അശാന്തിയുടെ പൂമരം
അശാന്തിയുടെ പൂമരം
ഡെന്നി തോമസ് വട്ടക്കുന്നേൽ
പേ​ജ് 95, വി​ല: 115 രൂപ
ജി മോട്ടിവേഷൻ, ഗ്രീൻബുക്സ്, തൃശൂർ
ആ​ണ​വ​ഭീ​ഷ​ണി​യും ഭീ​ക​ര​വാ​ദ​വും യു​ദ്ധ​ങ്ങ​ളും കൊ​ടു​ന്പി​രി​ക്കൊ​ള്ളു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ എ​വി​ടെ​യും അ​ശാ​ന്തി​യു​ടെ വി​ത്തു​ക​ളാ​ണ് മു​ള​ച്ചു​പൊ​ന്തു​ന്ന​ത്. മു​ല്ല​പ്പൂ​വി​പ്ല​വ​വും ഏ​കാ​ധി​പ​ത്യ​വും ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ ഭീ​ക​ര​ത​യും വി​ശ​ദ​മാ​ക്കു​ന്ന ലേ​ഖ​ന​സ​മാ​ഹാ​ര​മാ​ണി​ത്. എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ബാ​ബു സെ​ബാ​സ്റ്റ്യ​ന്േ‍​റ​താ​ണ് അ​വ​താ​രി​ക.

തുന്നോടം
ജോൺ കാഞ്ഞിരത്തുങ്കൽ
പേ​ജ് 64, വി​ല: 70 രൂപ
യെസ് പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9048588887
സാമൂഹിക പ്രതിബദ്ധതയോടെ എഴുതിയിരിക്കുന്ന കവിതാസമാഹാരം. ധാർമികരോഷത്തിന്‍റെ അകന്പടിയോടെയാണ് ഓരോ കവിതയും വായനക്കാരനോടു സംവദിക്കുന്നത്. ആത്മപ്രകാശനത്തിന്‍റെ പ്രകടനമാകുന്ന കവിതകളുമുണ്ട്. ബാബു ഇരുമലയുടേതാണ് അവതാരിക.

പഴയമയുടെ തനിമ
ടി.കെ. മാറിയിടം
പേ​ജ് 110, വി​ല: 120 രൂപ
കൈരളി ബുക്സ്, കണ്ണൂർ.
ഫോൺ: 0497-2761200
കേരളത്തിന്‍റെ പഴമകളെയും അതിന്‍റെ ചരിത്രത്തെയും വർത്തമാനകാല സ്ഥിതിയെയും വിവരിക്കുന്ന ലേഖനങ്ങൾ. പഴമക്കാർ പറഞ്ഞുമാത്രം പുതിയ തലമുറ കേട്ടിട്ടുള്ള വസ്തുക്കളെയും വാക്കുകളെയും അടുത്തു പരിചയപ്പെടാനുള്ള അപൂർവ അവസരം. വീടുകളും കാർഷികരംഗവുമായി ബന്ധപ്പെട്ടതാണ് ഇതിൽ പരാമർശിച്ചിരിക്കുന്ന മിക്ക വസ്തുക്കളും. പാള, അറ, നിര, നിലവറ, അപ്പോത്തിക്കിരി, ഉറി, ഉപ്പുപാറ, ഒറ്റപ്പൂരാടൻ തുടങ്ങി നിരവധി വാക്കുകളെ പരിചയപ്പെടാം. ബന്ധപ്പെട്ട വസ്തുക്കളുടെ ചിത്രങ്ങളും നല്കിയിട്ടുണ്ട്.

പരാജിതന്‍റെ സുവിശേഷം
സുരേഷ് തമ്മാനിമറ്റം
പേ​ജ് 128, വി​ല: 130 രൂപ
യെസ് പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9048588887
10 കഥകളുടെ സമാഹാരം. വ്യക്തിയെയും സമൂഹത്തെയും ഭാവാത്മകതയോടെയും രാഷ്‌ട്രീയമാനങ്ങളോടെയും കൈകാര്യം ചെയ്യുന്നു. ആഴമാർന്ന നിരീക്ഷണവും വായനക്ഷമതയുമാണ് ഈ കഥകളുടെ ആകർഷണീയത. സുരേഷ് കീഴില്ലത്തിന്‍റെ അവതാരിക.