സുമയുടെ കഥ
സു​മ​യ്ക്ക് ഇ​രു​പ​തു വ​യ​സ്സാ​ണ്. പ​ത്താം ക്ലാ​സ്സു​വ​രെ സു​മ ക്ലാ​സ്സി​ല്‍ മു​ന്‍​പി​ലാ​യി​രു​ന്നു.​ ഡോ​ക്ട​ര്‍ ആ​ക​ണം എ​ന്നാ​യി​രു​ന്നു സു​മ​യു​ടെ ചെ​റു​പ്പ​കാ​ലം തൊ​ട്ടേ​യു​ള്ള ആ​ഗ്ര​ഹം. അ​തി​നുവേ​ണ്ടി വ​ള​രെ അ​ടു​ക്കും ചി​ട്ട​യോ​ടും കൂ​ടി​യാ​യി​രു​ന്നു സു​മ​യു​ടെ പ​ഠ​നം. അ​തു​പോ​ലെ​ത​ന്നെ​യാ​ണ് സു​മ​യു​ടെ വൃ​ത്തി​യും വെ​ടിപ്പും. പ​ന്ത്ര​ണ്ടാം ക്ലാ​സ് ക​ഴി​ഞ്ഞ്‌ വൈ​കാ​തെ​ത​ന്നെ സു​മ​യ്ക്ക് മെ​ഡി​സി​ന് അ​ഡ്മി​ഷ​ന്‍​ല​ഭി​ച്ചു. പി​ന്നെ പ​ല നി​ലയ്​ക്കും സു​മ​യു​ടെ ജീ​വി​തം താ​ളം തെ​റ്റി. ആ​ദ്യ​മാ​യാ​യി​രു​ന്നു സു​മ വീ​ടു വി​ട്ടു താ​മ​സി​ക്കു​ന്ന​ത്. ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യും ടോ​യ് ലെ​റ്റും ഷെ​യ​ര്‍ ചെ​യ്യേ​ണ്ട അ​വ​സ്ഥ സു​മ​യ്ക്ക് ഉ​ള്‍​ക്കൊ​ള്ളാ​നാ​യി​ല്ല. സു​മ ആ​ദ്യ​മാ​ദ്യം രാ​വി​ലെ കു​ളി​ക്കു​ന്ന​ത് നി​ര്‍​ത്തി. രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ കു​ളി​മു​റി സോ​പ്പും ഫീ​നോ​ളും ഉ​പ​യോ​ഗി​ച്ചു ക​ഴു​കി വൃ​ത്തി​യാ​ക്കി​യി​ട്ടു മാ​ത്രം സു​മ കു​ളി​ക്കാ​ന്‍ ക​യ​റു​ന്ന​ത്. ക​ഴു​കി വെ​ടിപ്പാ​ക്കി സു​മ കു​ളി​ച്ചു വ​രു​മ്പോ​ഴേ​ക്കും ഒ​രു മ​ണി​ക്കൂ​ര്‍​വ​രെ​യെ​ടു​ക്കും. ക്ര​മേ​ണ സു​മ​യ്ക്ക് കു​ളി​ക്കു​ന്ന​തു​ത​ന്നെ ഒ​രു ഭ​യ​പ്പാ​ടാ​യി മാ​റി. സു​മ കു​ളി​ക്കു​ന്ന​തു​ത​ന്നെ ശ​നി, ഞാ​യ​ര്‍ രാ​ത്രി​ക​ള്‍ മാ​ത്രം ആ​യി ചു​രു​ക്കി. വൈ​കാ​തെ ത​ന്നെ ചി​ല പ്ര​ത്യേ​ക ക്ര​മ​ത്തി​ല്‍ മാ​ത്രം കു​ളി പൂ​ര്‍​ത്തീ​ക​രി​ച്ചാ​ലേ സു​മ​യ്ക്ക് വൃ​ത്തി ആ​യി എ​ന്നു​തോ​ന്നൂ എ​ന്നാ​യി.

