ഇ​ത​ല്ലേ നാ​സി​ക​ളും ചെ​യ്ത​ത് ?
ഹേ​യ് ഇ​ത​ല്ല നാ​സി​ക​ൾ ചെ​യ്ത​ത് എ​ന്നു സ്ഥാ​പി​ക്കാ​ൻ നി​ര​വ​ധി​പേ​ർ ശ്ര​മം തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഗ​ർ​ഭ​ച്ഛി​ദ്ര​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രാ​ണ് അ​തി​നു ശ്ര​മി​ക്കു​ന്ന​ത്. പ​ക്ഷേ, അ​വ​ർ​ക്കു വാ​ക്കു​ക​ൾ കി​ട്ടു​ന്നി​ല്ല. മാ​ർ​പാ​പ്പ പ​റ​ഞ്ഞ​ത് ഇ​ത്തി​രി കൂ​ടി​പ്പോ​യോ എ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​മു​ണ്ട്. പ​ക്ഷേ, ന​മ്മ​ൾ നാ​സി​ക​ളൊ​ന്നു​മ​ല്ല എ​ന്നു സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ന്തു​കൊ​ണ്ടോ വി​ജ​യി​ക്കു​ന്നി​ല്ല. രോഗികളായ കുഞ്ഞുങ്ങളെ ഒഴിവാക്കാൻ ഗർഭച്ഛിദ്രം നടത്തുന്നവർ നാസികൾക്കു തുല്യമാണെന്നു മാർപാപ്പ പറഞ്ഞിട്ട് ഇന്ന് ഒന്പതു ദിവസം. ശാരീരിക-മാനസിക ന്യൂനതയുള്ള കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും, തങ്ങളുടെ ആരുമല്ലാതിരുന്നിട്ടും അവർക്കു വേണ്ടി ജീവിതം സമർപ്പിച്ചിരിക്കുന്ന ജീവകാരുണ്യപ്രവർത്തകരെയും നമിച്ചുകൊണ്ട് നമുക്കു സംസാരിക്കാം.

നാ​സി​ക​ൾ ചെ​യ്ത​ത്

ഹി​റ്റ്‌ലർ എ​ന്ന ന​രാ​ധ​മ​ൻ മ​നു​ഷ്യ​വം​ശ​ത്തോ​ടു ചെ​യ്ത കൊ​ടും​ക്രൂ​ര​ത​യ്ക്കു സ​മാ​ന​ത​ക​ളി​ല്ല. 60 ല​ക്ഷം യ​ഹൂ​ദ​രെ ഉ​ൾ​പ്പെ​ടെ ഒന്നര കോടിയിലേറെ മ​നു​ഷ്യ​രെ​യാ​ണ് അ​യാ​ൾ കൂ​ട്ട​ക്കൊ​ല ചെ​യ്ത​ത്. ദേ​ശീ​യ​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ ജ​ർ​മ​നി​യി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഏ​കാ​ധി​പ​തി ന​ട​ത്തി​യ കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​യി​ട്ട് ഗ​ർ​ഭ​ച്ഛി​ദ്ര​ത്തെ താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്ന​ത് എ​ങ്ങ​നെ?
വെ​ളു​ത്ത ക​യ്യു​റ​ക​ളി​ട്ട് നാം ​എ​തി​ർ​ക്കാ​ൻ ത്രാ​ണി​യി​ല്ലാ​ത്ത ഒ​ന്നേ​കാ​ൽ ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ ദി​വ​സ​വും കൊ​ന്നൊ​ടു​ക്കു​ന്നു. എ​ന്നി​ട്ട് ഒ​ന്നും സം​ഭ​വി​ക്കാ​ത്ത​തു​പോ​ലെ ത​മാ​ശ​ക​ൾ പ​റ​ഞ്ഞും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​തി​ക​രി​ച്ചും ഉ​ണ്ടും ഉ​റ​ങ്ങി​യും ജീ​വി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.



