JOHN’S GOSPEL OF COMMUNION
JOHN’S GOSPEL OF COMMUNION
Julian L. Haas, OFM CAP.
STL, STD
Page: 710, Price: 995
Media House, New Delhi
Phone: 09555642600, 07599485900
യോഹന്നാന്‍റെ സുവിശേഷത്തിലെ ആദ്യത്തെ 10 അധ്യായങ്ങളെ വിശകലനം ചെയ്യുന്ന പുസ്തകം. ആദിമ ക്രൈസ്തവ പാരന്പര്യം, കൂട്ടായ്മയുടെ ദൈവശാസ്ത്രം, ഇതരമതങ്ങളുമായുള്ള ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ സുവിശേഷത്തിന്‍റെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നു. പണ്ഡിതോചിതമായ ലേഖനങ്ങൾ.

SAFETY NET FOR CHILDREN
Dominic Valliyamthadam
Page: 265, Price: 395
Media House, New Delhi
Phone: 09555642600, 07599485900
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെയും അതിന്‍റെ നിയമവശങ്ങളെയും പഠനവിധേയമാക്കുന്നു. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന പുസ്തകം. ഭോപ്പാൽ ആർച്ച്ബിഷപ് ലിയോ കൊർണേലിയോ എസ്‌വിഡിയുടേതാണ് അവതാരിക.

MINORITY RIGHTS
IN A COSMOPOLITAN WORLD
Dr. Amit George
Page: 372, Price: 600
Media House, New Delhi
Phone: 09555642600, 07599485900
സാർവത്രിക ലോകക്രമത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അറിയാനും അറിയിക്കാനും ശ്രമിക്കുന്ന ലേഖനങ്ങൾ. അഭിഭാഷകൻ കൂടിയായ ലേഖകൻ വിഷയത്തിന്‍റെ നിയമപ്രശ്നങ്ങളെയും വസ്തുനിഷ്ഠമായി പരിശോധിക്കുന്നുണ്ട്. ദേശീയവും അന്തർദേശീയവുമായ തലത്തിൽ ന്യൂനപക്ഷ ജീവിതത്തെയും അവകാശങ്ങളെയും വിശകലനം ചെയ്യുന്നു. ഏഴ് അധ്യായങ്ങളുള്ള പുസ്തകത്തിൽ ആധികാരിക രേഖകളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.

FOR THE FULLNESS OF LIFE
Joseph Puthenpurackal
Page: 216, Price: 220
Media House, New Delhi
Phone: 09555642600, 07599485900
വായനക്കാരനെ പിടിച്ചിരുത്തുന്ന ഭാഷാശൈലിയിൽ പ്രഭാഷണം നടത്തുന്ന പുത്തൻപുരയ്ക്കലച്ചന്‍റെ പുസ്തകം. എന്നാൽ പതിവുള്ള ഹാസ്യ അവതരണമല്ല ഇതിൽ അവലംബിച്ചിരിക്കുന്നത്. ലളിതമെങ്കിലും വ്യത്യസ്തമായ പറച്ചിലാണ് ഈ ലേഖനങ്ങളിൽ ഉള്ളത്. സന്തോഷാത്മകവും ആത്മീയോന്മുഖവുമായ ജീവിതരീതിയെ ചെറുവാക്യങ്ങളിലൂടെ വായനക്കാർക്കു പരിചയപ്പെടുത്തുന്നു. ഫാ. ജോർജ് ഓലിയപ്പുറത്തിന്‍റേതാണ് അവതാരിക. മാർ ജോസഫ് പവ്വത്തിലിന്‍റെ ആശംസകളും ചേർത്തിരിക്കുന്നു.