Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
നമ്മുടെ സ്വപ്നങ്ങളിൽ മറ്റുള്ളവരുമുണ്ടാകട്ടെ
കലാ-കായിക പ്രകടനരംഗത്തെ ഇതിഹാസമായിരുന്ന പി.ടി. ബാർനമിനെ (1810-1891) കേന്ദ്രീകരിച്ച് 2017ൽ പുറത്തിറങ്ങിയ ഒരു സംഗീത ചലച്ചിത്രമാണ് ‘ദ ഗ്രെയ്റ്റെസ്റ്റ് ഷോമൻ’. മൈക്കിൾ ഗ്രെയ്സി സംവിധാനം ചെയ്ത ഈ ഹോളിവുഡ് ചിത്രത്തിൽ ഓസ്ട്രേലിയൻ നടനായ ഹ്യൂ ജാക്മൻ ആണ് ബാർനമിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഒരുകാലത്ത് ഏറ്റവും പ്രസിദ്ധനായ അമേരിക്കക്കാരനായിരുന്നു ബാർനം. ഒരു തയ്യൽക്കാരന്റെ മകനായി പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ബാർനം സ്ഥിരപരിശ്രമംകൊണ്ട് കലാകാരൻ, ഗ്രന്ഥകാരൻ, ബിസിനസ്മാൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലൊക്കെ ശോഭിച്ച വ്യക്തിയാണ്. അദ്ദേഹമാണ് ലോകപ്രസിദ്ധമായ ബാർനം ആൻഡ് ബെയ്ലി സർക്കസ് ആരംഭിച്ചത്.
ബാർനമന്റെ ആദ്യകാല കഥയാണ് ‘ദ ഗ്രെയ്റ്റെസ്റ്റ് ഷോമൻ’ എന്ന സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ആ കഥയാകട്ടെ കണ്ണീരിന്റെ എന്നപോലെ ജീവിതപോരാട്ടങ്ങളുടെയും അവയിൽ വിജയിക്കുന്നതിന്റെയും കഥയാണ്.
സ്റ്റേജിലെ കലാപ്രകടനത്തിന്റെ ഭാഗമായി അതിമധുരമായി പാടിക്കൊണ്ടാണ് സിനിമയിൽ ബാർനം ആദ്യം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ഈ അവതരണഗാനത്തിനു പിന്നാലെ നാം കാണുന്നത് ഒരു ഫ്ളാഷ്ബാക്കാണ്. ആ ഫ്ളാഷ്ബാക്കിൽ ബാലനായ ബാർനം പാടുന്ന ഒരു ഗാനമുണ്ട്. ആ ഗാനത്തിലെ പ്രസക്തമായ ചില വരികൾ താഴെ കുറിക്കട്ടെ.
‘ഞാൻ കണ്ണടയ്ക്കുന്നു. അപ്പോൾ ഞാൻ കാണുന്നത് എന്നെ കാത്തിരിക്കുന്ന ഒരു ലോകമാണ്. ഞാൻ സ്വന്തമെന്നു വിളിക്കുന്ന ഒരു ലോകം. അവർക്കു പറയാം എനിക്കു ഭ്രാന്താണെന്ന്, എന്റെ സമനില നഷ്ടപ്പെട്ടുവെന്ന്. എന്നാൽ ഞാൻ അതു ഗൗനിക്കുന്നില്ല’.
‘നമുക്കു നാം സൃഷ്ടിക്കുന്ന ഒരു ലോകത്തിൽ ജീവിക്കാനാകും. കാരണം, എല്ലാദിവസവും ഞാൻ ഉറങ്ങാൻ കിടക്കുന്പോൾ അതിമനോഹരമായ നിറങ്ങളാണ് എന്റെ തലയിൽ നിറയുന്നത്, ദശലക്ഷക്കണക്കിനു സ്വപ്നങ്ങളാണ് എന്റെ ഭാവനയിലേക്കു കടന്നുവരുന്നത്.’
