അ​ബ്ര​ഹാം ന​ട​ന്ന വ​ഴി​യി​ലൂ​ടെ...
കു​ല​പ​തി​യാ​യ അ​ബ്രാ​ഹ​ത്തി​ന്‍റെ പാ​ദ​മു​ദ്ര​ക​ൾ പ​തി​ഞ്ഞ പ​ടി​ക്കെ​ട്ടാ​ണി​ത്. അതുപോലെ ദാവീദ് രാജാവിന്‍റെയും ഇസ്രയേൽ ജനതയുടെയും ആ​ധു​നി​ക ഹെ​ബ്രോ​ണ്‍ പ​ട്ട​ണ​ത്തി​നു സ​മീ​പ​ത്താ​ണ് ടെ​ൽ ഹെ​ബ്രോ​ണ്‍ എ​ന്നു പേ​രു​ള്ള, പ​ഴ​യ നി​യ​മ​കാ​ല​ത്തെ ഹെ​ബ്രോ​ണ്‍ ന​ഗ​ര​ത്തി​ന്‍റെ ന​ഷ്ടാ​വ​ശി​ഷ്ട​ങ്ങ​ൾ. ഇ​ന്ന​തൊ​രു ആ​ർ​ക്കിെ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കാ​ണ്. ഈ ​പാ​ർ​ക്കി​ലാ​ണ് ഏ​ക​ദേ​ശം 4500 വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള ഈ ​ക​ൽ​ക്കെ​ട്ട്. ഇ​സ്ര​യേ​ൽ​ജ​ന​ത അ​ധി​വ​സി​ക്കു​ന്ന​തി​നു മു​ന്പ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന കാ​നാ​ന്യ​രാ​ണ് ഈ ​ന​ട​യു​ടെ നി​ർ​മാ​താ​ക്ക​ൾ. ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും പ്രാ​ചീ​ന​മാ​യ ഈ ​ന​ട​ക്ക​ല്ലു​ക​ൾ ഹെ​ബ്രോ​ണ്‍ ന​ഗ​രകവാട​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണ്.

ഉ​ത്പ​ത്തി പു​സ്ത​ക​ത്തി​ലെ വി​വ​ര​ണ​മ​നു​സ​രി​ച്ച് ഹി​ത്യ​നാ​യ എ​ഫ്റോ​ണി​ന്‍റെ പ​ക്ക​ൽനി​ന്ന് മ​ക്പെ​ലാ ഗു​ഹ വാ​ങ്ങു​വാ​ൻ അ​ബ്രാ​ഹം ഹെ​ബ്റോ​ണ്‍ ന​ഗ​ര​ക​വാ​ട​ത്തി​ൽ എ​ത്തു​ക​യു​ണ്ടാ​യി. ഉ​ത്പ​ത്തി പു​സ്ത​ക​ത്തി​ൽ വാ​യി​ക്കു​ന്നു: ""​എ​ഫ്റോ​ണ്‍ ഹി​ത്യ​രു​ടെ ഇ​ട​യി​ൽ ഇ​രു​പ്പു​ണ്ടാ​യി​രു​ന്നു. ഹി​ത്യ​രും ന​ഗ​ര​വാ​തി​ലി​ലൂ​ടെ ക​ട​ന്നു​പോ​യ എ​ല്ലാ​വ​രും കേ​ൾ​ക്കേ അ​വ​ൻ അ​ബ്രാ​ഹ​ത്തോ​ടു പ​റ​ഞ്ഞു... മാ​മ്രേ​ക്കു കി​ഴ​ക്കു​വ​ശ​ത്ത് മ​ക്പെ​ലാ​യി​ൽ എ​ഫ്റോ​ണി​നു​ണ്ടാ​യി​രു​ന്ന നി​ലം അ​തി​ന്‍റെ നാ​ല് അ​തി​ർ​ത്തി​ക​ൾ വ​രെ​യും അ​തി​ലെ ഗു​ഹ​യും വൃ​ക്ഷ​ങ്ങ​ളും സ​ഹി​തം ഹി​ത്യ​രു​ടെ​യും ന​ഗ​ര​വാ​തി​ൽ​ക്ക​ൽ​കൂ​ടി ക​ട​ന്നു​പോ​യ​വ​രു​ടെ​യും മു​ന്പാ​കെ​വ​ച്ച് അ​ബ്രാ​ഹ​ത്തി​ന് അ​വ​കാ​ശ​മാ​യി കി​ട്ടി.


അ​തി​നു​ശേ​ഷം അ​ബ്രാ​ഹം ഭാ​ര്യ സാ​റാ​യെ കാ​നാ​ൻ ദേ​ശ​ത്തു മാ​മ്രേ​ക​യു​ടെ കി​ഴ​ക്ക്, ഹെ​ബ്രോ​ണി​ൽ മ​ക്പെ​ലാ​യി​ലെ വ​യ​ലി​ലു​ള്ള ഗു​ഹ​യി​ൽ അ​ട​ക്കി.’’ (ഉ​ത്പ​ത്തി 23:10,17-19). കാ​ലെ​സ് ഹെ​ബ്രോ​ൺ കീ​ഴ​ട​ക്കു​ക​യു​ണ്ടാ​യി (ജോ​ഷ്വാ: 13-15). ഇ​സ്രാ​യേ​ല്യ​രു​ടെ ആ​റ് അ​ഭ​യന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്. ഇ​വി​ടെ​വ​ച്ചാ​ണ് ദാ​വീ​ദ് രാ​ജാ​വാ​യി അ​ഭി​ഷി​ക്ത​നാ​യ​ത്. (2 സാ​മു. 2: 1-14)
യ​ഹൂ​ദ​രാ​ജാ​ക്കന്മാ​രു​ടെ കാ​ല​ത്ത് ഹെ​ബ്റോ​ണ്‍ ഒ​രു പ്ര​ധാ​ന ന​ഗ​ര​മാ​യി​രു​ന്നു. ജ​ല​സ്രോ​ത​സു​ക​ളും പ്ര​ധാ​ന നി​ര​ത്തു​ക​ളും വ​യ​ലു​ക​ളും മ​റ്റും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു ന​ഗ​രം.

വി​വി​ധ ച​രി​ത്ര​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ നി​ന്നു​ള്ള കൽമതി​ലു​ക​ൾ, ന​ട​പ്പാ​ത, ന​ഗ​ര​ക​വാ​ടം, ലി​ഖി​ത​ങ്ങ​ളു​ള്ള ക​ളി​മ​ണ്‍ ഫ​ല​ക​ങ്ങ​ൾ, രാ​ജ​മു​ദ്ര​ക​ൾ, മു​ന്തി​രി​ച്ച​ക്ക്, കു​ശ​വ​ന്‍റെ ചൂ​ള, യ​ഹൂ​ദ​രു​ടെ ആ​ചാ​ര​പ​ര​മാ​യ ക്ഷാ​ള​ന​ത്തി​നു​ള്ള ര​ണ്ട് മി​ക്‌വെക​ൾ എ​ന്നി​വ 1964ലും 2014​ലു​മാ​യി ന​ട​ത്തി​യ ഉ​ദ്ഖ​ന​ന​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​സ്രാ​യേ​ലി​ൽനി​ന്നും അ​രി​യേ​ൽ സി​യോ​ണ്‍