സൂര്യനെ പ്രണയിച്ച ഭൂമി
സൂര്യനെ പ്രണയിച്ച ഭൂമി
സിജിത അനിൽ
പേ​ജ് 76, വി​ല: 80
അക്ഷര സ്ത്രീ, വടവാതൂർ, കോട്ടയം.
പ്രകൃതിയെയും മനുഷ്യനെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന 29 കവിതകൾ. സൗന്ദര്യം തുളുന്പുന്ന ലളിതഭാഷ. വയലാർ ശരത് ചന്ദ്ര വർമ്മയുടേതാണ് അവതാരിക.
ഡോ. ജോർജ് ഓണക്കൂറിന്‍റെ ആസ്വാദനക്കുറിപ്പ്.

മൂന്നു പ്രണയ നോവലെറ്റുകൾ
കെ.പി. സുധീര
പേ​ജ് 90, വി​ല: 90
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495-2765871, 4099086
പ്രണയ കലഹം, പ്രണയാതുരം, പ്രണയ താരകം എന്നിങ്ങനെ നോവലെറ്റുകൾക്കു പേരുകൾ. ജൈവിക ആകർഷണത്തിന് അപ്പുറത്തേക്കും സഞ്ചരിക്കുന്ന സ്നേഹബന്ധത്തിന്‍റെ ആഴങ്ങളിലേക്കു സഞ്ചരിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും.

സ്നേഹത്തിന്‍റെ ചിരി
സാബു പണ്ടാല
പേ​ജ് 95, വി​ല: 100
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
ചെറിയ വാക്കുകളിൽ വലിയ ഭാവനകളെ വിരിയിക്കുന്ന കവിതകൾ. ധാർമികതയും മനുഷ്യത്വവും ഈ കവിതകളുടെ അലങ്കാരവുമാണ്. തിരുത്തപ്പെടേണ്ട നിയമങ്ങളെയും ചിന്തകളെയും വിഷയങ്ങളായി എടുത്തിരിക്കുന്നു. ക്ലേശരഹിതമായ വായന ഉറപ്പാക്കിയിരിക്കുന്നു. ഡോ. പി.കെ. ബീലാകുമാരിയുടേതാണ് അവതാരിക. കാലടി എസ്. മുരളീധരൻ, മഞ്ഞപ്ര ഉണ്ണികൃഷ്ണൻ എന്നിവരുടെ ആസ്വാദനക്കുറിപ്പും ചേർത്തിരിക്കുന്നു.

അവർ അനന്തരം
ജോസഫ് ഓടക്കാലി
പേ​ജ് 112, വി​ല: 110
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
അവർ അനന്തരം, നൂർജഹാൻ ഡോട്ടർ ഓഫ് എന്നീ രണ്ടു ചെറു നോവലുകൾ. സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാമുഖ്യമുണ്ട്. അവരുടെ വികാരങ്ങളും അവയുടെ വിക്ഷോഭങ്ങളും കഥയാക്കി പറഞ്ഞിരിക്കുന്നു. മൂന്നു കഥകളും ഒറ്റിയിരിപ്പിനു വായിച്ചു തീർക്കാവുന്നത്.

മൂന്നു പ്രണയ നോവലെറ്റുകൾ
സതീഷ്ബാബു പയ്യന്നൂർ
പേ​ജ് 89, വി​ല: 90
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495-2765871, 4099086
ജീവിതത്തെ വിടാതെ പിന്തുടരുന്ന പ്രണയത്തെ മനുഷ്യർക്കായി കുറിച്ചുവച്ചിരിക്കുന്ന കഥകൾ. മൂന്നു നോവലെറ്റുകളും പ്രണയത്തിന്‍റെ വ്യത്യസ്തവും പലപ്പോഴും വിചിത്രവുമായ ലോകത്തെ കാണിച്ചുതരുന്നു. നിരജ, സന, ഏതേതോ പുളിനങ്ങളിൽ എന്നിവയാണ് നോവലെറ്റുകൾ. ഒരേ ഭാഷകൊണ്ട് മൂന്നുതരം ഇതിവൃത്തങ്ങളെ മനോഹരമാക്കിയിരിക്കുന്നു. മുക്താർ ഉദരംരപൊയിലിന്‍റേതാണ് വര.

മൂന്നു പ്രണയ നോവലെറ്റുകൾ
സജിൽ ശ്രീധർ
പേ​ജ് 129, വി​ല: 120
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495-2765871, 4099086
പ്രേമത്തെക്കുറിച്ചുതന്നെയാണ് ഈ കഥകളും. ലളിതമായ ഭാഷയിലൂടെ പ്രണയഭാവങ്ങളെ അനാവരണം ചെയ്യാൻ കഥാകൃത്തിനു കഴിഞ്ഞിരിക്കുന്നു. ശരീരത്തെയും കാലത്തെയും അതിജീവിക്കുന്ന വികാരങ്ങളുടെ കഥകൾ. പ്രണയമാപിനി, ഇരുതലമൂരി, ഡ്യൂവൽ സിം എന്നിവയാണ് കഥകൾ. മുക്താർ ഉദരം പൊയിലിന്‍റെ വര.

രുദ്രാഭിഷേകം
ജോളി കളത്തിൽ
പേ​ജ് 79, വി​ല: 80
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
എട്ടു കഥകളുടെ സമാഹാരം. അനുഭവങ്ങളോ അടുത്തറിഞ്ഞ കാര്യങ്ങളോ പോലെ വായിക്കപ്പെടാവുന്ന കഥകൾ. വായനക്കാരെ ഉദ്ദേശിക്കുന്നിടങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകാൻ കഥാകാരിക്കു കഴിഞ്ഞിരിക്കുന്നു. ഡോ. എം. രാജീവ് കുമാറിന്‍റേതാണ് അവതാരിക. മനോജ് വെങ്ങോലയുടെ ആസ്വാദനക്കുറിപ്പ്.

തലതെറിച്ചവളുടെ സുവിശേഷം
തസ്മിൻ ഷിഹാബ്
പേ​ജ് 80, വി​ല: 80
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
38 കവിതകൾ. ഒരു കഥയോ കാര്യമോ ചിന്തയോ പങ്കുവയ്ക്കാൻ അക്ഷരങ്ങളെ ഉപയോഗിക്കുന്നത് എത്ര മനോഹരമായിട്ടാണ്. വായിക്കാൻ നിമിഷങ്ങൾ മതി. പക്ഷേ, അടുത്ത പേജിലേക്കു പോകാൻ വായനക്കാരൻ പിന്നെയും സമയമെടുക്കും. പി. രാമന്‍റേതാണ് അവതാരിക. പി.എം. നാരായണന്‍റെ ലേഖനം.