സ്റ്റാർട്ട് അപ്പ് തുടങ്ങാം പുതിയ സംരംഭങ്ങൾ
സ്റ്റാർട്ട് അപ്പ് തുടങ്ങാം പുതിയ സംരംഭങ്ങൾ
ആർ. റോഷൻ
പേ​ജ് 104, വി​ല: 110
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
ചെറിയ സംരംഭങ്ങളിലൂടെ തുടക്കമിടാൻ ആഗ്രഹിക്കുന്നവർക്ക് ആവേശമാകുന്ന പുസ്തകം. നിരവധി അനുഭവക്കുറിപ്പുകൾ, വിജയ മന്ത്രങ്ങൾ, തന്ത്രങ്ങൾ എന്നിവയും രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ക്രിസ് ഗോപാലകൃഷ്ണന്‍റേതാണ് അവതാരിക.

നേടാം സ്വപ്നങ്ങൾ പരിധിയില്ലാതെ
സെബിൻ എസ്. കൊട്ടാരം
പേ​ജ് 132, വി​ല: 140
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ഉജ്വലവിജയം നേടാൻ സഹായിക്കുന്ന ലേഖനങ്ങൾ. പ്രചോദനാത്മക കഥകളും വിജയത്തിനുള്ള ടെക്നിക്കുകളും വായനാക്ഷമതയും ശ്രദ്ധേയം.

ഈ രാമൻ ഏതാണ്?
ബിനോയ് വിശ്വം
പേ​ജ് 110, വി​ല: 100
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
മോദി വരുന്പോൾ, വിചാരധാരയെ തള്ളിപ്പറയുമോ? ഹിറ്റ്‌ലർ തിരിച്ചുവന്നാൽ, ശ്രീരാമൻ വോട്ടു പിടിക്കാനെത്തുന്പോൾ, റിലയൻസിന്‍റെ തീവെട്ടിക്കൊള്ള മോഡി കാണാത്തതെന്തുകൊണ്ട്, ആരാണ് രാജ്യദ്രോഹി, ഈ രാമൻ ഏതാണ് തുടങ്ങി 23 ലേഖനങ്ങൾ. തീവ്രഹൈന്ദവ രാഷ്‌ട്രീയ ത്തിന്‍റെ അകം തുറക്കുന്ന എഴുത്തുകളാ ണിത്. അവതാരികയിൽ പ്രഫ. കെ.എൻ. പണിക്കർ പറയുന്നതുപോലെ മതേതര പ്രസ്ഥാന ങ്ങൾക്ക് രാഷ്‌ട്രീയ പ്രവർത്തനത്തി ലും ആശയപ്രചാരണത്തി നും ഉപകാരപ്പെടും ഈ ഗ്രന്ഥമെന്നു നിസംശയം പറയാം.

ലേവ് കുലെഷോവ് ചലച്ചിത്ര പാണിനി
സാബു ശങ്കർ
സമാഹരണം: യു. വിക്രമൻ
പേ​ജ് 64, വി​ല: 60
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
വിഖ്യാത റഷ്യൻ ചലച്ചിത്ര സംവിധായകൻ ലേവ് കുലെഷോവിനെക്കുറിച്ചുള്ള പുസ്തകം. ചലച്ചിത്രകുതുകികൾക്കും ആസ്വാദകർക്കും വിലപ്പെട്ട പുസ്തകം. കെ.ആർ മോഹനന്‍റെ അവലോകനവും കെ.ജി. ജോർജിന്‍റെ ആസ്വാദനക്കുറിപ്പും അലക്സാണ്ടർ സൊകുറോവിന്‍റെ അവതാരികയും.

എഴുത്തോ നിന്‍റെ കഴുത്തോ
പ്രഫ. വിശ്വമംഗലം സുന്ദരേശൻ
പേജ്: 55വി​ല: 50
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
സമകാലിക രാഷ്‌ട്രീയ പശ്ചാത്തലത്തിൽ ഗാന്ധിജി മുതൽ ഗൗരി ലങ്കേഷ് വരെയുള്ള വ്യക്തിത്വങ്ങളിലൂടെ കടന്നുപോകുന്ന
11 ലേഖനങ്ങൾ. രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന അനിഷ്ടസംഭവങ്ങൾക്കു പിന്നിലെ മതയാഥാസ്ഥിതികത്വത്തിന്‍റെ അടിവേരുകളെ സൂചിപ്പിച്ചുകൊണ്ടാണ് ഇതിലെ എഴുത്തുകൾ. ഭിന്നാഭിപ്രായങ്ങളെ അംഗീകരിക്കാത്ത രാഷ്‌ട്രീയത്തെ തുറന്നുകാണിക്കുന്ന ലളിതവും ശക്തവുമായ എഴുത്താണ് ഇത്. കഴുത്തിനേക്കാൾ എഴുത്തിനു വിലകൊടുക്കുന്നവർക്കുള്ള സമർപ്പണവും.

വാക്കും എഴുത്തും പോരാട്ടവും
കനയ്യ കുമാർ
സമാഹരണം: യു. വിക്രമൻ
പേ​ജ് 56, വി​ല: 50
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
കനയ്യകുമാറിന്‍റെ പ്രസംഗങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളുമാണ് ഉള്ളടക്കം. ഫാസിസത്തിനും വർഗീയതയ്ക്കുമെതിരേയുള്ള പോരാട്ടത്തിൽ മുന്നിലാണ് കനയ്യ കുമാർ. ഈ ലേഖനങ്ങളും അങ്ങനെതന്നെ. പന്ന്യൻ രവീന്ദ്രന്‍റേതാണ് അവതാരിക.

ആയുർവേദചരിത്രം
ഡോ. എസ്. ശിവദാസൻ പിള്ള
പേജ്: 173വി​ല: 170
പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
ആയുർവേദ ചികിത്സയെക്കുറിച്ചും അതിന്‍റെ ചരിത്രത്തെക്കുറിച്ചും വിശദീകരിക്കുന്ന ു. സിന്ധുനദീതട സംസ്കാരം മുതലുള്ള ചരിത്രം ഇതിലുണ്ട്. ആയുർവേദവും കേരളവും ഉൾപ്പെടെ 14 അധ്യായങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോ. വെള്ളിമൺ നെൽസന്‍റേതാണ് അവതാരിക. പഠനത്തിനും റഫറൻസിനും ഉചിതം.

ജീവിതം എന്‍റെ അഭിനിവേശം
ഡോ.വല്ലത്ത് ബാലകൃഷ്ണൻ
പരിഭാഷ: ബിന്ദു കെ. പ്രസാദ്
പേ​ജ് 264, വി​ല: 240
പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം
ഗ്യാസ്ട്രോ എന്‍ററോളജിയിലും പാൻക്രിയാറ്റോളജിയിലും പ്രഗത്‌ഭനായ ഡോക്ടറുടെ ആത്മകഥാപരമായ ലേഖനങ്ങൾ. പ്രസന്നമായ മനോഭാവത്തോടെ ജീവിതത്തെ നേരിട്ട വ്യക്തിയുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും വായനക്കാരെ പ്രചോദിപ്പിക്കും. ഹൃദയം തകർത്ത തോൽവികളും വിജയത്തിലേക്കുള്ള സഞ്ചാരവുമൊക്കെ ഒരു നോവലിലെന്നപോലെ വായിക്കാം. ഡോ. എം.എസ്. വല്യത്താന്‍റെ അവതാരിക.