രംഗപടം ആർട്ടിസ്റ്റ് സുജാതൻ
നാ​ട​ക​​ അവതരണവേളകളിൽ മൈ​താ​ന​ങ്ങ​ളി​ലെയും സ്റ്റേജുകളിലെയും കോ​ളാ​ന്പി മൈ​ക്കുകളിലൂടെ രംഗപടം ആർട്ടിസ്റ്റ് സുജാതൻ എന്ന ​അ​നൗ​ണ്‍​സ്മെ​ന്‍റ് കേ​ൾ​ക്കാ​ത്ത​ മലയാളികൾ ചു​രു​ക്ക​മാ​ണ്. അ​ര​നൂ​റ്റാ​ണ്ടാ​യി മ​ല​യാ​ള നാ​ട​ക​വേ​ദി​ക​ൾ​ക്ക് ഏറ്റവുമധികം സ്റ്റേജുകൾ ഡിസൈൻ ചെയ്ത കലാകാരനാണ് സുജാതൻ. പ്രക്ഷേകരെ ഇന്നും ഹരംകൊള്ളിക്കുന്ന പ്രസിദ്ധമായ ഒട്ടേറെ നാടകങ്ങൾ‌. ഇതിൽതന്നെ ഏറ്റവും പ്രസിദ്ധി നേടിയ 50 നാടകങ്ങളുടെ രം​ഗ​പ​ട​ങ്ങ​ൾ പു​ന:​സൃ​ഷ്്ടി​ക്കു​ന്ന പ​ണി​പ്പു​ര​യി​ലാ​ണിപ്പോൾ സുജാതൻ.
ഓ​ടു​ന്ന ബ​സും പാ​യു​ന്ന കു​തി​ര​യും ബോം​ബാ​ക്ര​മ​ണ​ത്തി​ൽ പൊ​ട്ടി​ത്തെറി​ക്കു​ന്ന ട്രെ​യി​നും മ​ഴ​വി​ല്ലും വെ​ള്ള​ച്ചാ​ട്ട​ം ഉൾപ്പെടെ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളും, നാ​ലു​കെ​ട്ടും, ത​റ​വാ​ടും, പ​ടി​പ്പു​ര​യും, ലി​ഫ്റ്റും, വി​മാ​ന​വും, ക​ട​ലി​ൽ പാ​യു​ന്ന ബോ​ട്ടു​ം ഉൾ‌പ്പെടെ കാ​ണി​ക​ളു​ടെ പ്ര​തീ​ക്ഷ​യ്ക്ക​പ്പു​റം ത​ന്‍റെ മാ​ന്ത്രി​ക വി​ര​ലി​ലെ ചാ​യ​ത്തണ്ടിൽ പു​തി​യ രം​ഗ​ഭാ​ഷ ഒരുക്കിയ കലാപ്രതിഭയാണ് സു​ജാ​ത​ൻ.
അ​ച്ഛ​ൻ ആ​ർ​ട്ടിസ്റ്റ് കേ​ശ​വ​നാ​ണ് സുജാ​ത​ന്‍റെ ഗു​രു. എ​ൻ.​എ​ൻ.​പി​ള്ള ,കെ.​ടി. മു​ഹ​മ്മ​ദ്, പി.​ജെ.​ആ​ന്‍റ​ണി, എ​സ്എ​ൽ​പു​രം സ​ദാ​ന​ന്ദ​ൻ, ക​ണി​യാ​പു​രം രാ​മ​ച​ന്ദ്ര​ൻ, തോ​പ്പി​ൽ​ഭാ​സി, വൈ​ക്കം ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ, ഒ.​മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​രു​ടെ സ​മ​കാ​ലി​ക​ന​ായിരു​ന്നു അ​ച്ഛ​ൻ കേ​ശ​വ​ൻ. ഇ​വ​രു​മാ​യു​ണ്ടായ ച​ങ്ങാ​ത്ത​വും അ​ച്ഛ​നോ​ടൊ​പ്പ​മു​ള്ള നാ​ട​ക​യാ​ത്ര​ക​ളും സു​ജാ​ത​നെ രം​ഗ​പ​ട നിർമിതിയിലേ​ക്ക് നയിച്ചു. കാ​രാ​പ്പു​ഴ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് പ​ഠ​ന​ത്തി​നു ശേ​ഷം പതിനേഴാം വ​യ​സി​ൽ വരയും സ്റ്റേജ് സെറ്റിംഗ്സും തു​ട​ങ്ങി.