ഉ​ള്ളി​നു​ള്ളി​ല്‍ സു​മ​യ്ക്ക് ഇ​ത​തി​രുവി​ടു​ന്നു​ണ്ടെ​ന്നു തോ​ന്നി​ത്തുട​ങ്ങി. കു​ളി​മു​റി​യി​ല്‍നി​ന്നും ക​ട​ന്നു​കേ​റി​യെ​ക്കാ​ന്‍ സാ​ദ്ധ്യ​മാ​യ രോ​ഗാ​ണു​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ അ​വ​ളെ പി​ന്തു​ട​ര്‍​ന്നു കൊ​ണ്ടേ​യി​രു​ന്നു.

സു​മ ഇ​തെ​ല്ലാം ഒ​തു​ക്കി​വ​യ്ക്കാ​ന്‍ വ​ള​രെ​യ​ധി​കം ശ്ര​മി​ച്ചു. അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ സു​മ ശ്ര​മി​ക്കു​മ്പോ​ഴെ​ല്ലാം ഈ ​ചി​ന്ത​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​യോ​ടെ തി​രി​ച്ച​ടി​ക്കു​ന്ന​താ​യി സു​മ​യ്ക്ക​നു​ഭ​വ​പ്പെ​ട്ടു. സു​മ കോള​ജി​ലെ ടോ​യ് ല​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി​ത്തു​ട​ങ്ങി. ക്ര​മേ​ണ ദൈ​നം​ദി​ന​ജീ​വി​തം സു​മ​യ്ക്ക് ബു​ദ്ധി​മു​ട്ടാ​യി​ത്തു​ട​ങ്ങി. സു​മ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്‌ രാ​ത്രി​യി​ല്‍ മാ​ത്രം ആ​യി. റൂ​മി​ല്‍ പ്ര​വേ​ശി​ക്കു​ന്ന മ​റ്റു കു​ട്ടി​ക​ളി​ല്‍ നി​ന്നും പ​ക​ര്‍​ന്നു​കി​ട്ടി​പ്പോ​യേ​ക്കാ​വു​ന്ന രോ​ഗ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള ആ​ലോ​ച​ന​ക​ള്‍ സു​മ​യു​ടെ ഉ​റ​ക്കം കെ​ടു​ത്തി. കു​ളി​മു​റി​ക​ളും ബെ​ഞ്ചി​ല്‍ അ​ടു​ത്തി​രി​ക്ക​ലും മ​റ്റു​ള്ള​വ​രു​ടെ വ​സ്ത്ര​ങ്ങ​ള്‍ തൊ​ടു​ന്ന​തും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് സു​മ ക്ലാ​സു​ക​ള്‍ തു​ട​ര്‍​ന്നു കൊ​ണ്ടി​രു​ന്നു.

ക്ര​മേ​ണ സു​മ കോ​ളജി​ല്‍ ഒ​റ്റ​പ്പെ​ട്ടു തു​ട​ങ്ങി. ആ​ധി, ആ​ത്മ​വി​ശ്വാ​സ​ച്യു​തി, വി​ഷാ​ദം, പ​രി​ഭ്ര​മം, വെ​പ്രാ​ളം ഇ​വ​യെ​ല്ലാം സു​മ​യെ വി​ട്ടു​പോ​കാ​താ​യി. താ​ന്‍ ഒ​രു മാ​ന​സി​ക രോ​ഗ​ത്തി​ന് അ​ടി​പ്പെ​ട്ടി​രി​ക്കു​ന്നോ എ​ന്ന സു​മ​യു​ടെ ചി​ന്ത അ​വ​ളെ ഉ​ള്ളി​ലേ​ക്കു വ​ലി​ച്ചു.​ഗ​തികെ​ട്ട ഒ​രു സ​ന്ദ​ര്‍​ഭ​ത്തി​ല്‍ സു​മ ഒ​രു സൈ​ക്യാ​ട്രി​സ്റ്റി​നടു​ത്തെ​ത്തി. സു​മ​യു​ടെ അ​മ്മ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. വി​ശ​ദ​മാ​യ വി​ശ​ക​ല​നത്തി​ന്നു ശേ​ഷം സു​മ​യും അ​മ്മ​യും OCD ( Obsessive Compulsive Disorder, ഒ​ബ്സെ​സ്സീ​വ് കം​പ‍‌​ള്‍​സീ​വ് ഡി​സോ​ര്‍​ഡ​ര്‍) എ​ന്താ​ണെ​ന്നു മ​ന​സ്സി​ലാ​ക്കി​യെ​ടു​ത്തു. ഇ​ത് ത​നി​ക്കു മാ​ത്രം അ​ല്ല, പ​ല​ര്‍​ക്കും ഉ​ള്ള ഒ​രു അ​സു​ഖ​മാ​ണെ​ന്ന് അ​റി​ഞ്ഞ​ത് ത​ന്നെ സു​മ​യ്ക്ക്ഒ​രാ​ശ്വാ​സ​മാ​യി​രു​ന്നു.

