ആഘോഷങ്ങൾ മത്സരമാകുന്പോൾ
മ​ത​ബോ​ധ​ന​ങ്ങ​ൾ അ​നു​ശാ​സി​ക്കു​ന്ന മ​ഹ​ത്വ​മു​ള്ള മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ​ക്ക് ആ​ഴം വ​ർ​ധി​പ്പി​ക്ക​ണം ഓ​രോ ആ​ഘോ​ഷ​വും. വി​ദ്യാ​ല​യ- ക​ലാ​ല​യ​ങ്ങ​ളി​ൽ ക്രി​സ്മ​സ്, ഓ​ണം, ദീ​പാ​വ​ലി തു​ട​ങ്ങി​യ​വ കൊ​ണ്ടാ​ടു​ന്പോ​ൾ കു​ട്ടി​ക​ൾ എ​ല്ലാ​വ​രും ആ​ന​ന്ദ​ഭ​രി​ത​രാ​യി ഒ​ത്തൊ​രു​മി​ച്ച് ആ​ച​രി​ക്കു​ന്ന കാ​ഴ്ച ഹൃ​ദ​യ​ഹാ​രി​യാ​ണ്. ജാ​തി-​മ​ത-​സ​മൂ​ഹ-​സാ​ന്പ​ത്തി​ക വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നും അ​വ​രു​ടെ ചി​ന്ത​യി​ൽ എ​ത്തു​ന്ന​തേ​യി​ല്ല. നാ​മെ​ല്ലാം ഒ​രേ​യൊ​രു മ​നു​ഷ്യ​ശൃം​ഖ​ല​യി​ലെ വി​ല​പ്പെ​ട്ട ക​ണ്ണി​ക​ളാ​ണെ​ന്ന അ​വ​ബോ​ധം ആ​രും പ​റ​ഞ്ഞു​കൊ​ടു​ക്കാ​തെ​ത​ന്നെ അ​വ​ർ സ്വാം​ശീ​ക​രി​ക്കു​ന്നു. അ​വ​ർ ഒ​റ്റ ജാ​തി​യാ​ണ്, മ​നു​ഷ്യ​ജാ​തി. ഒ​റ്റ സ​മൂ​ഹ​മാ​ണ്, മ​നു​ഷ്യ​സ​മൂ​ഹം.

പാ​ഠ​ശാ​ല​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ മ​ത​മാ​ത്സ​ര്യ​വും പ്ര​ക​ട​ന​ത്വ​ര​യും വ​ർ​ധി​ക്കു​ന്ന​ത് സ​ങ്ക​ട​ക​ര​മാ​യ അ​വ​സ്ഥ സൃ​ഷ്‌​ടി​ക്കു​ന്നു. ഇ​തി​നു കാ​ര​ണ​ക്കാ​ർ ആ​രെ​ന്ന് നാം ​മു​തി​ർ​ന്ന​വ​ർ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു ന​ല്ല​താ​ണ്. ഭൂ​മി​യി​ൽ സ​ന്മ​ന​സും സ​മാ​ധാ​ന​വും വ​ർ​ധി​ക്കാ​ൻ ഓ​രോ ആ​ഘോ​ഷ​വും ആ​ച​ര​ണ​വും നി​മി​ത്ത​ങ്ങ​ളാ​ക​ട്ടെ. ഒ​ന്നാ​യി കൊ​ണ്ടാ​ടാം. ഒ​ത്തൊ​രു​മി​ച്ച് ആ​ന​ന്ദി​ക്കാം. സ​ഹ​ജീ​വി​സ്നേ​ഹ​ത്തി​ന്‍റെ ന​ക്ഷ​ത്ര​ങ്ങ​ൾ ഉ​ദി​ക്ക​ട്ടെ ഓ​രോ മ​ന​സി​ലും. അ​ത​ല്ലേ ദൈ​വ​ത്തി​നു പ്രീ​തി​ക​രം. അ​ത​ല്ലേ മ​നു​ഷ്യ​നു ശ്രേ​ഷ്ഠ​ക​രം.പ്ര​ബു​ദ്ധ​രാ​ക്കാം വ​രും​ത​ല​മു​റ​ക​ളെ.