നി​ങ്ങ​ൾ​ക്കു വേ​ണ്ട​ത് സ്നേ​ഹം മാ​ത്ര​മാ​ണ്!
​ന്തൊ​ക്കെ ചേ​ർ​ത്തു​ചേ​ർ​ത്തു വ​ച്ചാ​ണ് ഒ​രു ജീ​വി​ത​മു​ണ്ടാ​ക്കു​ന്ന​ത്... എ​ത്ര​യൊ​ക്കെ ശ്ര​ദ്ധി​ച്ചാ​ലാ​ണ് അ​തി​ലൊ​രു താ​ള​പ്പി​ഴ​യി​ല്ലാ​തി​രി​ക്കു​ക... ഏ​തൊ​രു നി​മി​ഷാ​ർ​ധ​ത്തി​ന്‍റെ പി​ണ​ക്ക​ത്തി​ലാ​ണ് ശ്രു​തി​തെ​റ്റി അ​ത് സ്വ​ന്തം വ​ഴി​ക്കു​പോ​കു​ക... അ​തെ, ജീ​വി​തം സം​ഗീ​തം​പോ​ലെ​യാ​ണ്- സ്നേ​ഹം ശ്രു​തി​യും താ​ള​വു​മി​ടു​ന്ന സം​ഗീ​തം​പോ​ലെ. അ​ങ്ങ​നെ പ​ല​ജീ​വി​ത​ങ്ങ​ൾ ചേ​രു​ന്ന സിം​ഫ​ണി​യാ​ണ് ലോ​കം.

ജൂ​ണ്‍ 25, 1967

അ​ന്ന് ലോ​ക ടെ​ലി​വി​ഷ​ൻ ച​രി​ത്ര​ത്തി​ൽ ഒ​രു മ​ഹാ​സം​ഭ​വം ന​ട​ന്നു. ആ​ദ്യ​ത്തെ ലൈ​വ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സാ​റ്റ​ലൈ​റ്റ് ടി​വി പ്രോ​ഗ്രാം സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ട്ടു. 19 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മി​ക​ച്ച ക​ലാ​കാ​രന്മാ​രും വ്യക്തികളും വ്യ​ത്യ​സ്ത സെ​ഗ്മെ​ന്‍റു​ക​ളി​ലാ​യി അ​ണി​നി​ര​ന്ന ര​ണ്ട​ര​മ​ണി​ക്കൂ​ർ ലൈ​വ് പ​രി​പാ​ടി. ഒൗ​വ​ർ വേ​ൾ​ഡ് (ന​മ്മു​ടെ ലോ​കം) എ​ന്നാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ
പേ​ര്.

ബി​ബി​സി പ്രൊ​ഡ്യൂ​സ​ർ ഓ​ബ്രി സിം​ഗ​റു​ടെ ചി​ന്ത​യി​ൽ വി​രി​ഞ്ഞ​താ​യി​രു​ന്നു ആ ​മ​നോ​ഹ​ര ആ​ശ​യം. യൂ​റോ​പ്യ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗ് യൂ​ണി​യ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും, ഇ​ന്‍റെ​ൽ​സാ​റ്റ് 1, 2-2, 2-3, എ​ടി​എ​സ്-1 ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യും ലൈ​വ് ഷോ ​യാ​ഥാ​ർ​ഥ്യ​മാ​യി. ഏ​താ​ണ്ട് പ​ത്തു​മാ​സ​ത്തെ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഫ​ലം. ല​ണ്ട​നി​ലെ ബി​ബി​സി​യി​ൽ​ത്ത​ന്നെ​യാ​യി​രു​ന്നു പ​ല രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​പ്രേ​ഷ​ണ​ത്തി​ന്‍റെ മാ​സ്റ്റ​ർ ക​ണ്‍​ട്രോ​ൾ റൂം.

​പ​തി​നാ​യി​ര​ത്തോ​ളം സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും പ്രൊ​ഡ്യൂ​സ​ർ​മാ​രും അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. 24 രാ​ജ്യ​ങ്ങ​ളി​ൽ ലൈ​വ് ആ​യി സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ട്ട പ​രി​പാ​ടി ഏ​ഴു കോ​ടി​യോ​ളം ആ​ളു​ക​ൾ ക​ണ്ടെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്.

ബീ​റ്റി​ൽ​സ് സ്നേ​ഹ​ഗാ​ഥ

ബ്രിട്ടന്‍റെ പ്രതിനിധികളായി വി​ഖ്യാ​ത​രാ​യ റോ​ക്ക് ബാ​ൻ​ഡ് ബീ​റ്റി​ൽ​സി​നും ഒൗ​വ​ർ വേ​ൾ​ഡി​ലേ​ക്കു ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. ഒ​രു പോ​സി​റ്റീ​വ് സ​ന്ദേ​ശ​മു​ള്ള പാ​ട്ടു​മാ​യി വ​ര​ണ​മെ​ന്നാ​യി​രു​ന്നു അ​വ​ർ​ക്കു​ള്ള അ​റി​യി​പ്പ്. കാ​ര​ണ​മു​ണ്ട്- വി​യ​റ്റ്നാം യു​ദ്ധം കൊ​ടു​ന്പി​രി​ക്കൊ​ണ്ടി​രു​ന്ന സ​മ​യ​മാ​ണ്.