ആദ്യം അവർ കുഞ്ഞുങ്ങളെ തേടി വന്നു

നി​ർ​ബ​ന്ധി​ത വ​ന്ധ്യം​ക​ര​ണ​വും ദ​യാ​വ​ധ​വു​മാ​യി​രു​ന്നു നാ​സി കൂ​ട്ട​ക്കൊ​ല​ക​ളി​ലെ തു​ട​ക്കം. അ​ങ്ങ​നെ അ​റ​പ്പു തീ​ർ​ത്ത് അ​വ​ർ വം​ശ​ഹ​ത്യ​ക​ളി​ലേ​ക്കു ക​ട​ന്നു. നാ​സി യു​ജെനി​ക്സ് (Nazi eugenics) ആ​ക്‌ഷൻ ടി-​ഫോ​ർ (Action T4) ​എ​ന്നീ ര​ണ്ടു പ്രോ​ഗ്രാ​മു​ക​ളാ​ണ് ഇ​വി​ടെ പ​റ​യേ​ണ്ടി​യി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​നു പ്ര​യോ​ജ​ന​മി​ല്ലാ​ത്ത​വ​രെ വ​ന്ധ്യം​ക​ര​ണം ചെ​യ്യു​ന്ന​തി​നും കൊ​ന്നൊ​ടു​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​യാ​യി​രു​ന്നു. 1935 ജൂ​ണി​ൽ തു​ട​ങ്ങി​യ ആ​ലോ​ച​ന​ക​ൾ 1939-ൽ ​ന​ട​പ്പാ​ക്കി​ത്തുട​ങ്ങി.

അ​ന്ധ​ർ, ബ​ധി​ര​ർ, ശാ​രീ​രി​ക-​മാ​ന​സി​ക ന്യൂ​ന​ത​യു​ള്ള​വ​ർ, ചു​ഴ​ലി​ദീ​ന​മു​ള്ള​വ​ർ, വി​ഷാ​ദ​രോ​ഗി​ക​ൾ, ദു​ർ​ബ​ല​മാ​ന​സ​ർ, സ്വ​വ​ർ​ഗ​ഭോ​ഗി​ക​ൾ, ഉന്മാ​ദ​രോ​ഗി​ക​ൾ, അ​ല​സ​ർ, സ്കി​സോ​ഫ്രീ​നി​യ രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​രെ​യൊ​ക്കെ ലി​സ്റ്റി​ൽ പെ​ടു​ത്തി. ശു​ദ്ധ ജ​ർ​മ​ൻ ആ​ര്യ​വം​ശ​മാ​യി​രു​ന്നു ഹി​റ്റ്‌ലറു​ടെ ല​ക്ഷ്യം. അ​തി​ന് ഇ​ത്ത​ര​ക്കാ​രൊ​ന്നും പാ​ടി​ല്ല. എ​ല്ലാം തി​ക​ഞ്ഞ പൗ​രന്മാ​രെ​ക്കൊ​ണ്ടു നി​റ​ഞ്ഞ രാ​ജ്യ​മാ​യി​രു​ന്നു വി​ക​ല​മാ​യ ദേ​ശീ​യ​ബോ​ധ​ത്താ​ൽ ഭ്രാ​ന്ത​നാ​യി​ത്തീ​ർ​ന്ന അ​യാ​ളു​ടെ സ്വ​പ്നം. അ​തി​നാ​യി മേ​ല്പ​റ​ഞ്ഞ മ​നു​ഷ്യ​രെ ഒ​ഴി​വാ​ക്കാ​ൻ 1939-ൽ ​ഡോ​ക്ട​ർ​മാ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ഹി​റ്റ്‌ലർ നി​യോ​ഗി​ച്ചു. അ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു ല​ക്ഷം മ​നു​ഷ്യ​രെ അ​വ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ വ​ന്ധ്യം​ക​ര​ണ​ത്തി​നു വി​ധേ​യ​രാ​ക്കി. ടി-​ഫോ​ർ ആ​ക്ഷ​ൻ എ​ന്ന ദ​യാ​വ​ധ​ത്തി​ന്‍റെ മ​റ​വി​ൽ 70,000 പേ​രെ കൊ​ന്നൊ​ടു​ക്കി.

