മുട്ടപ്പാചകം
ലോ​ക മു​ട്ട​ദി​നം ആ​ച​രി​ച്ചു​വ​രു​ന്ന​ത് എ​ല്ലാ​വ​ർ​ഷ​വും ഒ​ക്‌​ടോ​ബ​റി​ലെ ര​ണ്ടാം​വെ​ള്ളി​യാ​ഴ്ച​യാ​ണ്. ഈ​വ​ർ​ഷ​ത്തെ മു​ട്ട​ദി​നം ഈ​മാ​സം 12-ാം തീ​യ​തി​യാ​ണ്. ചി​ല പാ​ച​ക​ക്കു​റി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കു​ക.

പ​ഞ്ചാ​ബി എ​ഗ്ഗ് ക​റി

ചേ​രു​വ​ക​ൾ: പു​ഴു​ങ്ങി​യ മു​ട്ട - 4, 5 എ​ണ്ണം, സ​വാ​ള ചെ​റു ക്യൂ​ബു​ക​ളാ​യി അ​രി​ഞ്ഞ​ത് - ഒ​ന്ന​ര​ക​പ്പ്, വെ​ള്ളം - ഒ​ന്ന്, ഒ​ന്നേ​കാ​ൽ ക​പ്പ്, മ​ല്ലി​യി​ല - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ചെ​റു​താ​യ​രി​ഞ്ഞ​ത്, എ​ണ്ണ - ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ, ഉ​ലു​വ​യി​ല ഉ​ണ​ക്കി​പ്പൊ​ടി​ച്ച​ത് - കാ​ൽ ടീ​സ്പൂ​ൺ, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ് - ഒ​ന്ന്, ഒ​ന്ന​ര ടേ​ബി​ൾ​സ്പൂ​ൺ, മ​ഞ്ഞ​ൾ​പൊ​ടി - എ​ട്ടി​ലൊ​ന്ന് ടേ​ബി​ൾ​സ്പൂ​ൺ, ഗ​രം​മ​സാ​ല​പ്പൊ​ടി - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, ഗ്രാ​ന്പു, ഏ​ല​യ്ക്കാ - ര​ണ്ടെ​ണ്ണം​വീ​തം, പ​ട്ട - ഒ​രി​ഞ്ച് നീ​ള​ത്തി​ൽ ഒ​രെ​ണ്ണം, ബേ​ലീ​ഫ് - ഒ​രെ​ണ്ണം, ത​ക്കാ​ളി ചെ​റു​താ​യ​രി​ഞ്ഞ​ത് - ഒ​രു​ക​പ്പ്.

ത​ക്കാ​ളി മി​ക്സി​യി​ൽ അ​ടി​ച്ച് പ​ൾ​പ്പാ​ക്കു​ക. ഇ​നി ഇ​തൊ​രു ബൗ​ളി​ലേ​ക്ക് പ​ക​രു​ക. സ​വാ​ള അ​ടി​ച്ച് പ​ൾ​പ്പാ​ക്കു​ക. ഇ​ത് പ്ര​ത്യേ​ക ബൗ​ളി​ൽ എ​ടു​ക്കു​ക. മു​ട്ട പു​ഴു​ങ്ങി തോ​ട് ക​ള​ഞ്ഞ് ഒ​രു ഫോ​ർ​ക്ക്കൊ​ണ്ട് അവി​ട​വി​ടെ കു​ത്തി​വ​യ്ക്കു​ക. ഒ​രു പാ​നി​ൽ എ​ണ്ണ​യൊ​ഴി​ച്ച് ചൂ​ടാ​ക്കു​ക. പു​ഴു​ങ്ങി​യ മു​ട്ട​യി​ട്ട് വ​റു​ത്ത് പൊ​ൻ​നി​റ​മാ​ക്കി കോ​രു​ക. ഇ​തേ പാ​നി​ൽ പ​ട്ട, ബേ​ലീ​ഫ്, ഗ്രാ​ന്പു, ഏ​ല​യ്ക്ക എ​ന്നി​വ​യി​ട്ട് വ​ഴ​റ്റു​ക. സ​വാ​ള അ​ര​ച്ച​തി​ട്ട് വ​ഴ​റ്റി പൊ​ൻ​നി​റ​മാ​ക്കു​ക. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റി​ട്ട് അ​ൽ​പ​മൊ​ന്ന് കു​റു​കും​വ​രെ വ​ഴ​റ്റു​ക. മു​ള​കു​പൊ​ടി, ഉ​പ്പ്, ഗ​രം​മ​സാ​ല​പൊ​ടി, മ​ഞ്ഞ​ൾ എ​ന്നി​വ ചേ​ർ​ത്ത് മ​ണം​വ​രും​വ​രെ വ​ഴ​റ്റു​ക. ഇ​നി ത​ക്കാ​ളി പ​ൾ​പ്പ് ചേ​ർ​ത്ത് പ​ച്ച​മ​ണം മാ​റും​വ​രെ വ​റു​ക്കു​ക. വെ​ള്ളം ചേ​ർ​ത്ത് ചാ​റി​ന്‍റെ പാ​കം ക്ര​മീ​ക​രി​ക്കു​ക. ചാ​റ് കു​റു​കും​വ​രെ വേ​വി​ക്കു​ക. എ​ണ്ണ വേ​ർ​തി​രി​യു​ന്പോ​ൾ ഉ​പ്പ് പാ​ക​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക. പു​ഴു​ങ്ങി​യ മു​ട്ട ചേ​ർ​ക്കു​ക. ക​സൂ​ർ​മേ​ത്തി ചേ​ർ​ത്ത് 2-3 മി​നി​റ്റ് അ​ട​ച്ചു​വേ​വി​ക്കു​ക. മ​ല്ലി​യി​ല അ​രി​ഞ്ഞ​തി​ട്ട് അ​ല​ങ്ക​രി​ച്ച് ച​പ്പാ​ത്തി, നാ​ൻ, ചോ​റ് എ​ന്നി​വ​യ്ക്കൊ​പ്പം വി​ള​ന്പു​ക.

