പോലീസ് ഗെറ്റപ്പിൽ ടൊവിനോ
Saturday, January 20, 2024 11:52 PM IST
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
പുതുതായി ചുമതലയേൽക്കുന്ന എസ്ഐ ആനന്ദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. നവാഗതനായ ഡാർവിൻ കുര്യാക്കോസാണ് സംവിധാനം. രണ്ടു മരണങ്ങളുടെ അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.
സമീപകാലത്തെ ഏറ്റവും ചെലവേറിയ പോലീസ് സ്റ്റോറിയായിരിക്കും ഈ ചിത്രം. സിദ്ദിഖ്, ബാബുരാജ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, കേട്ടയം നസീർ, അർഥനാ ബിനു, ജയ്സ് ജോർജ് . അശ്വതി മനോഹരൻ, റീനി ശരണ്യ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ജിനു വി. ഏബ്രഹമിന്റേതാണ് തിരക്കഥ. ഫെബ്രുവരി ഒൻപതിനു പ്രദർശനത്തിനെത്തും.
- വാഴൂർ ജോസ്.