മ​ര​ണ​ബ​സു​ക​ൾ

ശാ​രീ​രി​ക-​മാ​ന​സി​ക ന്യൂ​ന​ത​യു​ള്ള​വ​രെ ചി​കി​ത്സി​ച്ചി​രു​ന്ന ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും ആ​ളു​ക​ളെ മി​ക​ച്ച ചി​കി​ത്സ​യ്ക്കെ​ന്നു പ​റ​ഞ്ഞ് നാ​സി​ക​ളു​ടെ കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി. മി​ക​ച്ച ചി​കി​ത്സ കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ബ​ന്ധു​ക്ക​ൾ മി​ക്ക​വാ​റും അ​നു​മ​തി ന​ല്കു​ക​യും ചെ​യ്തു. മി​ക്ക​വാ​റും അ​വ​രെ പു​തി​യ സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്ന ദി​വ​സം​ത​ന്നെ കൊ​ന്നു​ക​ള​ഞ്ഞി​രു​ന്നു. ഏ​റെ നാ​ളു​​ക​ൾ​ക്കു​ശേ​ഷ​മാ​ണ് മ​റ്റെ​ന്തെ​ങ്കി​ലും ക​ള്ള​ക്കാ​ര​ണം പ​റ​ഞ്ഞ് ബ​ന്ധു​ക്ക​ൾ​ക്കു മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റും ഭൗ​തി​കാ​വ​ശി​ഷ്ട​മെ​ന്നു പ​റ​ഞ്ഞ് കു​റ​ച്ചു ചാ​ര​വും ല​ഭി​ച്ചി​രു​ന്ന​ത്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ ഒ​ന്നി​ച്ചു കൊ​ന്ന​തി​നു​ശേ​ഷ​മാ​ണ് നി​ങ്ങ​ളു​ടെ കു​ട്ടി​യു​ടേ​ത് എ​ന്നു പ​റ​ഞ്ഞ് ചാ​രം അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്ന​ത്. ആ​ദ്യ​കാ​ല​ത്ത് അ​തൊ​ക്കെ സ​ത്യ​മെ​ന്ന് ആ​ളു​ക​ൾ വി​ശ്വ​സി​ച്ചു. പി​ന്നീ​ട് ബ​ന്ധു​ക്ക​ളു​ടെ വി​ശ്വാ​സ​മൊ​ന്നും ത​ങ്ങ​ൾ​ക്കു പ്ര​ശ്ന​മ​ല്ലെ​ന്ന രീ​തി​യി​ൽ കൂ​ട്ട​ക്കൊ​ല​ക​ൾ പ​ര​സ്യ​വും സാ​ധാ​ര​ണ കാ​ര്യ​വു​മാ​യി നാ​സി​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടേ​യി​രു​ന്നു.

ആ​ദ്യം കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗി​ക​ളെ കൊ​ണ്ടു​പോ​യി​രു​ന്ന​ത് അ​ട​ച്ചു​പൂ​ട്ടി​യ ബ​സു​ക​ളി​ലാ​യി​രു​ന്നു. അ​തി​ന്‍റെ പു​ക​ക്കു​ഴ​ലു​ൾ ബ​സിന്‍റെ അ​ക​ത്തേ​ക്കു ത​ന്നെ തു​റ​ന്നു​വ​ച്ചി​രി​ക്കും. ശ്വാ​സം​മു​ട്ടി പി​ട​ഞ്ഞു​വീ​ഴു​ന്ന മ​നു​ഷ്യ​ന്‍റെ രോ​ദ​നം കേ​ൾ​ക്കാ​തെ ബ​സ് ഓ​ടി​ക്കൊ​ണ്ടേ​യി​രി​ക്കും. ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യാ​ൽ പി​ന്നെ അ​വ​രെ കൂ​ട്ട​ക്കു​ഴി​മാ​ട​ത്തി​ലേ​ക്ക് എ​റി​യു​ക​യേ വേ​ണ്ടൂ.
ഇ​തൊ​ക്കെ ദ​യാ​വ​ധ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്തെ കാ​ര്യ​ങ്ങ​ൾ. പി​ന്നീ​ട് ആ​യി​ര​ക്ക​ണ​ക്കി​നു കോ​ണ്‍​സ​ൻ​ട്രേ​ഷ​ൻ ക്യാ​ന്പു​ക​ൾ മ​ര​ണ​ഫാ​ക്ട​റി​ക​ളാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

ഹി​റ്റ്‌ലറൊ​ക്കെ എ​ന്ത്?

വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ക​ണ​ക്ക​ന​സ​രി​ച്ച് വ​ർ​ഷം അ​ഞ്ചു​കോ​ടി ഗ​ർ​ഭ​ച്ഛി​ദ്ര​ങ്ങ​ൾ ലോ​ക​ത്ത് ന​ട​ക്കു​ന്നു. ദി​വ​സം ഒ​ന്നേ​കാ​ൽ ല​ക്ഷം കു​ഞ്ഞു​ങ്ങ​ൾ. ഹി​റ്റ്‌ലർ കൊ​ന്നൊ​ടു​ക്കി​യ​തി​ന്‍റെ മൂ​ന്നി​ര​ട്ടി.



ഒ​ന്ന​ര കോ​ടി​യി​ല​ധി​കം കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​ന്ത്യ​യി​ൽ മാ​ത്രം ഗ​ർ​ഭ​ച്ഛി​ദ്ര​മെ​ന്ന പേ​രി​ൽ വ​ർ​ഷം കൊ​ന്നൊ​ടു​ക്കു​ന്ന​ത്. നാ​സി കാ​ല​ത്തെ ഗ്യാ​സ് ചേം​ബ​റു​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു ന​മ്മു​ടെ ആ​ശു​പ​ത്രി​ക​ളും ഡി​സ്പെ​ൻ​സ​റി​ക​ളു​മൊ​ക്കെ. ആ​റു മാ​സം മു​ന്പ് ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യി​ൽ വ​ന്ന റി​പ്പോ​ർ​ട്ട് ശ്ര​ദ്ധേ​യ​മാ​ണ്. 1.56 കോ​ടി ഗ​ർ​ഭ​സ്ഥ​ശി​ശു​ക്ക​ളെ 2015-ൽ ​മാ​ത്രം ഇ​ല്ലാ​താ​ക്കി​യെ​ന്ന് ആഗോള വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ ദ ലാൻസെറ്റി (The Lancet) നെ ഉ​ദ്ധ​രി​ച്ച് പ​ത്രം പ​റ​യു​ന്നു (12-12-2017). സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കി​ൽ എ​ല്ലാ വ​ർ​ഷ​വും ഇ​ത് ഏ​ഴ് ല​ക്ഷം മാ​ത്ര​മാ​യി​രു​ന്നു. കാ​ര​ണം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ന​ട​ത്തു​ന്ന ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന്‍റെ ക​ണ​ക്കു മാ​ത്ര​മാ​ണ​ത്. ലാ​ൻ​സെ​റ്റി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 22 ല​ക്ഷം ഗ​ർ​ഭ​ച്ഛി​ദ്ര​ങ്ങ​ൾ സ​ർ​ജി​ക്ക​ലാ​ണ്. 1.27 കോ​ടി ഗ​ർ​ഭ​ച്ഛി​ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് മ​രു​ന്നു ക​ഴി​ച്ചാ​ണ്. ഇ​തി​ന് ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കേ​ണ്ട​തി​ല്ല. മ​രു​ന്നു​വാ​ങ്ങി വീ​ട്ടി​ലി​രു​ന്ന ക​ഴി​ച്ച് കാ​ര്യം ന​ട​ത്താം. കൊ​ല​പാ​ത​കം വീ​ട്ടി​ലി​രു​ന്നും ന​ട​ത്താ​മെ​ന്നു ചു​രു​ക്കം. സ്വ​ന്തം കു​ഞ്ഞി​നെ കൊ​ല്ലാ​ൻ അ​മ്മ​യ്ക്ക് ഇ​പ്പോ​ൾ ആ​രു​ടെ​യും സ​ഹാ​യം വേ​ണ്ട. കൂ​ടു​ത​ൽ ക്ലേ​ശ​വു​മി​ല്ല. ഇ​തി​പ്പോ​ൾ സാ​ധാ​ര​ണ​വും ഫാ​ഷ​നു​മാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന മാ​ർ​പാ​പ്പ​യു​ടെ വാ​ക്കു​ക​ൾ ഇ​വി​ടെ പ്ര​സ​ക്ത​മാ​കു​ന്നു.

