സാവൂൾ അഭിഷിക്തൻ
സാവൂൾ അഭിഷിക്തൻ
വി.പി. ജോൺസ്
പേ​ജ് 103, വി​ല: 95 രൂപ
പാവനാത്മ പബ്ലിഷേഴ്സ്, കുതിരവട്ടം, കോഴിക്കോട്.
ഫോൺ: 9746077500, 9746440800
ബൈബിൾ പഴയനിയത്തിലെ കഥയെ ആസ്പദമാക്കി എഴുതിയ നോവൽ. സാവൂൾ രാജാവാണ് നായക കഥാപാത്രം. മനുഷ്യജീവിതത്തിൽ ദൈവത്തിന്‍റെ നേരിട്ടുള്ള ഇടപെടലുകളെ ചിത്രീകരിക്കുന്ന നോവൽ പുതുമയുള്ള താണ്. ദൈനം ദിന ജീവിതത്തിൽ ധാർമിക ജീവിതത്തിനുള്ള പ്രാധാന്യം ഓർമിപ്പിക്കുന്ന സംഭവപരന്പരകൾ .

മാധ്യമങ്ങൾ ചെയ്യുന്നതും നാം ചെയ്യേണ്ടതും
ഡോ. ഫ്രാൻസിസ് കാരയ്ക്കാട്ട് എസ്ഡിബി
പേ​ജ് 168, വി​ല: 190 രൂപ
ഡോൺ ബോസ്കോ ബുക്സ്,
ഫോൺ: 0484 2806411
www.donboscopublications.com
സമകാലിക മധ്യമസംസ്കാരത്തെയും വാർത്തകൾ സൃഷ്ടിക്കപ്പെടുന്നതിലെ കുടിലതകളെയും വിവേചിച്ചറിയാൻ സഹായിക്കുന്ന ലേഖനങ്ങൾ. മാധ്യമപ്പട യുടെ മൂന്നാംകിട സംസ്കാരം, മാധ്യമങ്ങ ളുടെ അധിനിവേശം, ബിഗ് ബ്രദർമാരുടെ ഏകാധിപത്യം തുടങ്ങി 11 ലേഖനങ്ങൾ. സോഷ്യൽ മീഡിയയും പഠനവിധേയയ മാക്കപ്പെടുന്നു. മാധ്യമപ്രവർ ത്തകർക്കു മാത്രമല്ല, കാപട്യങ്ങളെ തിരിച്ചറിയാ നാഗ്രഹിക്കുന്നവർക്കും വായിക്കാം.

റബ്ബോനി
ഫാ. ജോൺ തെക്കേത്തല
പേ​ജ് 118, വി​ല: 110 രൂപ
സെന്‍റ് പോൾസ്, ബ്രോഡ്‌വേ, എറണാകുളം.
ക്രിസ്തുവിന്‍റെ സാന്നിധ്യത്തെ അടുത്തറിയിക്കുന്ന എഴുത്തുകൾ. 34 കുറിപ്പുകളാണ് ഇതിലുള്ളത്. വായനക്കാരനെ മാറ്റങ്ങൾക്കു പ്രേരിപ്പിക്കുന്ന ധ്യാനാത്മകമായ കവിതകളാണ് ഓരോന്നും. ബിഷപ് മാർ പോളി കണ്ണൂക്കാടന്‍റേതാണ് അവതാരിക.

മാറിയ വിദ്യാർഥികളും മാറേണ്ട അധ്യാപകരും
ഡോ. ഫ്രാൻസിസ് കാരയ്ക്കാട്ട് എസ്ഡിബി
പേ​ജ് 176, വി​ല: 190 രൂപ
(വിലാസം മുകളിൽ നല്കിയിരിക്കുന്നു.)
വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രയോജനപ്പെടുന്ന പ്രചോദനാത്മക ഗ്രന്ഥം. പഠിക്കേണ്ട രീതിയിൽ പഠിക്കേണ്ടതെങ്ങനെയെന്നും പഠിപ്പിക്കേണ്ട രീതിയിൽ പഠിപ്പിക്കേണ്ടതെങ്ങനെയെന്നും വിശദീകരിക്കുന്നു. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കും.

ദാന്പത്യത്തിലെ സമകാലിക വെല്ലുവിളികൾ
ഡോ. ഫ്രാൻസിസ് കാരയ്ക്കാട്ട് എസ്ഡിബി
പേ​ജ് 168, വി​ല: 190 രൂപ
ഡോൺ ബോസ്കോ ബുക്സ്,
ഫോൺ: 0484 2806411
www.donboscopublications.com
ദാന്പത്യം ദൗത്യമാണെന്നും സ്നേഹത്തിന്‍റെ ഉത്സവമാണെന്നും ഓർമിപ്പിക്കുന്ന പുസ്തകം. നിഷേധാത്മകവും ഭാവാത്മകവുമായ നിരവധി ഉദാഹരണങ്ങളാൽ ബലപ്പെടുത്തിയിരിക്കുന്ന ലേഖനങ്ങൾ. ആകർഷണീയമായ ഭാഷ.

മക്കളുടെ സുസ്ഥിതിയും സുരക്ഷിതത്വവും
ഡോ. ഫ്രാൻസിസ് കാരയ്ക്കാട്ട് എസ്ഡിബി
പേ​ജ് 192, വി​ല: 190 രൂപ
(വിലാസം മുകളിൽ നല്കിയിരിക്കുന്നു.)
കുടുംബത്തിന്‍റെ തണലിലും സംരക്ഷണയിലും മക്കൾ വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വെറും ഉപദേശരീതിയിലല്ല ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത് എന്നത് വായനാക്ഷമത വർധിപ്പിച്ചിരിക്കുന്നു. ഉന്നതമായ മാതൃകകളെ ചൂ
ണ്ടിക്കാണിക്കുകയാണ് ചെയ്തിട്ടുള്ളത്.

ആത്മീയതയുടെ റോൾ മോഡലുകൾ
ഡോ. ഫ്രാൻസിസ് കാരയ്ക്കാട്ട് എസ്ഡിബി
പേ​ജ് 168, വി​ല: 190 രൂപ
(വിലാസം മുകളിൽ നല്കിയിരിക്കുന്നു.)
സ്നേഹത്തിലും സമാധാനത്തിലും ജീവിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തുകൾ. മഹദ് ജീവിതങ്ങളുടെ മാതൃക കാട്ടിയാണ് കാര്യം പറയുന്നത്.

മൂല്യാധിഷ്ഠിത ജീവത ദർശനം
ഡോ. ഫ്രാൻസിസ് കാരയ്ക്കാട്ട് എസ്ഡിബി
പേ​ജ് 192, വി​ല: 190 രൂപ
(വിലാസം മുകളിൽ നല്കിയിരിക്കുന്നു.)
വീടും നാടും നന്നാകണമെങ്കിൽ നേരും നെറിയും നന്മയുമുള്ള തലമുറയെ നാം വാർത്തെടുക്കേണ്ടിയിരിക്കുന്നു എന്നു പുറം ചട്ടയിൽ എഴുതിവച്ചിരിക്കുന്നത് ഉള്ളടക്കത്തിന്‍റെ സൂചനയാണ്. വായിക്കാനും സമ്മാനമായി നല്കാനും ഉചിതം.