ഒന്നൊന്നര അടിയായിപ്പോയി !
ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ക​ട​ൽ ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള കു​റ​ച്ച് ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി ക​ട​ലി​ലൂ​ടെ ചെ​റി​യ ക​യാ​ക്കിം​ഗ് വ​ള്ള​ത്തി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ക​യി​ൽ മു​ളി​ന്ദ​ർ എ​ന്ന ന്യൂ​സി​ല​ൻ​ഡു​കാ​ര​ൻ. പെ​ട്ടെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് ആ​രോ ശ​ക്ത​മാ​യി അ​ടി​ച്ച​ത്. കൈ​വി​ട്ടു പോ​യ വ​ഞ്ചി​യു​ടെ നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ത്ത​പ്പോ​ൾ ത​ന്‍റെ മു​ഖ​ത്ത​ടി​ച്ച​ത് ഒ​രു വ​ലി​യ നീ​രാളി​യാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് മ​ന​സി​ലാ​യി. അ​ടി​യൊ​ക്കെ ക​ഴി​ഞ്ഞ് ത​ന്‍റെ വ​ള്ള​ത്തി​ൽ​ത​ന്നെ അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു നീ​രാ​ളി.

നീ​രാ​ളി എ​ന്തി​നാ​ണ് ത​ന്നെ അ​ടി​ച്ച​തെ​ന്ന് മ​ന​സി​ലാ​വാ​തെ ഇ​രി​ക്കു​ന്പോ​ഴാ​ണ് ക​യി​ൽ മ​റ്റൊ​രു കാ​ര്യം ശ്ര​ദ്ധി​ച്ച​ത്. ത​ന്‍റെ വ​ഞ്ചി​ക്കു ചു​റ്റും ഒ​രു വ​ലി​യ സീ​ൽ കി​ട​ന്ന് ക​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും മ​റ്റൊ​രു വ​ഞ്ചി​യി​ലായി​രു​ന്ന ക​യി​ലി​ന്‍റെ കൂ​ട്ടു​കാ​ര​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്തി. എ​ന്നി​ട്ട് താ​ൻ ഷൂ​ട്ട് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ ക​യി​ലി​നെ കാ​ണി​ച്ചു. അ​പ്പോ​ഴാ​ണ് ത​നി​ക്ക് അ​ടി​കൊ​ണ്ട സം​ഭ​വ​ത്തി​ലെ യ​ഥാ​ർ​ഥ പ്ര​തി​യെ ക​യി​ൽ കാ​ണു​ന്ന​ത്. ത​ന്‍റെ വ​ള്ള​ത്തി​നു ചു​റ്റു​ം കറ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന സീ​ലാ​ണ് യ​ഥാ​ർ​ഥ പ്ര​തി. അ​വ​ൻ ആ ​പാ​വം നീ​രാ​ളി​യെ ക​ടി​ച്ചെ​ടു​ത്തു​കൊ​ണ്ടു​വ​ന്ന് ക​യി​ലി​ന്‍റെ മു​ഖ​ത്തേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. സീ​ലി​ന്‍റെ ഈ ​പ​രി​പാ​ടി​ക്ക് പി​ന്നി​ലെ കാ​ര​ണ​മെ​ന്തെ​ന്ന് ക​യി​ലി​നും കൂ​ട്ടു​കാ​ർ​ക്കും എ​ത്ര ആ​ലോ​ചി​ച്ചി​ട്ടും മ​ന​സി​ലാ​കു​ന്നി​ല്ല.

സാ​ധാ​ര​ണ ചെ​റി​യ മ​ത്സ്യ​ങ്ങ​ളാ​ണ് സീ​ലി​ന്‍റെ ഭ​ക്ഷ​ണം. അ​പൂ​ർ​വം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ്രോ​ട്ടീനി​ന്‍റെ കു​റ​വു​ണ്ടാ​കു​ന്പോ​ൾ അ​വ നീ​രാ​ളി​ക​ളെ​യും ആ​ഹാ​ര​മാ​ക്കാ​റു​ണ്ട്.