്കു​ന്ന അടുപ്പണയാത്ത അ​ടു​ക്ക​ള​യാ​ക്കി ദൈ​വം ന​വ​ജീ​വ​നെ ഉ​യ​ർ​ത്തി, വ​ള​ർ​ത്തി.

ഒ​രു നേ​രം പോ​ലും മു​ട​ക്കം വ​രാ​തെ ദൈ​വം അ​ത​ത് ദി​വ​സ​ത്തേ​ക്കാ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ ഈ അടുക്കളയിലേക്ക് തന്നയ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. 20 രൂ​പ ശ​ന്പ​ള​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തു​ട​ങ്ങി​യ ചെ​റി​യ ജോ​ലി​യി​ൽ​നി​ന്ന് വ​ർ​ഷം മൂ​ന്നു കോ​ടി രൂ​പയിലേറെ വി​ല വ​രു​ന്ന ചോ​റു​വി​ള​ന്പു​കാ​ര​നാ​യി മാ​റ്റി​യ​ത് ദൈ​വ​മാ​ണ്. ക​രു​ത​ലി​ന്‍റെ അ​ക്ഷ​യ​പാ​ത്ര​ത്തി​ൽ നി​ന്ന് ഓ​രോ ത​വി വി​ള​ന്പു​ന്പോ​ഴും വാ​ങ്ങു​ന്ന​വ​രു​ടെ മു​ഖ​ത്തേ​ക്കു ഞാൻ നോ​ക്കാ​റു​ണ്ട്.

തോ​ളി​ലൊ​രു കു​ഞ്ഞും കൈ​ക​ളി​ൽ ചോ​ര​പൊ​ടി​ഞ്ഞ ബാ​ൻ​ഡേ​ജു​മാ​യി ചോ​റു​വ​ണ്ടി​യു​ടെ അ​രു​കി​ലെ​ത്തു​ന്നവ​ർ. അ​ടു​ത്തുകി​ട​ക്കു​ന്ന ശ​യ്യാ​വ​ലം​ബി​യാ​യ രോ​ഗി​ക്കാ​യി അ​ധി​ക​മൊ​രു പാ​ത്ര​വു​മാ​യി വ​രു​ന്ന ക​രു​ത​ൽ. പ​ഴ​യ​ൻ​ചോ​റാ​യി നാളെ രാ​വി​ലെ ഉ​ണ്ണാ​ൻ അൽപം ചോ​റ് അ​ധി​കം ചോ​ദി​ക്കു​ന്ന​വ​രു​ടെ നി​സ​ഹാ​യ​ത. വി​ശ​പ്പി​നു​മു​ന്നി​ൽ വ​ലി​യ​വ​രും ചെ​റി​യ​വ​രും ഒ​ന്നാ​കു​ന്ന കാ​ഴ്ച.

നി​റ​യു​ന്ന ചോ​റ്റു​പാ​ത്ര​ങ്ങ​ൾ നോ​ക്കി ആ​ശ്വാ​സ​ത്തി​ന്‍റെ പു​ഞ്ചി​രി സ​മ്മാ​നി​ച്ചു വാ​ർ​ഡു​ക​ളി​ലേ​ക്കു മ​ട​ങ്ങു​ന്ന രോ​ഗി​ക​ളു​ടെ മു​ഖ​ത്തെ ആ​ശ്വാ​സം ക​ണ്ട​റി​യു​ന്പോ​ൾ വി​ള​ന്പു​ന്ന​വ​രു​ടെയും ക​ണ്ണു​ക​ൾ നി​റ​യും. ന​മ്മു​ടെ​യൊ​ക്കെ പാ​ത്ര​ങ്ങ​ളി​ൽ നി​റ​യു​ന്ന ഓ​രോ മ​ണി ചോ​റും ദൈ​വം ഒ​രു​ക്കു​ന്ന ക​രു​ത​ലാ​ണ്.
സ​ദ്യ​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഓ​രോ ദി​വ​സ​വും നമ്മിൽപലരും ​മിച്ചം വെച്ചുക​ള​യു​ന്ന അ​ന്ന​ത്തി​ന്‍റെ വി​ല​യ​റി​യു​ന്ന​ത് ഒ​രു ത​വി ചോ​റി​നാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന പാ​വ​ങ്ങ​ളു​ടെ വി​ശ​പ്പ​് നേരിൽ കാണുന്പോ​ഴാ​ണ്.


പി.​യു. തോ​മ​സ്, ന​വ​ജീ​വ​ൻ