ഐശ്വര്യയ്ക്കിത് ഭാഗ്യകാലം
രുപിടി ക്രിസ്മ​സ് ചി​ത്ര​ങ്ങ​ൾ ബോ​ക്സോ​ഫീ​സി​ൽ മ​ത്സ​രി​ക്കു​ന്പോ​ൾ അ​തി​ൽ ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള പ്രോ​ജ​ക്‌ടാ​ണു ത​മി​ഴി​ൽ നി​ന്നു​മെ​ത്തി​യ ക​നാ. ഐ​ശ്വ​ര്യ രാ​ജേ​ഷ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ചി​ത്രം ത​മി​ഴി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു.

ഒ​രു ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ നി​ന്നും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ലെ​ത്തു​ന്ന യു​വ​തി​യു​ടെ ക​ഥ ​ഏ​റെ വ്യ​ത്യ​സ്ത​ത​യോ​ടെ ഈ ​ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. ഐ​ശ്വ​ര്യ രാ​ജേ​ഷി​ന്‍റെ അ​ഭി​ന​യ മി​ക​വാ​ണ് ക​നാ​യു​ടെ ഏറ്റവും വലിയ പ്ല​സ് പോ​യി​ന്‍റ്. പോ​യ​വ​ർ​ഷം ത​മി​ഴി​ലെ നി​ര​വ​ധി ഹി​റ്റു​ക​ളു​ടെ ഭാ​ഗ​മാ​യ ഈ ​നാ​യി​ക​യ്ക്ക് ഇ​പ്പോ​ൾ ഭാ​ഗ്യ​കാ​ല​മാ​ണെ​ന്നു പ​റ​യാം. ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ൾ, സ​ഖാ​വ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും പ​രി​ചി​ത​യാ​ണ് ഐ​ശ്വ​ര്യ.

സി​നി​മ പ​ശ്ചാ​ത്ത​ലം

സി​നി​മ കു​ടും​ബ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ സ​പ്പോ​ർ​ട്ടൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ഞാ​ൻ സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. അ​ച്ഛ​ൻ രാ​ജേ​ഷും മു​ത്ത​ച്ഛൻ അ​മ​ർ​നാ​ഥും തെലുങ്കു സി​നി​മ​യി​ലു​ണ്ടാ​യി​രു​ന്നു. പി​ന്നെ ആ​ന്‍റിയും നടിയുമായ ശ്രീ​ല​ക്ഷ്മി​യും ഹൈ​ദ​രാ​ബാ​ദി​ലാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ത​മി​ഴ് സി​നി​മ​യി​ൽ ഒ​രു സ​പ്പോ​ർ​ട്ടും കി​ട്ടി​യി​രു​ന്നി​ല്ല.

കോ​ള​ജി​ൽ​പ​ഠി​ക്കു​ന്പോ​ൾ ചി​ല നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. മു​ന്പു തെ​ലു​ങ്കി​ൽ റാം ​പാ​ണ്ഡു എ​ന്ന ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി വേ​ഷ​മി​ട്ട​തി​ന്‍റെ ബ​ല​ത്തി​ലാ​ണ് നാ​ട​ക​ങ്ങ​ൾ ചെ​യ്ത​ത്. ഡി​ഗ്രി ക​ഴി​ഞ്ഞ​തോ​ടെ മോ​ഡ​ലിം​ഗ് ചെ​യ്യാ​ൻ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു​തു​ട​ങ്ങി. അ​ധി​കം വൈ​കാ​തെ ഒ​രു ടി​വി സീ​രി​യ​ലി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്രം ചെ​യ്യാ​നു​ള്ള ക്ഷ​ണ​വും വ​ന്നു. അ​ങ്ങ​നെ​യാ​ണ് സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി തു​റ​ക്കു​ന്ന​ത്.

പ്രി​യ​പ്പെ​ട്ട സി​നി​മ​ക​ൾ

കാ​ക്ക​മു​ട്ടൈ​യാ​ണ് ചെ​യ്ത ചി​ത്ര​ങ്ങ​ളി​ൽ ഫേ​വ​റൈ​റ്റ്. 2015-ലെ ​മി​ക​ച്ച ന​ടി​ക്കു​ള്ള ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം കാ​ക്ക​മു​ട്ടൈ​യി​ലൂ​ടെ എ​ന്നെ തേ​ടി​യെ​ത്തി​യി​രു​ന്നു. ധ​ർ​മ്മ​ദു​രൈ എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​വും ഏ​റെ​യി​ഷ്ട​പ്പെ​ട്ടാ​ണു ചെ​യ്ത​ത്. ഡാ​ഡി എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​വും എ​ന്നെ സം​ബ​ന്ധി​ച്ചു ഭാ​ഗ്യമാ​യി​രു​ന്നു. അതിനു പിന്നാലെ വടചെന്നൈ, ലക്ഷ്മി എന്നീ ചിത്രങ്ങളുടെയും ഭാഗമാകാൻ സാധിച്ചു.