പ്ര​മേ​ഹം , ര​ക്ത​സ​മ്മ​ര്‍​ദ്ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ള്‍ പോ​ലെ​തന്നെ എ​ന്താ​ണ് കാ​ര​ണം എ​ന്നു ന​മു​ക്ക് ചൂ​ണ്ടി​ക്കാ​ണി​യ്ക്കാ​ന്‍ പ​റ്റാ​ത്ത ഒ​രു അ​സു​ഖം ത​ന്നെ​യാ​ണ് OCD. ഈ ​അ​സു​ഖം വ​ന്ന​ത് ത​ന്‍റെ തെ​റ്റ​ല്ലെ​ന്നുo സു​മ​യ്ക്ക് മ​ന​സ്സി​ലാ​യി. രോ​ഗ​ത്തെ മ​റിക​ട​ക്ക​ല്‍ സ​മ​യം എ​ടു​ത്താ​ലും സാ​ദ്ധ്യ​മാ​ണെ​ന്ന് സു​മ​യ്ക്ക് ഒ​രു ത​ല​ത്തി​ല്‍ വി​ശ്വാ​സ​മാ​യി. ക്ര​മേ​ണ സു​മ OCD യെ ​മ​റിക​ട​ക്കാ​നു​ള്ള ചി​കി​ത്സ​ക​ളെ​പ്പ​റ്റി മ​ന​സ്സി​ലാ​ക്കി. ബീ​ഹേ​വി​യ​ര്‍ തെ​റാ​പ്പി , മ​രു​ന്നു​ക​ള്‍ എ​ന്നി​വ സു​മ മ​ന​സ്സി​ലാ​ക്കി​യ​തി​നു ശേ​ഷം സ്വീ​ക​രി​ച്ച ചി​കി​ത്സ​ക​ളാ​യി​രു​ന്നു.

മ​രു​ന്നു​ക​ളെ​ക്കു​റി​ച്ച് സു​മ​യ്ക്ക് പ​ല ഭ​യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ഈ ​മ​രു​ന്നു​ക​ള്‍ ക​ഴി​യ്ക്കാ​ന്‍ ആ​രം​ഭി​ച്ചാ​ല്‍ അ​വ​യ്ക്ക് അ​ടി​മ​പ്പെ​ട്ടു പോ​കു​മെ​ന്നും മ​റ്റു side effects നെ​ക്കു​റി​ച്ചും സു​മ വ​ള​രെ​യ​ധി​കം ഭ​യ​ന്നു. OCD യ്ക്ക് ​ഫ​ല​വ​ത്താ​യ SSRI മ​രു​ന്നു​ക​ളെ ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ള്‍ അ​വ രോ​ഗം കൊ​ണ്ടു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കാ​ളും എ​ത്ര​യോ ഭേ​ദ​മാ​ണെ​ന്ന​തി​ല്‍ ഒ​ന്നാ​ലോ​ചി​ച്ച​പ്പോ​ള്‍​സു​മ​യ്ക്ക് സം​ശ​യ​മു​ണ്ടാ​യി​ല്ല.

