എ​നി​ക്കൊ​ന്നും വേ​ണ്ടാ​ട്ടോ
സൗ​ഹൃ​ദ​ങ്ങ​ളും ബ​ന്ധ​ങ്ങ​ളും നി​ര​ങ്കു​ശം മു​ൻ​പോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ പ​ല മാ​ർ​ഗ​ങ്ങ​ളു​ണ്ട്. ഒ​രു വാ​ക്ക്, ഒ​രു നോ​ട്ടം, ഒ​രു പു​ഞ്ചി​രി എ​ല്ലാം സ്നേ​ഹോ​ഷ്മ​ള​ത ഉ​ള​വാ​ക്കാ​ൻ പോ​രു​ന്ന​വ​യാ​ണ്. ഒ​രു​മി​ച്ചു ക​ഴി​ക്കു​ക​യും കു​ടി​ക്കു​ക​യും നി​ർ​ദോ​ഷ​മാ​യ ത​മാ​ശ​ക​ൾ പൊ​ട്ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് കൂ​ട്ടു​കെ​ട്ടി​നെ ഊ​ട്ടി​വ​ള​ർ​ത്തും.

സ​ന്ദ​ർ​ശ​ക​ന് ഉ​പ​ചാ​ര​വാ​ക്കു​ക​ളോ​ടൊ​പ്പം എ​ന്തെ​ങ്കി​ലും ക​ഴി​ക്കാ​ൻ കൊ​ടു​ക്കു​ക​യെ​ന്ന​ത് ന​മ്മു​ടെ നാ​ട്ടി​ലെ ന​ല്ല ആ​ചാ​ര​മാ​ണ്. ന​ല്കു​ന്ന​വ​നും സ്വീ​ക​രി​ക്കു​ന്ന​വ​നും അ​ത് ആ​ന​ന്ദം ന​ല്കു​ന്നു, കാ​ര​ണം, ആ​ഹ​രി​ക്കു​ക എ​ന്ന​ത് ഒ​രു ന​ല്ല അ​നു​ഭ​വ​മാ​ണ്. ല​ളി​ത​മാ​യ ഒ​രു ക​പ്പു ചാ​യ​യോ കാ​പ്പി​യോ ഒ​രു ഗ്ലാ​സ് ജീ​ര​ക​വെ​ള്ള​മോ ആ​ക​ട്ടെ, ന​ന്ദി​പൂ​ർ​വം അ​തു വാ​ങ്ങി​ക്കു​ടി​ക്കു​ന്പോ​ൾ പ​ര​സ്പ​രം അം​ഗീ​ക​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യു​മാ​ണു ചെ​യ്യു​ന്ന​ത്. അ​പ​രി​ചി​ത​നെ പ​രി​ചി​ത​നാ​ക്കാ​നും പ​രി​ചി​ത​നെ സു​ഹൃ​ത്താ​ക്കാ​നും സു​ഹൃ​ത്തി​നെ ഉ​റ്റ ബ​ന്ധു​വാ​ക്കാ​നും ചെ​റു​സ​ത്കാ​ര​ങ്ങ​ൾ​ക്കു ക​ഴി​യും.

എ​ന്നാ​ൽ സ​ങ്ക​ട​മെ​ന്നേ പ​റ​യേ​ണ്ടൂ ന​മ്മു​ടെ കൊ​ച്ചു​കേ​ര​ള​ത്തി​ൽ പ​ര​ക്കെ​യു​ള്ള ഒ​രു വി​ചി​ത്ര​മാ​യ ശൈ​ലി​യാ​ണ് ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ നി​ര​സി​ക്കു​ക എ​ന്ന​ത്. ക​യ​റി വ​രു​ന്പോ​ഴേ കൃ​ത്രി​മ ധൃ​തി​കാ​ട്ടി തി​രി​ച്ചു​പോ​കാ​ൻ ത​ത്ര​പ്പെ​ടു​ന്ന​യാ​ൾ ഒ​രു ന​ല്ല സ​ന്ദ​ർ​ശ​ക​നെ​ന്നു പ​റ​യാ​നാ​വി​ല്ല. അ​ഭി​മാ​ന​ത്തോ​ടെ എ​ല്ലാം നി​ര​സി​ക്കു​ന്ന​യാ​ൾ കാ​ട്ടു​ന്ന​ത് ഒ​രു​ത​രം നി​ന്ദ​യാ​ണ്, ആ​തി​ഥേ​യ​നെ നാ​ണം​കെ​ടു​ത്ത​ലാ​ണ്. അ​യാ​ളു​ടെ ആ​ത്മാ​ർ​ഥ​ത​യെ​യും ബ​ന്ധ​ത്തെ​യും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത ഒ​രു ഭാ​വം സ​ന്ദ​ർ​ശ​ക​ൻ സ്വ​യം അ​റി​യാ​തെ​ത​ന്നെ അ​യാ​ളു​ടെ വാ​ക്കു​ക​ളി​ൽ ധ്വ​നി​ക്കു​ന്നു. ഇ​തു ന​ന്നോ? ചി​ന്തി​ക്ക​ണം.

സിസിലിയാമ്മ പെരുമ്പനാനി
ഫോൺ: 9447168669