മ​ല​യാ​ള​ക്ക​ര​യി​ൽ

മ​ല​യാ​ള​ത്തി​ൽ സ​ത്യ​ൻ അ​ന്തി​ക്കാ​ട് സാ​റി​ന്‍റെ ചി​ത്ര​ത്തി​ലാ​ണ് ആ​ദ്യ​മ​ഭി​ന​യി​ക്കു​ന്ന​ത്. വ​ലി​യൊ​രു സം​വി​ധാ​യ​ക​നാ​ണ​ദ്ദേ​ഹം. ന​യ​ൻ​താ​ര, അ​സി​ൻ എ​ന്നി​വ​രെ സി​നി​മ​യി​ൽ എത്തി​ച്ച​യാ​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്നു താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നു. അ​തി​ൽ ദു​ൽ​ഖ​റി​ന്‍റെ നാ​യി​ക​യാ​യി എ​ന്ന​തു മ​റ്റൊ​രു സ​ന്തോ​ഷ​വും ന​ൽ​കി. പി​ന്നീ​ടാ​ണ് നി​വി​ൻ പോ​ളി​ക്കൊ​പ്പം സ​ഖാ​വ് ചെ​യ്ത​ത്. ആ​ദ്യം ക​രാ​റാ​യ ചി​ത്രം സ​ഖാ​വാ​യി​രു​ന്നു. പ​ക്ഷേ, ആ​ദ്യം റി​ലീ​സാ​യ​ത് ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ളാ​ണ്. ഇ​രു ചി​ത്ര​ങ്ങ​ളു​ടേ​യും പ്ര​മോ​ഷ​ന്‍റെയൊന്നും ഭാ​ഗ​മാ​കാ​ൻ എ​നി​ക്കു സാ​ധി​ച്ചി​രു​ന്നി​ല്ല.

എ​ന്‍റെ പ്രി​യ നാ​യി​ക​മാ​ർ

രാ​ധി​ക, സു​ഹാ​സി​നി, ശ്രീ​ദേ​വി, സി​മ്രാ​ൻ തു​ട​ങ്ങി​യ നാ​യി​ക​മാ​രോ​ടാ​ണ് പ്രി​യം കൂ​ടു​ത​ൽ. ഇ​വ​ർ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കെ​ല്ലാം നി​ഷ്ക്ക​ള​ങ്ക​ത ക​ല​ർ​ന്ന ഒ​രു സൗ​ന്ദ​ര്യ​മു​ണ്ട്. ബാ​ലു മ​ഹേ​ന്ദ്ര സാ​റി​ന്‍റെ സി​നി​മ​ക​ളി​ലാ​യി​രു​ന്നു നാ​യി​ക​മാ​രെ ഏ​റ്റ​വും സൗ​ന്ദ​ര്യ​ത്തോ​ടെ ക​ണ്ട​ത്. സൗ​ന്ദ​ര്യ​പ്ര​ദ​ർ​ശ​ന​ത്തി​നൊ​പ്പം അ​ഭി​ന​യ​ഭം​ഗി​ക്കും മു​ൻ​തൂ​ക്കം ന​ൽ​കി​യ സം​വി​ധാ​യ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ലു മ​ഹേ​ന്ദ്ര​യെ​പ്പോ​ലെ, ഭാ​ര​തി രാ​ജ​യെ​പ്പോ​ലെ, ബാ​ല​ച​ന്ദ​റെ​പ്പോ​ലെ പ്ര​തി​ഭാ​ധ​ന​രാ​യ സം​വി​ധാ​യ​ക​രു​ടെ അ​ഭാവം ഞ​ങ്ങ​ളു​ടെ ത​ല​മു​റ​യി​ലെ നാ​യി​ക​മാ​ർ നേ​രി​ടു​ന്നുണ്ട്. നാ​ലു നി​മി​ഷ​ങ്ങ​ളേ ഉ​ള്ളു​വെ​ങ്കി​ലും ന​മ്മു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് ആ ​ക​ഥ​യി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യാ​നു​ണ്ടാ​വ​ണം. അ​ങ്ങ​നെ​യു​ള്ള സി​നി​മ​ക​ളാ​ണു ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സിനിമയുടെ തെരഞ്ഞെടുപ്പ്

സൂപ്പർ താരങ്ങൾ​ക്കൊ​പ്പ​മാ​യാ​ലും എ​നി​ക്കെ​ന്തു ചെ​യ്യാ​നു​ണ്ടാ​കും എ​ന്നതാണ് ഓരോ കഥാപാത്രം വരുന്പോഴും നോക്കുന്നത്. മ​ണി​ര​ത്നം സാ​റി​ന്‍റെ ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ക എ​ന്ന​തു വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ചെക്കാ ചിവാന്ത വാനത്തിലൂടെ അ​തും സാ​ധി​ച്ചു. ക​ഥ​പോ​ലും കേ​ൾ​ക്കാ​തെ കോൾ​ ഷീ​റ്റി​ലൊ​പ്പു​വ​ച്ച​ത് സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തോ​ടു​ള്ള വി​ശ്വാ​സം ഒ​ന്നു​കൊ​ണ്ടു​മാ​ത്രം.

പുതിയ പ്രതീക്ഷകൾ

സാ​മി -2 വി​നു ശേ​ഷം വി​ക്ര​മി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന ധ്രു​വ​ന​ക്ഷ​ത്രം, ഇ​തു വേ​താ​ളം സൊ​ല്ലും ക​ഥൈ, വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പം വീ​ണ്ടു​മെ​ത്തു​ന്ന ഇ​ടം പൊ​രു​ൾ യേ​വ​ൽ എ​ന്നി​വ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന പ്രോ​ജ​ക്ടു​ക​ൾ. ­

കു​ടും​ബം

അ​മ്മ​യും സ​ഹോ​ദ​ര​നും സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന​താ​ണ് എ​ന്‍റെ കു​ടും​ബം. ചെന്നൈയി​ലാ​ണ് ഞ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത്. വ​ള​രെ സ​പ്പോ​ർട്ടീവാണ് അ​വ​ർ. വീ​ട്ടി​ലു​ള്ള​പ്പോ​ൾ ഒ​രു സീ​നി​നെ കു​റി​ച്ചു ച​ർ​ച്ച വ​ന്നാ​ൽ പ​ല​പ്പോ​ഴും ചേ​ട്ട​നും അ​മ്മ​യുമൊക്കെ അ​ഭി​ന​യി​ച്ചു കാ​ണി​ക്കാ​റുമുണ്ട്.