അ​ന​ധി​കൃ​ത​വും പ്രാ​കൃ​ത​വു​മാ​യ രീ​തി​യി​ൽ ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്തു​ന്ന​തും ഇ​ന്ത്യ​യി​ൽ അ​ത്ര അ​സാ​ധാ​ര​ണ​മ​ല്ല. മൊ​ത്തം ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന്‍റെ അ​ഞ്ചു ശ​ത​മാ​നം വ​രും ഇ​ത്. വി​ല്ക്ക​പ്പെ​ടു​ന്ന ഗ​ർ​ഭ​ച്ഛി​ദ്ര മ​രു​ന്നു​ക​ളു​ടെ വ്യാ​പ്തി ഈ ​ക​ണ​ക്കു​ക​ളെ സാ​ധൂ​ക​രി​ക്കു​ന്നു​വെ​ന്ന് ടൈം​സ് ഓ​ഫ് ഇ​ന്ത്യ​ മും​ബൈ​യി​ലെ പ്ര​മു​ഖ ഡോ​ക്ട​ർ​മാ​രെ ഉ​ദ്ധ​രി​ച്ച് പ​റ​യു​ന്നു. ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ഗ​ർ​ഭ​ച്ഛി​ദ്ര ക്ലി​നി​ക്കു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ വ​ഴി​യോ​ര​ത്തെ​ല്ലാം കാ​ണാം. കു​റ​ഞ്ഞ ചെ​ല​വി​ൽ ന​ട​ത്തി​ത്ത​രു​മെ​ന്നും ഈ ​പ​ര​സ്യ​ബോ​ർ​ഡു​ക​ളി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കും. അ​തേ, സം​ഗ​തി വ​ള​രെ സാ​ധാ​ര​ണ​വും ഫാ​ഷ​നു​മാ​യി മാ​റി​യി​രി​ക്കു​ന്നു, വ​ഴി​വി​ട്ട ലൈം​ഗി​ക​ത​യെ​ന്ന​തു​പോ​ലെ​ത​ന്നെ.

ഉ​ദ​ര​മെ​ന്ന ഗ്യാ​സ് ചേം​ബ​ർ

സ​ർ​ജി​ക്ക​ൽ അ​ബോ​ർ​ഷ​ൻ എ​ന്ന് ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​ടി​ച്ചു​കൊ​ടു​ത്താ​ൽ ന​മു​ക്കു കാ​ണാം അ​മ്മ​യു​ടെ ഉ​ദ​രം എ​ങ്ങ​നെ​യാ​ണ് നാ​സി കൊ​ല​ക്ക​ള​മാ​കു​ന്ന​തെ​ന്ന്. അ​തൊ​രു കൊ​ല​പാ​ത​ക​മ​ല്ലെ​ന്നു പ​റ​യു​ന്ന​വ​രും അ​ബോ​ർ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ള്ള​വ​രും അ​ത് അ​ത്ര​വ​ലി​യ കാ​ര്യ​മ​ല്ലെ​ന്നു പ​റ​യു​ന്ന​വ​രും ആ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കാ​ണ​ണം. ഓ​പ്പ​റേ​ഷ​ൻ ടേ​ബി​ളി​ൽ ത​യാ​റാ​ക്കി​വ​ച്ചി​രി​ക്കു​ന്ന ടൂ​ൾ​സ് ക​ണ്ടു നി​ർ​ത്ത​രു​ത്. അ​വ​കൊ​ണ്ട് കൊ​ല​ക്ക​ള​മാ​ക്കി മാ​റ്റു​ന്ന അ​മ്മ​യു​ടെ ഉ​ദ​രം കൂ​ടി കാ​ണ​ണം.

