ബൈബിൾ
ബൈബിൾ
പഴയനിയമത്തിലെ കഥകൾ
ലീലാമ്മ രവി
പേ​ജ് 190, വി​ല: 200 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ.
Phone: 9142577778, 9142088887
ദൈവോന്മുഖമായ ചിന്തകളെ പ്രസരിപ്പിക്കുന്ന കഥാസമാഹാരം. ലളിതമായ ഭാഷയിൽ പുനരാഖ്യാനം ചെയ്തിരിക്കുന്നതിനാൽ കുട്ടികൾക്ക് വായിച്ചു മനസിലാക്കാൻ എളുപ്പം.

രൂപാന്തരം
വസന്ത രാധാകൃഷ്ണൻ
പേ​ജ് 48, വി​ല: 50 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ.
Phone: 9142577778, 9142088887
മനുഷ്യനന്മയുടെ പക്ഷത്തേക്ക് പ്രതീക്ഷയോടെ നോക്കുന്ന ചെറുകവിതകൾ. സമകാലീന പ്രശ്നങ്ങളിൽ സമൂഹത്തെ ജാഗരൂകരാക്കുക, നന്മയിലേക്കു നയിക്കുക എന്നതാണ് എഴുത്തുകൊണ്ട് താൻ ഉദ്ദേശിക്കുന്നതെന്നു കവി തന്നെ പറയുന്നു. അത് സാധിച്ചിരിക്കുന്നു.

ദേശാടനക്കിളികൾ ഇനി വരില്ല
ജോസഫ് ഓടയ്ക്കാലി
പേ​ജ് 64, വി​ല: 70 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ.
Phone: 9142577778, 9142088887
24 ചെറുകഥകളുടെ സമാഹാരം. കേരളത്തിന്‍റെ മണ്ണ്, സാമൂഹിക പ്രതിബദ്ധത, സ്വകാര്യ ചിന്തകൾ എന്നിവ പ്രതിഫലിക്കുന്ന കവിതകൾ. ലാളിത്യവും വായനാക്ഷമതയും വായനക്കാർക്ക് ഉറപ്പാക്കാം. ജയകുമാർ ചെങ്ങമനാടിന്‍റേതാണ് അവതാരിക.

മഞ്ഞക്കൂരി
പീറ്റർ പാലക്കുഴി
പേ​ജ് 144, വി​ല: 150 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ.
Phone: 9142577778, 9142088887
കാടിന്‍റെ പശ്ചാത്തലത്തിൽ മനുഷ്യനെ പരിചയപ്പെടുത്തുന്ന നോവൽ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും ഇടപെടലുകളും അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. കാട്ടിലെ കാഴ്ചകൾ കണ്ട്, മനുഷ്യരെ പരിചയപ്പെട്ട് മുന്നോട്ടു പോകുന്ന അനുഭവമാണ് വാനക്കാർക്ക് ഉണ്ടാകുക. ജോസഫ് ഓടക്കാലിയുടേതാണ് അവതാരിക.

ആത്മാവിൽ മുറിവേറ്റ മാലാഖമാർ
റഷീദ് പാനൂർ
പേ​ജ് 144, വി​ല: 150 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ.
Phone: 9142577778, 9142088887
മലയാള നിരൂപണസാഹിത്യത്തിലേക്ക് ശ്രദ്ധേയമായ ഒരു കൃതികൂടി. ബഷീറിനെയും കമലാസുരയ്യയെയും ഒ.വി. വിജയനെയും സേതുവിനെയുമൊക്കെ വായനക്കാർക്ക് അടുത്തറിയാനുമാകും. പാശ്ചാത്യ സാഹിത്യത്തിന്‍റെ താരതമ്യം ഭാവാത്മകമായ രീതിയിൽ മലയാള സാഹിത്യത്തെ നിരീക്ഷിക്കാൻ സഹായിക്കുന്നുണ്ട്. എം.കെ. ഹരികുമാറിന്‍റേതാണ് അവതാരിക.

എന്‍റെ ഭൂമിയമ്മയ്ക്ക്
ഈശ്വരദാസ്
പേ​ജ് 96, വി​ല: 100 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ.
Phone: 9142577778, 9142088887
അന്ധമായ പ്രാദേശികവാദങ്ങൾക്കും ദേശീയവാദങ്ങൾക്കുമപ്പുറം വിശ്വമാനവികതയെ ഊട്ടിയുറപ്പിക്കുന്ന നോവൽ. അവതാരികയിൽ പറയുന്നതുപോലെ ഒരു സംസ്കാരത്തിന്‍റെ അപചയവും ഉയിർത്തെഴുന്നേല്പും ഈ നോവലിലുണ്ട്. വശ്യമായ ശൈലിയിലൂടെ വായനക്കാരന്‍റെ മനസിൽ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നല്കുന്നു. അനിൽ എഴുത്തച്ഛന്‍റേതാണ് അവതാരിക

ന്യൂനപക്ഷ അവകാശങ്ങൾ
പ്രഫ. മോനമ്മ കോക്കാട്
പേ​ജ് 67, വി​ല: 60 രൂപ
സെന്‍റ് പോൾസ്
contact: [email protected]
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് അറിയുന്നതിനു സഹായിക്കുന്ന ഗ്രന്ഥം. ക്രൈസ്തവർ, സിക്കുകാർ, ബുദ്ധമതക്കാർ, ജൈനമതക്കാർ, പാഴ്സികൾ എന്നിവർക്ക് ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന ഭരണഘടനാ അവകാശങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന വെബ്സൈറ്റുകളുടെ അഡ്രസും നല്കിയിരിക്കുന്നത് പ്രയോജനപ്രദമാണ്.

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും
ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കൽ
പേ​ജ് 91, വി​ല: 60 രൂപ
മതവിശ്വാസത്തെ ജീർണിക്കാതെ മുന്നോട്ടു കൊണ്ടുപോകാൻ പര്യാപ്തമായ അറിവുകളാണ് ഇതിലുള്ളത്. മതത്തെ മറ്റുള്ളവർക്കുമുന്പിൽ തെറ്റിദ്ധരിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെ ഒഴിവാക്കേണ്ടത് വിശ്വാസത്തിന്‍റെ അനിവാര്യതയാണ്. വിശ്വാസത്തെ ശുദ്ധീകരിക്കുന്ന ലേഖനങ്ങൾ.