അക്കാലത്ത് അ​ച്ഛ​നോടൊപ്പം കായംകുളം കെ​പി​എ​സി​യു​ടെ കൂ​ട്ടു​കു​ടും​ബം എ​ന്ന നാ​ട​കത്തിന്‍റെ പരിശീലന ക്യാ​ന്പി​ൽ പോ​യി. അ​ച്ഛ​ൻ വ​ര​യ്ക്കു​ന്പോ​ൾ നി​റ​ങ്ങ​ൾ കൊ​ടു​ത്തു സ​ഹാ​യി​ച്ചുതു​ട​ങ്ങി.
പിൽക്കാലത്ത് ഈ രംഗത്തെ അതികായനായി സുജാതൻ വളർന്നു. നാ​ട​കം അ​ര​ങ്ങി​ലെ​ത്തി​യാ​ൽ സ്റ്റേ​ജി​ൽത്തന്നെ ഇ​രു​ന്നു കഥയുടെ ഗതി കണ്ടു പഠിക്കും. ക​ഥാ​പാ​ത്ര​ങ്ങളുടെ ഭാവയും ശൈലിയും മ​ന​സി​ലാ​ക്കും.
1973ൽ ​കോ​ട്ട​യം നാ​ഷ​ണ​ൽ തി​യ​റ്റേ​ഴ്സി​ന്‍റെ നി​ശാ​സ​ന്ധി നാ​ട​ക​ത്തി​ലാ​ണ് ആ​ദ്യ​മാ​യി സുജാതൻ രം​ഗ​പ​ടം ചെ​യ്യു​ന്ന​ത്. ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്ത് പാ​ള​ങ്ങ​ൾ ക​ട​ന്നുപോ​കു​ന്ന ഒ​രു പ്ര​ദേ​ശം, റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്സ് ഇ​തു ര​ണ്ടു​മാ​യി​രു​ന്നു ആ​ദ്യ​രം​ഗ​പ​ടം. നാടകകലയിൽ അ​ര നൂ​റ്റാണ്ടു പി​ന്നി​ടു​ന്പോ​ൾ സുജാ​ത​ൻ രം​ഗ​പ​ടം ഒ​രു​ക്കി​യ നാ​ട​ക​ങ്ങ​ളു​ടെ എ​ണ്ണം 3500. കേരളത്തിലും പുറത്തുമായി 450 ല​ധി​കം നാ​ട​ക സ​മി​തി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു. ര​ണ്ട​ര മീ​റ്റ​ർ നീ​ള​ത്തിലും ഒ​ന്നേ​കാ​ൽ മീ​റ്റ​ർ വീ​തി​യി​ലും പെ​യി​ന്‍റിം​ഗി​നു ഉ​പ​യോ​ഗി​ക്കു​ന്ന ക​ട്ടി​യു​ള്ള തു​ണി ഉ​പ​യോ​ഗി​ച്ചാ​ണ് സ്റ്റേജ് രം​ഗ​പ​ടം ഒ​രു​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യജീ​വി​ത​ത്തി​ൽ വ​ലി​യ ച​ല​നം സൃ​ഷ്്ടി​ച്ച നി​ങ്ങ​ളെ​ന്നെ ക​മ്മ്യൂ​ണി​സ്റ്റാ​ക്കി എ​ന്ന നാ​ട​ക​ത്തി​ൽ മൂ​ന്നു സെ​റ്റു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് സുജാ​ത​ന്‍റെ മാ​സ്റ്റ​ർപീ​സുകളായി എണ്ണപ്പെടുന്നു.
