വരുന്നു ദീലീപിന്റെ ഭ.ഭ.ബ.
Sunday, November 12, 2023 5:05 AM IST
ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് ഭ.ഭ.ബ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമാണം. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്നു. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായിരുന്നു ധനഞ്ജയ്.
ഭ.ഭ.ബ.
ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് ഭ.ഭ.ബ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമാണം. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്നു. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായിരുന്നു ധനഞ്ജയ്. പേരിലെ കൗതുകം പോലെ തന്നെ വലിയ മുതൽമുടക്കിലെത്തുന്ന മാസ് ഫൺ ആക്ഷൻ സിനിമയാണിത്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും അണിനിരക്കും. ഫാഹിം സഫറും നടി നൂറിൻ ഷെറീഫുമാണ് രചന. പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി.പുതുവർഷത്തിൽ പ്രധാനമായും പൊള്ളാച്ചി കേന്ദ്രീകരിച്ചു ചിത്രീകരണം തുടങ്ങും. - വാഴൂർ ജോസ്.
ഡാൻസ് പാർട്ടി വരുന്നു
തകർപ്പൻ ഡാൻസും പാട്ടുമായി ഡാൻസ് പാർട്ടി ഡിസംബറിലെത്തും. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഡാൻസ് പാർട്ടി. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് നിർമാണം. ഡിസംബറിൽ തിയറ്ററിലെത്തും.
ചീനാ ട്രോഫി തീയേറ്ററിലേക്ക്
പ്രസിഡൻഷ്യൽ മൂവിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലി മേരി ജോയ് , ലിജോ ഉലഹന്നൻ എന്നിവർ നിർമിച്ച് അനിൽ ലാൽ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചീനാ ട്രോഫി നവംബർ പകുതിക്കു പ്രദർശനത്തിനെത്തും. നായകൻ ധ്യാൻ ശ്രീനിവാസൻ. പുതുമുഖം ദേവിക രമേശ് നായിക.