സം​ഗീ​തം ലോ​ക​ത്തി​നു സാ​ന്ത്വ​ന​വും ശു​ഭ​സ​ന്ദേ​ശ​വു​മാ​ക​ട്ടെ എ​ന്നു​റ​പ്പി​ച്ച് ബീ​റ്റി​ൽ​സ് സം​ഘം എ​ത്തി​യ​ത് ഓ​ൾ യു ​നീ​ഡ് ഇ​സ് ല​വ് (സ്നേ​ഹം മാ​ത്ര​മാ​ണ് നി​ങ്ങ​ൾ​ക്കു വേ​ണ്ട​ത്) എ​ന്ന ല​ളി​ത​സു​ന്ദ​ര ഗാ​ന​വു​മാ​യാ​ണ്. ഒ​പ്പം ചേ​രാ​ൻ ബീ​റ്റി​ൽ​സ് ഏ​താ​നും സ്നേ​ഹി​ത​രെ​യും വി​ളി​ച്ചി​രു​ന്നു- റോ​ളിം​ഗ് സ്റ്റോ​ണ്‍​സ്, എ​റി​ക് ക്ലാ​പ്റ്റ​ണ്‍, മ​രി​യാ​ന ഫെ​യ്ത്ഫു​ൾ, കീ​ത്ത് മൂ​ണ്‍, ഗ്ര​ഹാം നാ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ടെ.

ബീ​റ്റി​ൽ​സ് അം​ഗം ജോ​ണ്‍ ലെ​ന​ൻ എ​ഴു​തി​യ​താ​ണ് പാ​ട്ടി​ന്‍റെ അ​തി​ല​ളി​ത​മാ​യ വ​രി​ക​ൾ. പ്രേ​ക്ഷ​ക​ർ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ ആ​യി​രു​ന്ന​തി​നാ​ൽ ഏ​റ്റ​വു​മെ​ളു​പ്പം മ​ന​സി​ലാ​കു​ന്ന​താ​വ​ണം വ​രി​ക​ളെ​ന്ന് സം​ഘം തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഗാ​നം ഇ​ൻ​സ്റ്റ​ന്‍റ് ഹി​റ്റ് ആ​യി. ലൈ​വ് ഷോ​യ്ക്കു ശേ​ഷം മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ഹി​റ്റ് ചാ​ർ​ട്ടു​ക​ളി​ൽ ഒ​ന്നാ​മ​തെ​ത്തു​ക​യും ചെ​യ്തു.

ല​ണ്ട​നി​ൽ ഇ​എം​ഐ സ്റ്റു​ഡി​യോ​യി​ലാ​ണ് ബീ​റ്റി​ൽ​സ് ഈ ​ഗാ​നം ഒൗ​ർ വേ​ൾ​ഡി​നാ​യി പെ​ർ​ഫോം ചെ​യ്ത​ത്. മു​ന്പു റെ​ക്കോ​ർ​ഡ് ചെ​യ്തു​വ​ച്ച പ​ശ്ചാ​ത്ത​ല ട്രാ​ക്കി​നൊ​പ്പം ലൈ​വ് ആ​യി പാ​ടു​ക​യാ​യി​രു​ന്നു അ​ന്ന്. താ​ള​ത്തി​ൽ അ​തി​ശ​യ​ക​ര​മാ​യ വ്യ​തി​യാ​ന​ങ്ങ​ളോ​ടെ​യാ​ണ് പാ​ട്ടൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ​മൂ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ

ലോ​ക​മൊ​ട്ടാ​കെ ഒ​രു മാ​റ്റ​ത്തി​നും പു​തു​മ​യ്ക്കും കൊ​തി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് ഓ​ൾ യു ​നീ​ഡ് ഇ​സ് ല​വി​ന്‍റെ വ​ര​വ്. സം​ഗീ​തം അ​തി​ന്‍റെ എ​ല്ലാ ശ​ക്തി​യോ​ടും​കൂ​ടി മ​ന​സു​ക​ളി​ൽ പു​തു​മ നി​റ​യ്ക്കു​ക​യും ചെ​യ്തു. യു​ദ്ധ​വെ​റി​ക്ക് എ​തി​രെ​യു​ള്ള മു​ന്നേ​റ്റ​മാ​യ ഫ്ള​വ​ർ പ​വ​റി​ന് അ​തൊ​രു മു​ദ്രാ​ഗാ​ന​മാ​യി. അ​ങ്ങ​നെ ഒ​രു രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ന​യാ​യും അ​തു മാ​റി., അ​തേ​ക്കു​റി​ച്ച് വി​രു​ദ്ധാ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും.

പി​ന്നീ​ടൊ​രി​ക്ക​ൽ ജോ​ണ്‍ ലെ​ന​ൻ പ​റ​ഞ്ഞു: ഞാ​ൻ സം​സാ​രി​ക്കു​ന്ന​ത് യ​ഥാ​ർ​ഥ സ്നേ​ഹ​ത്തെ​ക്കു​റി​ച്ചാ​ണ്. സ്നേ​ഹം മ​റ്റു​ള്ള​വ​രെ അം​ഗീ​ക​രി​ക്ക​ലാ​ണ്, അ​വ​ർ എ​ങ്ങ​നെ​യാ​ണോ അ​ങ്ങ​നെ​യാ​യി​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ലാ​ണ്. അ​താ​ണ് ന​മു​ക്കാ​വ​ശ്യം.

ചു​റ്റു​പാ​ടു​ക​ൾ ക​ലു​ഷി​ത​മാ​കു​ന്പോ​ൾ ഒ​രി​ക്ക​ൽ​ക്കൂ​ടി സ്നേ​ഹ​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ൽ ഓ​ർ​മി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. ഒ​രു പു​തി​യ വ​ർ​ഷം തു​ട​ങ്ങു​ന്ന വേ​ള​യി​ൽ പ്ര​ത്യേ​കി​ച്ചും.

അ​തെ, നി​ങ്ങ​ൾ​ക്കു വേ​ണ്ട​ത് അധികാരമോ അതിസന്പത്തോ അല്ല, സ്നേ​ഹം മാ​ത്ര​മ​ത്രേ!

ഹരിപ്രസാദ്