നാ​ട​ക​ത്തി​ലെ ക​ഥാ​പാ​ത്ര​മാ​യ പ​ര​മു​ പി​ള്ള​യു​ടെ വീ​ട്, കു​ടി​ലും വ​യ​ലും ചേ​ർ​ന്ന് അ​ടി​യാ​ന്‍റെ വീ​ട്, ക​ര​പ്ര​മാ​ണി​യു​ടെ വീ​ട് എന്നീ ​മൂ​ന്നു സെ​റ്റു​ക​ളും അ​ക്കാ​ല​ത്തെ സൂ​പ്പ​ർ ഹി​റ്റു​ക​ളാ​യി​രു​ന്നു. എ​ൻ​. എ​ൻ. പി​ള്ള​യു​ടെ ക്രോ​സ് ബെ​ൽ​റ്റ്, ച​ങ്ങ​നാ​ശേ​രി ഗീ​ഥ​യു​ടെ ഏ​ഴു രാ​ത്രി​ക​ൾ, കാ​ട്ടു​തീ, കാ​യം​കു​ളം കേ​ര​ള ആ​ർ​ട്സ് തീ​യ​റ്റ​റി​ന്‍റെ രാ​മ​രാ​ജ്യം തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളു​ടെ രം​ഗ​പ​ട​ങ്ങ​ളും സു​ജാ​ത​നെ ദേ​ശീ​യ​ത​ല​ത്തി​ൽ അറിയപ്പെടുന്ന ക​ലാ​കാ​ര​നാ​ക്കി. എ​ൻ​.എ​ൻ. പി​ള്ള​യു​ടെ മ​ന്വ​ന്ത​രം നാ​ട​കം അ​ജ​ന്ത എ​ല്ലോ​റ ഗു​ഹ​ക​ളു​ടെ ക​ഥ​യാ​യി​രു​ന്നു. എ​ൻ​.എ​ൻ. പി​ള്ള അ​ജ​ന്ത​യി​ൽ പോ​യി നേ​രി​ട്ടുക​ണ്ട​തി​നുശേ​ഷ​മാ​ണ് ക​ഥ​യെ​ഴു​തി​യ​ത്. ഇ​തി​നാ​യി ഒ​രു രം​ഗ​പ​ടം മാ​ത്ര​മാ​ണ് ത​യാ​റാ​ക്കി​യ​ത്. സ്റ്റേ​ജ് മു​ഴു​വ​ൻ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഗു​ഹ. അ​ജ​ന്ത എ​ല്ലോ​റ​യു​ടെ ബ്ലാ​ക്ക് ആ​ന്‍റ് വൈ​റ്റ് ചിത്രം നോക്കി സു​ജാ​ത​ൻ ത​യാ​റാ​ക്കി​യ രം​ഗ​പ​ടം ക​ണ്ട​തി​നു ശേ​ഷം എ​ൻ.​എ​ൻ. പി​ള്ള പ​റ​ഞ്ഞു, നേ​രി​ട്ടു ക​ണ്ട​തു​പോ​ലെത​ന്നെ​യെ​ന്ന്. രം​ഗ​പ​ടം ഒരുക്കൽ തപസ്യയാക്കാൻ പ്ര​ചോ​ദ​ന​മേ​കി​യതും ഈ ​വാ​ക്കു​ക​ളാ​യി​രു​ന്നു. ഒ​ന്നോ ര​ണ്ടോ രം​ഗങ്ങളും ഏ​തെ​ങ്കി​ലും പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളും വരച്ച് രം​ഗ​പ​ടം ഒ​രു​ക്ക​ലാ​യി​രു​ന്നു മു​ന്പു നാ​ട​ക​ങ്ങ​ളി​ൽ. എ​ന്നാ​ൽ ഇ​ന്ന് സി​നി​മാ ലൊ​ക്കേ​ഷ​ൻ പോ​ലെ നാ​ട​ക​ത്തി​നും നിരവധി സെ​റ്റു​ക​ൾ വേ​ണം. അ​ന്പ​ല​പ്പു​ഴ സാ​ര​ഥി​യു​ടെ സ​മം എ​ന്ന നാ​ട​ക​ത്തി​ന് 14 സെ​റ്റു​ക​ൾ ഒ​രു​ക്കി. കെ​പി​എ​സി​യു​ടെ ഭീ​മ​സേ​ന​നു വ​ര​ച്ചത് 28 രം​ഗ​പ​ട​ങ്ങ​ളാ​ണ്.
