രാജവീഥികളും നാട്ടുവഴികളും
രാജവീഥികളും നാട്ടുവഴികളും
മാണി പയസ്
പേ​ജ് 208, വി​ല: 200 രൂപ
ഇന്‍റിമേറ്റ് ബുക്സ്, തൃശൂർ

പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഫാ. ചെറിയാൻ തലക്കുളം സിഎംഐയുടെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം. വൈദികവൃത്തിയിലും വിദ്യാഭ്യാസ രംഗത്തും തലക്കുളം അച്ചൻ നല്കിയ സംഭാവനകൾ മലയാളി അറിയേണ്ടതാണ്. വരാനിരിക്കുന്ന തലമുറകൾക്കു പ്രചോദനവും വഴികാട്ടിയുമാകുന്ന ലേഖനങ്ങൾ. മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ലേഖകന്‍റെ വശ്യഭാഷ ഈ ജീവചരിത്രത്തിനു മാറ്റുകൂട്ടുന്നു.

ആനന്ദവല്ലി
ഷാജി സിഎംഐ
പേ​ജ് 107, വി​ല: 115 രൂപ
തിയോ ബുക്സ്, കൊച്ചി
ഫോൺ: 0477 2244581, 9020556881

ജീവിതത്തെ നന്നായി ചലിപ്പിക്കാൻ സഹായിക്കുന്ന കുറിപ്പുകൾ. നന്മയുടെ വഴിയേ നടക്കാനുള്ള ശ്രമം പലപ്പോഴും വിജയിക്കാതെ പോകുന്നത് മനുഷ്യസഹജമാണ്. അപ്പോൾ സഹായിക്കുന്ന വഴിവിളക്കുകളായി ഇതിലെ ലേഖനങ്ങൾ വായനക്കാർക്കു മുന്നിൽ തെളിയും. പ്രചോദനാത്മകമായ കുറിപ്പുകളോടൊപ്പം അനുയോജ്യമായ ചിത്രങ്ങളും നല്കിയിരിക്കുന്നു.

ചുങ്കക്കാരനിലേക്ക്
ഫാ. ജോർജ് കാരാംവേലി
പേ​ജ് 138, വി​ല: 150 രൂപ
മീഡിയ ഹൗസ്, ന്യൂഡൽഹി.
ഫോൺ: 9555642600, 7599485900

ദൈവത്തിനും നന്മയ്ക്കും അനുയോജ്യരായി ജീവിക്കുന്നത് എളുപ്പമല്ലാത്ത കാലത്ത് ജീവിക്കുന്പോൾ ഈ ലേഖനങ്ങൾ കരുത്താകും. ഇതിൽ കഥയുണ്ട്, കാര്യവുമുണ്ട്. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റേതാണ് അവതാരി ക. ഉള്ളതു കൊടുക്കാം, അഭിഷിക്തന്‍റെ ആത്മബലി, ദൈവം മന്ദഹസിക്കട്ടെ, മാധ്യമങ്ങൾ മാധ്യമ ധർമങ്ങൾ മാധ്യമ വേട്ടകൾ, ഭാരതത്തിന്‍റെ അപരവത്കരണ നൊന്പരം തുടങ്ങിയ ലേഖനങ്ങൾ കാലിക പ്രസക്തം കൂടിയാണ്.

അല്പം വൈകിപ്പോയി
(വിദ്യാർഥികൾക്കുവേണ്ടിയുള്ള കഥാപ്രസംഗങ്ങൾ)

തലനാട് ജോയി
പേ​ജ് 87, വി​ല: 100 രൂപ
മീഡിയ ഹൗസ്, ന്യൂഡൽഹി.
ഫോൺ: 9555642600, 7599485900

വിവിധ മത്സരവേദികളിൽ സമ്മാനങ്ങൾ നേടിയ കഥാപ്രസംഗങ്ങൾ. വിദ്യാർഥികൾക്കു വേദിയിൽ അവതരിപ്പിക്കാനും കഥാപ്രസംഗ പ്രേമികൾക്കു വായിക്കാനും ഉചിതം. ചാക്കോ സി. പൊരിയത്തിന്‍റേതാണ് അവതാരിക.