വേ​ദ​ന​യെ​ടു​ത്തു പി​ട​യു​ന്ന കു​ഞ്ഞി​ന്‍റെ നി​ല​വി​ളി, ര​ക്ഷ​പ്പെ​ടാ​നു​ള്ള അ​തി​ന്‍റെ വി​ഫ​ല​മാ​കു​ന്ന ത​ത്ര​പ്പാ​ട്, അ​വ​യ​വ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി വ​ലി​ച്ചു​പ​റി​ച്ചെ​ടു​ക്കു​ന്ന​ത്, 51 വെ​ട്ടു​കൊ​ണ്ട​വ​നേ​ക്കാ​ൾ ത​ക​ർ​ന്നുത​രി​പ്പ​ണ​മാ​യ ഓ​മ​ന​ശ​രീ​രം, ചോ​ര​ക്ക​ള​മാ​കു​ന്ന ഗ​ർ​ഭ​പാ​ത്രം... ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​നു നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ന​ല്കു​ന്ന ഒ​രു വി​ശേ​ഷ​ണ​മു​ണ്ട്. ‘​ക​ല​ക്ക​ൽ’. സ​ർ​ജി​ക്ക​ൽ അ​ബോ​ർ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ നാം ​കാ​ണു​ന്ന​ത് അ​തേ കാ​ഴ്ച​യാ​ണ്. കൊ​ന്നു ക​ല​ക്കി പു​റ​ത്തേക്കു വ​ലി​ച്ചെ​ടു​ത്തുക​ള​യു​ക.

നാ​സി​ക​ളു​ടെ ഗ്യാ​സ് ചേം​ബ​റി​ൽ

ഗ​ർ​ഭ പാ​ത്ര​ത്തി​ലെ കു​ഞ്ഞി​നെ കൊ​ല്ലു​ന്ന​താ​ണ് ഗ​ർ​ച്ഛി​ദ്രം. ഏ​തെ​ല്ലാം ഓ​മ​ന​പ്പേ​രി​ട്ടു വി​ളി​ച്ചാ​ലും അ​തു കൊ​ല​പാ​ത​ക​മ​ല്ലാ​താ​കി​ല്ല. മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും നി​യ​മ​സം​ര​ക്ഷ​ണ​മു​ള്ള​തു​കൊ​ണ്ട് ഗ​ർ​ഭ​ച്ഛി​ദ്രം കൊ​ല​ക്കു​റ്റ​മാ​കു​ക​യോ ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രി​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്നേ​യു​ള്ളു. ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന്‍റെ പു​തി​യ കാ​ര​ണ​ത്തെ​യാ​ണ് മാ​ർ​പാ​പ്പ ക​ഴി​ഞ്ഞ​ദി​വ​സം പ​രാ​മ​ർ​ശി​ച്ച​ത്. എ​ല്ലാം തി​ക​ഞ്ഞ​തെ​ന്നു ഡോ​ക്ട​ർ പ​റ​യു​ന്ന കു​ഞ്ഞി​നെ മാ​ത്രം പ്ര​സ​വി​ക്കു​ക. ബാ​ക്കി​യു​ള്ള​വ​രെ ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ വ​ച്ച് ഇ​ല്ലാ​താ​ക്കു​ക. ഉ​ദ്ദശ്യം വം​ശ ശു​ദ്ധീ​ക​ര​ണം ത​ന്നെ.

ഹി​റ്റ്‌ലറു​ടെ തീ​രു​മാ​ന​വും അ​താ​യി​രു​ന്നു. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി അ​നാ​രോ​ഗ്യ​മു​ള്ള​വ​രെ വ​ന്ധ്യം​ക​ര​ണം ചെ​യ്യു​ക​യോ കൊ​ല്ലു​ക​യോ ചെ​യ്യു​ക. അ​ങ്ങ​നെ എ​ല്ലാം തി​ക​ഞ്ഞ ശു​ദ്ധ ആ​ര്യന്മാ​ർ മാ​ത്രം ബാ​ക്കി​യാ​കു​ക. നാ​സി​ക​ൾ ഗ്യാ​സ് ചേം​ബ​റി​ലി​ട്ടു കൊ​ന്നു. ന​മ്മ​ൾ അ​തു ഗ​ർ​ഭ പാ​ത്ര​ത്തി​ൽ​വ​ച്ചു ചെ​യ്യു​ന്നു. വെ​ളു​ത്ത ക​യ്യു​റ​ക​ൾ ധ​രി​ച്ച് നാം ​ചെ​യ്യു​ന്ന​ത് നാ​സി​ക​ൾ ചെ​യ്ത​തു​ത​ന്നെ​യെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​റ​ഞ്ഞി​രി​ക്കു​ന്നു.