‘ലോകം എങ്ങനെ ആയിരിക്കാമെന്നു ഞാൻ ചിന്തിക്കുന്നു. എന്റെ ഭാവനയിലുള്ള ലോകം. അത് അങ്ങനെ ആയിത്തീരുന്നതിന് ഒരു ദശലക്ഷം സ്വപ്നങ്ങൾതന്നെ വേണ്ടിവരും. നമ്മൾ സൃഷ്ടിക്കാൻ പോകുന്ന ലോകത്തിന് ഒരു ദശലക്ഷം സ്വപ്നങ്ങൾതന്നെ വേണ്ടിവരും.’
നമുക്കു സൃഷ്ടിക്കാവുന്ന ഒരു വീടുണ്ട്. ആ വീടു നിറയെ ഞാൻ ശേഖരിക്കുന്നവയെല്ലാം നിനക്കു പുഞ്ചിരി സമ്മാനിക്കുന്നതാകും... നാം സൃഷ്ടിക്കുന്ന നവ ലോകത്തിലേക്കു നമുക്കോടിപ്പോകാം.
നമ്മൾ സൃഷ്ടിക്കാൻ പോകുന്ന ലോകം സംബന്ധിച്ച് ഒരു ദശലക്ഷം സ്വപ്നങ്ങൾ. അവ ചെറുതാകാം. അവ വലുതാകാം. ഞാൻ അവയുടെ എല്ലാം ഭാഗമായിത്തീരട്ടെ.
നീ നിന്റെ സ്വപ്നങ്ങൾ എന്നോടു പങ്കുവയ്ക്കുക. നീ കാണുന്ന ലോകത്തിലേക്ക് എന്നെയുംകൂടി കൊണ്ടുപോകുമെന്നു പറയുക. ഞാൻ കണ്ണടയ്ക്കുന്പോൾ കാണുന്ന ലോകത്തിലേക്കു കൊണ്ടുപോകുക.
ബാലനായ ബാർനം തന്റെ ബാല്യകാലസഖിയായ ചാരിറ്റിയോടു തന്റെ ജീവിതസ്വപ്നങ്ങൾ പങ്കുവയ്ക്കുന്ന ഗാനമാണിത്. കുബേരകുമാരിയായ ചാരിറ്റിയെ തന്റെ ഭാവി ജീവിതസഖിയായി വിഭാവനം ചെയ്തുകൊണ്ടാണു ബാർനം തന്റെ സ്വപ്നങ്ങളെക്കുറിച്ചു സംസാരിക്കുന്നത്.
ബാർനവുമായി ചാരിറ്റി സൗഹൃദം പുലർത്തുന്നതു ചാരിറ്റിയുടെ പിതാവിന് ഇഷ്ടമില്ലായിരുന്നു. എന്നു മാത്രമല്ല, അവളെ അതിൽനിന്നു വിലക്കുകയും ചെയ്തിരുന്നു. എന്നാൽ, അവർ രണ്ടുപേരും അവരുടെ സ്വപ്നം ഉപേക്ഷിച്ചില്ല. എന്നു മാത്രമല്ല, ഒരു ദിവസം അവരുടെ സ്വപ്നം സഫലമാകുമെന്ന് അവർ വിശ്വസിക്കുകയും ചെയ്തിരുന്നു.
ബാർനം താൻ ആഗ്രഹിച്ച ലോകം വെറുതെ ഭാവനയിൽ കാണുക മാത്രമല്ല ചെയ്തത്. താൻ വിഭാവനം ചെയ്ത ലോകം അങ്ങനെ ആയിത്തീരാൻവേണ്ടി ബാർനം അഹോരാത്രം ബുദ്ധിമുട്ടി. അങ്ങനെയാണു നല്ല ഒരു ജോലി സന്പാദിച്ചതിനുശേഷം ബാർനം നേരേ ചാരിറ്റിയുടെ പിതാവിന്റെ സമീപമെത്തി അവളെ തനിക്കു വിവാഹംചെയ്തു നൽകണമെന്ന് അഭ്യർഥിച്ചത്.