അ​ടി​ക്ക​ടി വ​ന്നു ക​യ​റു​ന്ന സം​ശ​യ​ങ്ങ​ളാ​ണ് obsessions( ഒ​ബ്സെ​ഷ​ന്‍​സ്). അ​സം​ബ​ന്ധം ( irrational) എ​ന്ന​റി​ഞ്ഞി​ട്ടും സു​മ​യ്ക്ക​വ​യെ ത​ടു​ത്തു​നി​ര്‍​ത്താ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. obsessions വ​ന്നു ക​യ​റു​മ്പോ​ഴു​ള്ള ആ​ധി​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ സു​മ ശീ​ലി​ച്ച ഒ​റ്റ വ​ഴി പ​ല കാ​ര്യ​ങ്ങ​ളും( compulsions) വീ​ണ്ടും വീ​ണ്ടും ചെ​യ്യ​ലാ​യി​രു​ന്നു.

ഈ Obsessions ​ന്‍റെ​യുo compulsions ന്‍റെ​യും ച​ക്ര​വ്യൂ​ഹ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ ത​നി​ക്ക് ഒ​ക്കു​മെ​ന്നു സു​മ ക്ര​മേ​ണ behaviour therapy വ​ഴി മ​ന​സ്സി​ലാ​ക്കി​യെ​ടു​ത്തു. കു​റ​ച്ചു മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​തോ​ടെ സു​മ വ​ള​രെ​യ​ധി​കം മു​ന്നോ​ട്ടു പോ​യി​രു​ന്നു. OCD സു​മ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി.

ആഞ്ഞടിക്കുന്ന സംശയങ്ങളും ചിന്തകളും

മേ​ല്പ​റ​ഞ്ഞ സു​മ തി​ക​ച്ചും സാ​ങ്ക​ല്പി​ക​മാ​യ ഒ​രു ക​ഥാ​പാ​ത്രം ആ​ണ്.
മേ​ല്‍​പ​റ​ഞ്ഞ രോ​ഗാ​വ​സ്ഥ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് OCDയെ ​ആ​ണ്. അ​ഥ​വാ ObsessiveCompulsive Disorder. ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​യി​ലു​ള്ള​വ​രെ​യും ബാ​ധി​ച്ചേ​യ്ക്കാ​വു​ന്ന ഒ​രു സാ​ധാ​ര​ണ രോ​ഗാ​വ​സ്ഥ. സ്വ​യം നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​തെതന്നെ, ക​ട​ല്‍​തീ​ര​ത്തെ തി​ര​മാ​ല​ക​ള്‍ എ​ന്ന പോ​ലെ, സം​ശ​യ​ങ്ങ​ളും ചി​ല ചി​ന്ത​ക​ളും മ​റ്റും മ​ന​സ്സി​ല്‍ ആ​ഞ്ഞ​ടി​ക്കു​ന്നു. Obsessions വ​ഴി ഉ​ണ്ടാ​കു​ന്ന ആ​ധി പ​ല​ര്‍​ക്കും ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ആ​കു​ന്നി​ല്ല. പ​ല​രും അ​തി​നാ​ല്‍ ത​ന്നെ ചി​ല പ്ര​ത്യേ​ക​കാ​ര്യ​ങ്ങ​ള്‍ വീ​ണ്ടും വീ​ണ്ടും ചെ​യ്തു ശീ​ലി​ച്ചു​പോ​കു​ന്നു. വൃ​ത്തി​യെ​പ്പ​റ്റി ആ​ധി​യു​ള്ള​വ​ര്‍ ചി​ല​പ്പോ​ള്‍ വീ​ണ്ടും വീ​ണ്ടും ക​ഴു​കി​യേ​ക്കാം. മ​റ്റു ചി​ല​ര്‍ അ​ട​ച്ച​തും പൂ​ട്ടി​യ​തും വീ​ണ്ടും വീ​ണ്ടും പ​രി​ശോ​ധി​ച്ചേ​ക്കാം. മ​റ്റു ചി​ല​ര്‍ ജീ​വി​തം ത​ന്നെ പ​ല സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​ഴി​വാ​ക്കി ചു​രു​ക്കി​യേ​ക്കാം.