നമുക്കു സുഖിക്കാനുള്ള പണം

1938-ൽ ​നാ​സി​ക​ൾ പു​റ​ത്തി​റ​ക്കി​യ ഒ​രു പോ​സ്റ്റ​ർ ഉ​ണ്ടാ​യി​രു​ന്നു. രോ​ഗി​യാ​യ ഒ​രു മ​നു​ഷ്യ​നെ ക​സേ​ര​യി​ൽ ഇ​രു​ത്തി പി​ന്നി​ൽ ഒ​രാ​ൾ നി​ല്ക്കു​ന്ന​താ​ണ് ചി​ത്രം. അ​തി​ൽ ഇ​ങ്ങ​നെ എ​ഴു​തി​യി​രി​ക്കു​ന്നു. ‘പാ​ര​ന്പ​ര്യ​രോ​ഗ​ത്താ​ൽ വ​ല​യു​ന്ന മ​നു​ഷ്യ​നാ​ണി​ത്. ഇ​യാ​ൾ​ക്കു​വേ​ണ്ടി ജീ​വി​ത​കാ​ല​ത്ത് ചെ​ല​വാ​ക്കേ​ണ്ടി​വ​രു​ന്ന​ത് 60,000 ജ​ർ​മ​ൻ മാ​ർ​ക്കാ​ണ്. സു​ഹൃ​ത്തേ, ഇ​തു നി​ങ്ങ​ളു​ടെ പ​ണ​മാ​ണ്.’



അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ലെ ആ​രോ​ഗ്യ​മി​ല്ലാ​ത്ത കു​ഞ്ഞി​നെ കൊ​ല്ലാ​ൻ തീ​രു​മാ​നി​ക്കു​ന്ന​വ​രും ഇ​തു​ത​ന്നെ പ​റ​യു​ന്നു: നി​ന്‍റെ ഉ​ദ​ര​ത്തി​ലു​ള്ള​ത് ആ​രോ​ഗ്യ​മി​ല്ലാ​ത്ത കു​ഞ്ഞാ​ണ്. അ​തി​നെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ന​ല്ല ചെല​വുവ​രും. നി​ന​ക്കു സു​ഖി​ച്ചു ജീ​വി​ക്കാ​നു​ള്ള പ​ണ​മാ​ണ​ത്. ഈ ​കു​ഞ്ഞി​നെ ശു​ശ്രൂ​ഷി​ക്കാ​ൻ നി​ന്‍റെ സ​മ​യ​വും ഏ​റെ വേ​ണ്ടി​വ​രും...​ആ സ​മ​യ​ത്ത് നി​ന​ക്ക് അ​ടി​ച്ചു​പൊ​ളി​ച്ചു ജീ​വി​ച്ചു​കൂ​ടെ....’ എ​ന്തി​ന​ധി​കം ചോ​ദി​ക്ക​ണം. ഇ​ത്ര​യും ചി​ന്തി​ക്കു​ന്പോ​ൾ ത​ന്നെ നാം ​പ​റ​യു​ന്നു. എ​ന്നാ​ൽ​പി​ന്നെ അ​ത​ങ്ങു ക​ള​ഞ്ഞേ​ക്കാം. അ​ങ്ങ​നെ സ്നേ​ഹ​സ്പ​ർ​ശ​ന​ത്തി​നു കൊ​തി​ച്ച് മാ​തൃ​ഗ​ർ​ഭ​ത്തി​ന്‍റെ സു​ഖ​സു​ഷു​പ്തി​യി​ൽ ക​ഴി​ഞ്ഞ കു​ഞ്ഞി​നെ അ​വി​ടെ​യി​ട്ടു​ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​ൻ വാ​ട​കക്കൊ ല​യാ​ളി വ​രു​ന്നു. അ​മ്മ ക​ണ്ണ​ട​ച്ചു കി​ട​ക്കു​ന്നു. മി​നി​റ്റു​ക​ൾ​ക്ക​കം ഓ​പ്പ​റേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി കൊ​ല​യാ​ളി പു​റ​ത്തേ​ക്ക്. ചെ​റി​യൊ​രു ബ​ക്ക​റ്റി​ൽ ക​ല​ക്കി​യെ​ടു​ത്ത കു​ഞ്ഞു പൂ​മേ​നി. പു​റ​ത്ത് കാ​ത്തി​രി​ക്കു​ന്ന അ​ച്ഛ​നും ആ​ശ്വാ​സ​മാ​യി. ക​ഴി​ഞ്ഞ​ല്ലോ. പു​റ​ത്തേ​ക്കു കൊ​ണ്ടു​വ​രു​ന്ന അ​മ്മ​യെ നോ​ക്കി അ​ച്ഛ​ൻ ചി​രി​ക്കു​ന്നു. അ​വ​ർ​ക്കു സ​മീ​പ​ത്തു​കൂ​ടെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ലൊ​രാ​ൾ ഒ​രു ബ​ക്ക​റ്റു​മാ​യി പോ​കു​ന്നു. അ​മ്മ​യു​ടെ ആ​ദ്യ​ചും​ബ​ന​വും അ​ന്ത്യ​ചും​ബ​ന​വും ഏ​റ്റു​വാ​ങ്ങാ​തെ അ​ന്ത്യ​യാ​ത്ര.