നാ​ട​ക​ം കൂടാതെ മി​മി​ക്രി, ബാ​ലെ വേ​ദി​ക​ളി​ലും ഷേ​ക്സ്പി​യ​ർ, ഒ​ഥ​ല്ലോ നാ​ട​ക​ങ്ങ​ളു​ടെ അ​ര​ങ്ങേ​റ്റവേ​ദി​ക​ളി​ലും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ലും രം​ഗ​പ​ടം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര​താ​രം തി​ല​ക​ൻ സം​വി​ധാ​നം ചെ​യ്ത അ​ബ്കാ​രി എ​ന്ന നാ​ട​ക​ത്തി​ലെ സെ​റ്റ് ഏ​വ​രു​ടെ​യും പ്ര​ശം​സ നേ​ടി​യ​ിരുന്നു. സ്റ്റേ​ജി​ൽ ഒ​രു ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യും മു​ക​ളി​ലേ​ക്കു​ള്ള ലി​ഫ്റ്റും സെ​റ്റി​ട്ടു. മു​ക​ളി​ലേ​ക്കും താ​ഴേ​ക്കും വ​രു​ന്ന ലി​ഫ്റ്റ് എ​ല്ലാ​വ​രെ​യും അ​ദ്ഭുത​പ്പെ​ടുത്തി. കെ​പി​എ​സി​യു​ടെ കൈ​യും ത​ല​യും പു​റ​ത്തി​ട​രു​ത് നാ​ട​ക​ത്തി​ൽ കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ഉ​ൾ​ഭാ​ഗം സ്റ്റേജിൽ ഒരുക്കിയതും കാ​ണി​ക​ളി​ൽ അ​ദ്ഭുതം സൃ​ഷ്ടി​ച്ചു. ബസ് മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നു തോ​ന്നു​ംവി​ധ​മാ​യി​രു​ന്നു രം​ഗ​പ​ടം.
രം​ഗ​പ​ട​ങ്ങ​ളി​ൽ സു​ജാ​തന് നിരവധി അ​വാ​ർ​ഡു​ക​ളും സ്വന്തമായി. 1981ൽ ​രം​ഗ​പ​ട​ത്തി​നു ല​ഭി​ച്ച ആ​ദ്യ സം​സ്ഥാ​ന അ​വാ​ർ​ഡു മു​ത​ൽ ഇ​തു​വ​രെ 19 അ​വാ​ർ​ഡു​ക​ൾ.
നാ​ട​ക രം​ഗ​പ​ട​ങ്ങ​ൾ​ക്കൊ​പ്പം സി​നി​മ അ​ഭ്ര​പാ​ളി​യി​ലും സു​ജാ​ത​ൻ മുഖം കാണിച്ചു. നാ​ട​ക​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഗു​രു​വാ​യൂ​ർ ദേ​വ​രാ​ജ​ൻ ഒ​രു​ക്കി​യ സി​നി​മ​യി​ൽ ജ​ഗ​തി​ ശ്രീകുമാറിനും സു​കു​മാ​രി​ക്കു​മൊ​പ്പം ചെ​റി​യ വേ​ഷം. തു​ട​ർ​ന്ന്് അ​ന​ൽ നാ​ഗേ​ന്ദ്ര​ന്‍റെ തീ, ​ജ​യ​രാ​ജി​ന്‍റെ നി​റ​യെ ത​ത്ത​ക​ളു​ള്ള മ​രം, ജോ​ഷി മാ​ത്യു​വി​ന്‍റെ നൊ​ന്പ​ര​ക്കൂ​ട് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു.