ചാരിറ്റിയെ ജീവിതസഖിയായി ലഭിച്ചപ്പോൾ അവർ ഇരുവരുംകൂടി അവർ വിഭാവനംചെയ്ത പുതിയൊരു ലോകം സൃഷ്ടിക്കാനാണു ശ്രമിച്ചത്. ആ പരിശ്രമത്തിൽ പരാജയങ്ങളും പാളിച്ചകളും ഉണ്ടായി എന്നതു ശരിതന്നെ. എങ്കിലും അവർ സ്വപ്നം കണ്ട പുതിയൊരു ലോകം വാർത്തെടുക്കാൻ അവർക്കു സാധിച്ചു എന്നതാണു വാസ്തവം. അങ്ങനെയാണു ബാർനം ചരിത്രത്തിന്റെ ഭാഗമായി മാറിയത്.
ബാർനം സിനിമയിൽ പാടുന്നതുപോലെ നമുക്കും വേണം ഒരു ദശലക്ഷം സ്വപ്നങ്ങൾ. അവ ചെറുതാകാം, വലുതാകാം. എങ്കിലും നമ്മുടെ ഭാവനയിലുള്ള ലോകം കെട്ടിപ്പടുക്കാൻ നമുക്ക് ഒരു ദശലക്ഷം സ്വപ്നങ്ങൾതന്നെ വേണം. ആ സ്വപ്നങ്ങൾ നമ്മിൽ മാത്രം ഒതുക്കിനിർത്തരുത്. അതു മറ്റുള്ളവരെയും ഉൾക്കൊള്ളുന്നവയായിരിക്കണം.
അതുപോലെ, മറ്റുള്ളവരുടെ സ്വപ്നങ്ങൾ നമ്മോടു പങ്കുവയ്ക്കാൻ അവരെയും നാം അനുവദിക്കണം. അവരുടെ സ്വപ്നങ്ങളും ഉൾക്കൊണ്ടുകൊണ്ടായിരിക്കണം നാം നമ്മുടെ പുതിയ ലോകം വിഭാവനംചെയ്യുന്നത്; ആ ലോകം യാഥാർഥ്യമായിത്തീരുന്നതിനായി നാം പരിശ്രമിക്കുന്നത്.
ബാർനവും ചാരിറ്റിയും ഒത്തൊരുമിച്ചു പുതിയൊരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ബാർനം സ്വന്തം സ്വപ്നം മാത്രം നോക്കി മുന്നോട്ടുപോകുന്ന ഒരു ഭാഗമുണ്ട്. എന്നാൽ ആ തെറ്റു മനസിലാക്കിയപ്പോൾ അതു തിരുത്താൻ ബാർനം സ്വീകരിക്കുന്ന നടപടി ഏറെ ഹൃദ്യമായി നമുക്കനുഭവപ്പെടും.
ബാർനം പാടുന്നതുപോലെ, നമ്മുടെ ലോകം എങ്ങനെ ആയിരിക്കണമെന്നു നമുക്കു ചിന്തിക്കാം. ആ ലോകം രൂപപ്പെടുത്താനായി ഒരു ദശലക്ഷം സ്വപ്നങ്ങൾതന്നെ നമുക്കു കാണാം. ആ സ്വപ്നങ്ങളിൽ നമുക്കെന്നപോലെ മറ്റുള്ളവർക്കും അർഹമായ സ്ഥാനം എപ്പോഴും നമുക്കുറപ്പുവരുത്താം. അപ്പോൾ മാത്രമേ നമ്മുടെ വിജയം പൂർത്തിയാകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത

ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
കേന്ദ്രസര്ക്കാര് കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top