ഇ​ത് ഏ​തു പ്രാ​യ​ക്കാ​രെ​യും ബാ​ധി​ച്ചേ​ക്കാ​വു​ന്ന ഒ​രു രോ​ഗാ​വ​സ്ഥ ത​ന്നെ​യാ​ണ്. രോ​ഗ​ത്താ​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്കി​ട​യി​ല്‍ അ​ത് അം​ഗീ​ക​രി​ക്കു​ന്ന​വ​രും എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്ന​വ​രും കു​റ​വു​ത​ന്നെ.

കാരണം

എ​ന്താ​ണ് OCD ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം? മ​റ്റു പ​ല ശാ​രീ​രി​ക-​മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളെ​യും പോ​ലെ OCD യു​ടെ​യും ജൈ​വ​ശാ​സ്ത്ര പ​ര​മാ​യോ മാ​ന​സി​ക​മാ​യോ ഉ​ള്ള കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ല്‍ ബു​ദ്ധി​മു​ട്ടു ത​ന്നെ. എ​ന്നാ​ല്‍ OCD ഉ​ള്ള​വ​രു​ടെ ത​ല​ച്ചോ​റി​ന​ക​ത്തെ ചി​ല രാ​സ വ്യ​തി​യാ​ന​ങ്ങ​ളെ​പ്പ​റ്റി ന​മു​ക്കി​പ്പോ​ള്‍ ചി​ല​തെ​ല്ലാം അ​റി​യാം. അ​തി​നാ​ല്‍ ത​ന്നെ ആ ​വ്യ​തി​യാ​ന​ങ്ങ​ള്‍ എ​ങ്ങ​നെ മ​രു​ന്നു​ക​ള്‍ വ​ഴി ദൂ​രീ​ക​രി​ക്കാം എ​ന്നു ഗ​വേ​ഷ​ണ​ങ്ങ​ള്‍ ധാ​രാ​ളം ന​ട​ന്നി​രി​ക്കു​ന്നു. ഇ​വ​യി​ല്‍ ത​ന്നെ SSRI , TCA എ​ന്നി​വ OCDയ്ക്ക് ​ഗു​ണ​ക​ര​മാ​യ ഔ​ഷ​ധ​ങ്ങ​ള്‍ ആ​ണെ​ന്ന​റി​യാം.
OCD എ​ന്ന അ​വ​സ്ഥ പ്രാ​ഥ​മി​ക​മാ​യി വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ​ന​യി​ല്‍ നി​ന്നു ത​ന്നെ ഉ​ണ്ടെ​ന്ന് ഉ​റ​പ്പി​ക്കേ​ണ്ട അ​സു​ഖ​മാ​ണ്. അ​സു​ഖാ​വ​സ്ഥ diagnose ചെ​യ്യാ​നാ​യി ടെ​സ്റ്റു​ക​ള്‍ കൊ​ണ്ട് പ്ര​യോ​ജ​നം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല.