നാ​സി​ക​ൾ ചെ​യ്ത​ത് ഇ​തു ത​ന്നെ​യ​ല്ലേ​യെ​ന്നു വ​ത്തി​ക്കാ​നി​ലെ കു​ടും​ബ​സം​ഗ​മ​ത്തി​ലി​രു​ന്ന് ഒ​രാ​ൾ പ​റ​യു​ന്പോ​ൾ ചി​ല​ർ​ക്കു പൊ​ള്ളു​ന്നു. മ​ന​ഃസാ​ക്ഷി​യു​ടെ അ​വ​സാ​ന ക​ണി​ക​യെ​യും അ​ബോ​ർ​ട്ടു ചെ​യ്തു ക​ള​ഞ്ഞ​വ​ർ നി​സാ​ര​മ​ട്ടി​ൽ ചി​രി​ച്ചു ത​ള്ളു​ന്നു.

ക​ഥ തു​ട​രു​ന്നു... കു​റ​ച്ചു​കാ​ലം ക​ഴി​യു​ന്പോ​ൾ നാം ​പി​റ​വി​കൊ​ടു​ത്ത എ​ല്ലാം തി​ക​ഞ്ഞ മ​ക്ക​ൾ പ​റ​യു​ന്നു. ഈ ​അ​പ്പ​നെ​യും അ​മ്മ​യെ​യും കൊ​ണ്ട് ന​ഷ്ട​മ​ല്ലാ​തെ എ​ന്താ​ണ് ഉ​ള്ള​ത്? ഇ​വ​രെ സം​ര​ക്ഷി​ക്കാ​ൻ സ​മ​യ​വും പ​ണ​വും വെ​റു​തേ ക​ള​യ​ണോ? വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ പ​ഴ​യ​ത​ല്ലേ?....​ദ​യാ​വ​ധ​മ​ല്ലേ ഇ​പ്പോ​ഴ​ത്തെ ഫാ​ഷ​ൻ... ഹി​റ്റ്‌ലർ ചി​രി​ക്കു​ന്നു...​ഇ​തൊ​ക്കെ ചെ​യ്ത​തി​ന​ല്ലേ നി​ങ്ങ​ളെ​ന്നെ...

ജോ​സ് ആ​ൻ​ഡ്രൂ​സ്