എ​ഗ്ഗ് റോ​സ്റ്റ്

പു​ഴു​ങ്ങി​യ മു​ട്ട - ര​ണ്ടെ​ണ്ണം, ത​ക്കാ​ളി - ഒ​ന്ന്, സ​വാ​ള - ഒ​രെ​ണ്ണ​ത്തി​ന്‍റെ മു​ക്കാ​ൽ​ഭാ​ഗം, മു​ള​കു​പൊ​ടി - കാ​ൽ ടീ​സ്പൂ​ൺ, ഗ​രം​മ​സാ​ല​പ്പൊ​ടി - കാ​ൽ, അ​ര ടീ​സ്പൂ​ൺ, ജീ​ര​കം - അ​ര​ടീ​സ്പൂ​ൺ, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ് - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, എ​ണ്ണ-​ഒ​രു ടേ​ബി​ൾ​സ്പൂ​ൺ.
മു​ട്ട പു​ഴു​ങ്ങു​ക. തോ​ട് ക​ള​യു​ക. ഫോ​ർ​ക്കു​കൊ​ണ്ട് അ​വി​ട​വി​ടെ കു​ത്തു​ക. ഒ​രു പാ​നി​ൽ എ​ണ്ണ​യൊ​ഴി​ച്ച് ചൂ​ടാ​ക്കു​ക. ജീ​ര​ക​മി​ട്ട് വ​റു​ക്കു​ക. പൊ​ട്ടു​ന്പോ​ൾ സ​വാ​ള​യി​ട്ട് ഉ​പ്പ് വി​ത​റു​ക. പൊ​ൻ​നി​റ​മാ​കു​ന്പോ​ൾ ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ചേ​ർ​ക്കു​ക. പ​ച്ച​മ​ണം മാ​റും​വ​രെ വ​റു​ക്കു​ക. ത​ക്കാ​ളി ചേ​ർ​ത്ത് വെ​ന്ത് ഉ​ട​യും​വ​രെ വ​ഴ​റ്റു​ക. മു​ട്ട പു​ഴു​ങ്ങി​യ​ത്, ക​റി​വേ​പ്പി​ല, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ, ഗ​രം​മ​സാ​ല​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് 3-5 മി​നി​റ്റ് വ​റു​ക്കു​ക. എ​ല്ലാ ചേ​രു​വ​ക​ളും ത​മ്മി​ൽ യോ​ജി​ച്ചാ​ൽ 1-2 ടേ​ബി​ൾ​സ്പൂ​ൺ വെ​ള്ളം ത​ളി​ക്കാം. ത​ക്കാ​ളി​യു​ടെ പ​ച്ച​മ​ണം മാ​റി​യി​രി​ക്കും. റൊ​ട്ടി, ച​പ്പാ​ത്തി, ചോ​റ് എ​ന്നി​വ​യ്ക്കൊ​പ്പം വി​ള​ന്പാം.

എ​ഗ്ഗ് സാ​ൻ​ഡ്‌​വി​ച്ച്

മു​ട്ട - ര​ണ്ടെ​ണ്ണം, ബ​ട്ട​ർ - ഒ​രൗ​ൺ​സ്, റൊ​ട്ടി - ര​ണ്ടു സ്ലൈ​സ്, ഉ​പ്പ്, കു​രു​മു​ള​ക് - പാ​ക​ത്തി​ന്.
മു​ട്ട പൊ​ട്ടി​ച്ച് ഒ​രു പ​ര​ന്ന ബൗ​ളി​ൽ ഒ​ഴി​ക്കു​ക. ഉ​പ്പും കു​രു​മു​ള​കു​പൊ​ടി​യും ചേ​ർ​ത്ത് ന​ന്നാ​യി ബീ​റ്റ് ചെ​യ്യു​ക. ക്രീം ​പ​രു​വ​ത്തി​ലാ​യി​രി​ക്ക​ണം ഇ​ത്. ബ​ട്ട​ർ ഒ​ഴി​ച്ച പാ​ക്കി​ലേ​ക്കി​ത് പ​ക​രു​ക. സെ​റ്റാ​യാ​ൽ വാ​ങ്ങി ആ​റാ​ൻ വ​യ്ക്കു​ക. ഒ​രു റൊ​ട്ടി​ക​ഷ്ണ​ത്തി​ൽ ബ​ട്ട​ർ തേ​ക്കു​ക. ഇ​തി​ലേ​ക്ക് ത​യാ​റാ​ക്കി​യ മു​ട്ട​ദോ​ശ വ​ച്ച് മ​റ്റേ റൊ​ട്ടി​ക്ക​ഷ്ണം​കൊ​ണ്ട് മൂ​ടു​ക, അ​തി​രു​ക​ൾ മു​റി​ച്ച് ആ​കൃ​തി​വ​രു​ത്തു​ക. സോ​സും ചേ​ർ​ത്ത് വി​ള​ന്പു​ക.

ഇ​ന്ദു നാ​രാ​യ​ൺ