OCD എ​ങ്ങ​നെ ത​ര​ണം ചെ​യ്യാം? OCD ഒ​ട്ടു മി​ക്ക​പ്പോ​ഴും ത​ര​ണം ചെ​യ്യാ​ന്‍ സാ​ധ്യ​മാ​യ ഒ​രു രോ​ഗാ​വ​സ്ഥ​യാ​ണ്. അ​സു​ഖ​ത്തെ പ്പ​റ്റി പൂ​ര്‍​ണ​മാ​യി മ​ന​സ്സി​ലാ​ക്ക​ല്‍ ആ​ണ് എ​റ്റ​വും പ്ര​ധാ​ന​മാ​യ​തും പ്രാ​ഥ​മി​ക​മാ​യ​തും ആ​യ നീ​ക്കം. പ​ല​ര്‍​ക്കും ചെ​റി​യ തോ​തി​ല്‍ ഉ​ള്ള OCD ഉ​ണ്ടെ​ങ്കി​ലും അ​തി​നാ​ല്‍ ഉ​ണ്ടാ​കു​ന്ന ദൈ​നം​ദി​ന​പ​രി​മി​തി​ക​ളോ മാ​ന​സി​ക​സം​ഘ​ര്‍​ഷ​മോ താ​ര​ത​മ്യേ​ന കു​റ​വാ​ണ്. ഇ​ക്കൂ​ട്ട​ര്‍​ക്ക് ഔ​പ​ചാ​രി​ക​മാ​യ ചി​കി​ത്സ ആ​വ​ശ്യം അ​ല്ലെ​ന്നു ക​ണ​ക്കാ​ക്കാം.

OCD യ്ക്കു​ള്ള മ​രു​ന്നു​ക​ള്‍ പ്ര​ധാ​നം ആ​യും SSRI TCA എ​ന്നീ ര​ണ്ട്‌ ഗ്രൂ​പ്പി​ലെ മ​രു​ന്നു​ക​ളാ​ണ് OCD യ്ക്ക് ​ഫ​ല​വ​ത്താ​യി​ട്ടു​ള്ള​ത്. Sertraline, paroxetine, fluoxetine , escitalopram തു​ട​ങ്ങി​യ​വ ആ​ണ് SSRI യ്ക്കു​ള്ള ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍. പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഇ​വ​യ്ക്കു താ​ര​ത​മ്യേ​ന ചു​രു​ക്കം. ചി​കി​ത്സ​യു​ടെ ഫ​ലം വ്യ​ക്ത​മാ​കു​ന്ന​തി​നു 3-6 ആ​ഴ്ച​ക​ള്‍ കാ​ത്തി​രി​ക്ക​ണം എ​ന്ന​ത് ന​മു​ക്ക് മ​റ​ന്നു​കൂ​ടാ. ഇ​വ​യ്ക്കു പു​റ​മേ പ​ല മ​രു​ന്നു​ക​ളും മേ​ല്പ​റ​ഞ്ഞ മ​രു​ന്നു​ക​ളു​ടെ ഫ​ലം കൂ​ട്ടാ​നാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. അ​വ​യു​ടെ ലി​സ്റ്റ് പ​ല​പ്പോ​ഴും നീ​ണ്ട​താ​ണ്.

Behaviour Therapy , Cognitive Behaviour Therapy എ​ന്നി​വ മ​രു​ന്നു​ക​ളോ​ടു കി​ട പി​ടി​ക്കു​ന്ന ഫ​ലം ത​രു​ന്ന ചി​കി​ത്സാ​വി​ധി ആ​ണെ​ന്ന​ത് ശ​രി ത​ന്നെ. Exposure and Response Prevention എ​ന്ന ത​രം behaviour Therapy വ​ള​രെ മി​ക​വ്‌​തെ​ളി​യി​ച്ച ഒ​ന്നാ​ണ്. മി​ക​ച്ച പ്രഫ​ഷ​ണ​ല്‍ സ​പ്പോ​ര്‍​ട്ട് ഇ​തിനു വ​ള​രെ പ്ര​ധാ​നം ത​ന്നെ.

ഡോ​ക്ട​ര്‍ വാ​സു​ദേ​വ​ന്‍‌ ന​മ്പൂ​തി​രി,
MD ( Psychiatry), MRCPsych(UK).
Institute for Mind and Brain,
കു​റാ​ഞ്ചേ​രി, തൃ​ശൂ​ര്‍.
(സന്പാദകൻ: ജോബ് സ്രായിൽ)