കോ​വി​ഡ് മഹാമാരിയിൽ ക​ലാ​രം​ഗം നി​ശ്ച​ല​മാ​യ​പ്പോ​ൾ സു​ജാ​ത​ൻ തീ​രു​മാ​നി​ച്ചതാണ് 55 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഒ​രു​ക്കി​യ രം​ഗ​പ​ട​ങ്ങ​ളിൽ പ്രധാനപ്പെട്ടവ പു​നഃസൃ​ഷ്്ടി​ക്ക​ണ​മെ​ന്ന്്. പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ളു​ടെ രം​ഗ​പ​ട​ങ്ങ​ൾ​ക്ക് ആ​യു​സി​ല്ല. പ​ര​മാ​വ​ധി ഒ​ന്നോ ര​ണ്ടോ വ​ർ​ഷം. ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ ക​ളി​ക്കു​ന്ന നാ​ട​ക​ങ്ങ​ൾ വി​ര​ള​മാ​ണ്. പു​തി​യ നാ​ട​ക​ങ്ങ​ൾ വ​രു​ന്പോ​ൾ ക​ലാ​സ​മി​തി​ക​ൾ പ​ഴ​യ ക​ട്ടൗ​ട്ടു​ക​ളും ക​ർ​ട്ട​ണും ഒ​ഴി​വാ​ക്കും. പ്രാ​ധാ​ന്യ​മു​ള്ള നാ​ട​ക​ത്തി​ന്‍റെ ക​ട്ടൗ​ട്ടു​ക​ൾ പോ​ലും സൂ​ക്ഷി​ക്കാ​നാ​യി​ട്ടി​ല്ല. പ​ല നാ​ട​ക​ങ്ങ​ളു​ടെ​യും രം​ഗം മ​ന​സി​ലു​ണ്ട്. അ​വ ഓ​ർ​ത്തെ​ടു​ത്തു വ​ര​യ്ക്കു​ന്ന​തു ക്ലേശകരമെങ്കി​ലും കാ​ലാ​തി​വ​ർ​ത്തി​ക​ളാ​യ 50 നാ​ട​ക​ങ്ങ​ളു​ടെ പു​നഃസൃ​ഷ്ടി​യു​ടെ പ​ണി​പ്പു​ര​യി​ലാ​ണ് ഇ​ദ്ദേ​ഹം. ഭാ​വി ത​ല​മു​റ​യ്ക്കു നാ​ട​ക​ങ്ങ​ളെ അ​ടു​ത്ത​റി​യാ​നും പ​ഠി​ക്കാനും ഇത് അ​വ​സ​ര​മൊ​രു​ക്കാ​നാ​കു​മെ​ന്നാ​ണ് സു​ജാ​ത​ൻ പ​റ​യു​ന്ന​ത്.
കോ​ട്ട​യം 16ൽ​ചി​റ​യി​ലു​ള്ള വീ​ടി​നു സ​മീ​പ​ം അ​ച്ഛ​ന്‍റെ ഓ​ർ​മ​യ്ക്കാ​യി നി​ർ​മി​ച്ച ആ​ർ​ട്ടിസ്റ്റ് കേ​ശ​വ​ൻ സ്മാ​ര​ക ക​ലാ​മ​ന്ദി​ര​ത്തി​ലാ​ണ് വ​ർ​ണ​കൂ​ട്ടു​ക​ളും രം​ഗ​പ​ട​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്. തി​യ​റ്റ​ർ ക​ലാ​കാ​ര​ൻ​മാ​രു​ടെ സം​ഘ​ട​ന​യാ​യ ആ​ത്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ജാ​ത​ൻ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലും സ​ജീ​വ​മാ​ണ്. ഐ​ഷാ​കു​മാ​രി​യാ​ണ് ഭാ​ര്യ. ഗ്രാ​ഫി​ക്സ് ഡി​സൈ​നർ ജി​തി​ൻ ശ്യാം, ​ആനി​മേ​ഷ​ൻ ഡി​സൈ​ന​ർ ജി​ജോ ശ്യാം ​എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. ഇരുവരും രം​ഗ​പ​ടവേ​ദി​യി​ൽ അ​ച്ഛ​നെ സ​ഹാ​യി​ക്കു​ന്നു​ണ്ട്.

ജി​ബി​ൻ കു​ര്യ​ൻ