ദേ​ശീ​യ​ഗാ​ന​വും ദേ​ശീ​യ​പ​താ​ക​യും
ത​ത്വ​ബോ​ധി​നി പ​ത്രി​ക​യി​ൽ ഭാ​ര​ത് വി​ധാ​ത എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ് മ​ഹാ​ക​വി ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ ജ​ന​ഗ​ണ​മ​ന എ​ന്ന ഗാ​നം ആ​ദ്യ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​ത്. ര​ബീ​ന്ദ്ര​നാ​ഥ് ടാ​ഗോ​റി​ന്‍റെ വ​രി​ക​ളി​ലൂ​ടെ ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​വും വൈ​വി​ധ്യ​വു​മാ​ണ് ദേ​ശീ​യ​ഗാ​ന​ത്തി​ൽ നി​റ​യു​ന്ന​ത്. 1911 ഡി​സം​ബ​ർ 27 ന് ​ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ൽ‌​ക്ക​ട്ട സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം​ദി​നം ജ​ന​ഗ​ണ​മ​ന ആ​ല​പി​ക്ക​പ്പെ​ട്ടു.

അ​തു​വ​രെ വ​ന്ദേ​മാ​ത​ര​മാ​യി​രു​ന്നു സ​മ​ര​സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​തി​വാ​യി പാ​ടി​യി​രു​ന്ന​ത്. രാ​ജ്യം പ​ര​മോ​ന്ന​ത റി​പ്പ​ബ്ളി​ക്കാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും ര​ണ്ടു​ദി​വ​സം മു​ൻ​പ് 1950 ജ​നു​വ​രി 24ന് ​കോ​ണ്‍​സ്റ്റി​റ്റ്യു​വ​ന്‍റ് അ​സം​ബ്ളി ജ​ന​ഗ​ണ​മ​ന​യെ ദേ​ശീ​യ ഗാ​ന​മാ​യി അം​ഗീ​ക​രി​ച്ചു.

ദേ​ശീ​യ പ​താ​ക ആ​ദ്യ​മാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത​ത് സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ആ​ന്ധ്രാ പ്ര​ദേ​ശി​ലെ മ​ച്ചി​ലി​പ്പ​ട്ട​ണ​ത്തി​ന​ടു​ത്ത് ബ​ട്ട​ല​പെ​നു​മ​രു സ്വ​ദേ​ശി​യു​മാ​യ പിം​ഗ​ലി വെ​ങ്ക​യ്യ​യാ​ണ്. പി​ന്നീ​ട് ഇ​തി​ന് പ​ല​പ്പോ​ഴാ​യി വി​വി​ധ നി​റ​ഭേ​ദ​ങ്ങ​ൾ വ​രു​ത്തി.

1931ൽ ​ക​റാ​ച്ചി​യി​ൽ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് സ​മി​തി കാ​വി, വെ​ള്ള,ഹ​രി​ത വ​ർ​ണ്ണ​ങ്ങ​ളും ന​ടു​വി​ൽ ച​ർ​ക്ക​യും അ​ട​ങ്ങി​യ പ​താ​ക​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കി.

1947 ജൂ​ണ്‍ 23ന് ​ദേ​ശീ​യ​പ​താ​ക പ​രി​ഷ്ക​രി​ക്കാ​ൻ ബാ​ബു രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി രൂ​പീ​ക​രി​ച്ചു. സാ​ര​നാ​ഥി​ലെ അ​ശോ​ക​സ്തം​ഭ​ത്തി​ലെ ധ​ർ​മ്മ​ച​ക്രം ച​ർ​ക്ക​യു​ടെ സ്ഥാ​ന​ത്തു ഉ​പ​യോ​ഗി​ച്ചു കൊ​ണ്ട് ദേ​ശീ​യ​പ​താ​ക​യ്ക്കു അ​ന്തി​മ​രൂ​പം കൈ​വ​ന്നു. 1947 ഓ​ഗ​സ്റ്റ് 15ന് ​ഈ പ​താ​ക സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ദേ​ശീ​യ​പ​താ​ക​യാ​യി ആ​ദ്യ​മാ​യി ഉ​യ​ർ​ന്നു.