ഗാബോയുടെ കഥാപാത്രങ്ങൾ
ഗാബോയുടെ കഥാപാത്രങ്ങൾ
സണ്ണി തായങ്കരി
പേ​ജ് 100, വി​ല: 100
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
വ്യത്യസ്ത പ്രമേയങ്ങളുമായി 14 കഥകൾ. ഗാബോയുടെ കഥാപാത്രങ്ങളെ കൂടാതെ, ഗൗളീപുരാണം, പുൽക്കൂട് നഷ്ടപ്പെടുന്നവർ, വിമതർ തുടങ്ങിയ കഥകൾ വായനക്കാരനെ വശീകരിക്കുകതന്നെ ചെയ്യും. അവതാരിക എഴുതിയിരിക്കുന്നത് സുനിൽ സി.ഇ.

ബാലപുരാണം
ഡോ. വള്ളിക്കാവ് മോഹൻദാസ്
പേ​ജ് 64, വി​ല: 60
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
തലമുറകൾ വായിച്ചു വളർന്ന പൂരാണകഥാപാത്രങ്ങളെ കുട്ടികൾക്കായി അവതരിപ്പിക്കുന്നു. നചികേതസ്, മാർക്കണ്ഡേയൻ, ധ്രുവൻ, അഭിമന്യു, യൂസഫ്, കായീൻ, തുടങ്ങി 20 കഥാപാത്രങ്ങളുടെ ജീവിത പുനരാഖ്യാനം. ആകർഷണീയമായ ചിത്രങ്ങളും ചേർത്തിട്ടുണ്ട്.

കദളി പൂക്കുന്ന
കരുമാടിയിൽനിന്നും
കൃഷ്ണകുമാരി
പേ​ജ് 122, വി​ല:110
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
വായനക്കാരെ പിടിച്ചിരുത്തുന്ന ഓർമക്കുറിപ്പുകൾ. ലേഖിക സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടവയുടെ പ്രകാശനമാണ് ഇതിലുള്ളത്. കുട്ടനാടൻ ജീവിതവും അവിടത്തെ മനുഷ്യരും സാഹിത്യകാരന്മാരും രാഷ്‌ട്രീയ നേതാക്കളുമൊക്കെ ഓർമകളിൽ ഓടിയെത്തുന്നു.

RSS UNMASKED
Binoy Viswam
Page: 125, Price: 120
Prabhath Book House
രാഷ്‌ട്രീയത്തിലും സമൂഹജീവിതത്തിലും വ്യക്തി ബന്ധങ്ങളിൽപോലും പടർന്നുപിടിക്കുന്ന ഹൈന്ദവ വർഗീയതയെക്കുറിച്ചുള്ള ലേഖനങ്ങൾ. രാഷ്‌ട്രീയത്തിൽ അപകടകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന ആർഎസ്എസ് ഇടപെടലുകളാണ് ലേഖകൻ വായനക്കാർക്കു മുന്നറിയിപ്പായി നല്കുന്നത്. മാധ്യമസ്വാതന്ത്ര്യവും ഭരണഘടനയുമെല്ലാം ചർച്ചാവിഷയമാ കുന്ന ലേഖനങ്ങൾ. ഡോ. കെ.എൻ. പണിക്കരുടേതാണ് അവതാരിക.

മഴ വീഴാത്ത ഇലകൾ
ജ്യോതിലക്ഷ്മി
പേ​ജ് 68, വി​ല: 60
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
തലൈക്കുത്തലും പശുവും ഉൾപ്പെടെ ആറു കഥകൾ. വാർദ്ധക്യത്തിലെത്തുന്നവരെ പ്രാകൃതമായ ശൈലിയിൽ ഇല്ലാതാക്കുന്ന തമിഴ് നാട്ടിലെ തലൈക്കുത്ത് എന്ന ആചാരമാണ് ആ പേരിലുള്ള കഥയുടെ പ്രമേയം. മനുഷ്യബന്ധങ്ങളുടെ സ്വാർഥത കലർന്ന കുതിപ്പിന്‍റെ നേർക്കാഴ്ചയായിട്ടുണ്ട് ആ കഥ. തിരിച്ചുകൊണ്ടുവരേണ്ട മനുഷ്യ നന്മകളെക്കുറിച്ച് ഓർമിപ്പിക്കുന്നതാണ് ഇതിലെ കഥകളത്രയും.

നോവലിലെ കല
ഉറൂബിന്‍റെ നോവലുകളെ ആടിസ്ഥാനമാക്കി ഒരന്വേഷണം
ഡോ. ബി. ഉഷാകുമാരി
പേ​ജ് 182, വി​ല: 170
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
ഉറൂബിനെയും അദ്ദേഹത്തിന്‍റെ കൃതികളെയും രചനാശൈലിയെയും അടുത്തറിയാൻ സഹായിക്കുന്ന ലേഖനങ്ങൾ. പ്രമേയം ഇതിവൃത്തശില്പം, കഥാപാത്രസങ്കല്പനം. ആഖ്യാനതന്ത്രം, നോവലിന്‍റെ കല എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

സിനിമയുടെ സൗന്ദര്യത്തിന് ഒരാമുഖം
സാബു ശങ്കർ
പേ​ജ് 120, വി​ല: 120
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
1987ലും 2008ലും ഇറങ്ങിയ പുസ്തകത്തിന്‍റെ മൂന്നാം പതിപ്പ്. ചലച്ചിത്രത്തെക്കുറിച്ച് ഗൗരവത്തിൽ ചിന്തിക്കുന്നവർക്ക് അനിവാര്യമായ പുസ്തകം. ലോകസിനിമയിലെ പ്രമുഖരുടെയും ശ്രദ്ധേയ രംഗങ്ങളുടെയും ഫോട്ടോകളും ചേർത്തിരിക്കുന്നു. പി. ഗോവിന്ദപ്പിള്ളയുടെ അവതാരിക, നരേന്ദ്രപ്രസാദിന്‍റെ വിഹഗവീക്ഷണം.

ഹരിതവനിതകൾ
ആർ. വിനോദ് കുമാർ
പേ​ജ് 120, വി​ല: 110
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.
പരിസ്ഥിതി രംഗത്ത് മാറ്റങ്ങൾക്കായി യത്നിച്ച വനിതകളെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഇതിലുള്ളത്. ഇന്ത്യയിലും വിദേശത്തുമുള്ള 30 സ്ത്രീരത്നങ്ങളെ പരിചയപ്പെടാം. അവരുടെ ജീവിതത്തിലെ ക്ലേശകരമായ കടന്നുപോകലുകൾ മാത്രമല്ല, ആവേശകരമായ മുന്നേറ്റങ്ങളും പുതുതലമുറ അറിയേണ്ടതാണ്.